ലാലേട്ടന്റെ ബ്രഹ്മാണ്ട ചിത്രത്തില്‍ ശക്തമായൊരു കഥാപാത്രവുമായി ഞാനും! സന്തോഷം പങ്കുവെച്ച് ഹരീഷ് പേരടി
മോഹന്‍ലാലിന്റെ പുതിയ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനായി ആവേശത്തോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന് പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.
ബോളിവുഡിലെയും തെന്നിന്ത്യയിലെയും സൂപ്പര്‍താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബറിലാണ് ആരംഭിക്കുന്നത്. നടന്‍ ഹരീഷ് പേരടിയും ചിത്രത്തില്‍ ഒരു പ്രാധാന്യമുളള കഥാപാത്രമായി എത്തുന്നുണ്ട്. ഹരീഷ് തന്നെയായിരുന്നു ഈ വിവരം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നത്.

പ്രിയദര്‍ശനൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഹരീഷ് പേരടി എത്തിയിരുന്നത്. പ്രിയദര്‍ശന്റെ സിനിമയില്‍ അഭിനയിക്കുന്ന സന്തോഷം ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. "ഇനി ഈ വലിയ പ്രതിഭയോടൊപ്പം. നമ്മുടെ സ്വന്തം ലാലേട്ടന്റെ ആ ബ്രഹ്മാണ്ഡ ചിത്രത്തിലേക്ക്... ശക്തമായ ഒരു കഥാപാത്രവുമായി ഞാനും...' കുഞ്ഞാലി മരയ്ക്കാര്‍ അറബി കടലിന്റെ സിംഹം'..ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം 100കോടി മുതല്‍മുടക്കിലാണ് പ്രിയദര്‍ശന്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒരുക്കുന്നത്. മഞ്ജു വാര്യര്‍,കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങി മൂന്ന് നായികമാരാണ് ചിത്രത്തിലുളളത്. പ്രണവ് മോഹന്‍ലാലും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ഹൈദരാബാദാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.


Click it and Unblock the Notifications