ആരും അറിയാതെ എഴുതിയ ഒസ്യത്ത്! രാജന്‍ പി ദേവിന് നന്ദി പറഞ്ഞ് ഹരീഷ് പേരടി! കുറിപ്പ് വൈറലാവുന്നു!
നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ആകാശഗംഗയുടെ രണ്ടാം ഭാഗം തിയേറ്ററുകളിലേക്ക് എത്തുകയാണ്. മലയാളത്തിലെ എക്കാലത്തേയും മികച്ച ഹൊറര്‍ ചിത്രങ്ങളിലൊന്നാണിത്. കേരളപ്പിറവി ദിനത്തില്‍ ഈ സിനിമ തിയേറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തില്‍ പ്രധാന കഥാപാത്രമായി ഹരീഷ് പേരടിം എത്തുന്നുണ്ട്. രാജന്‍ പി ദേവ് അവതരിപ്പിച്ച മേപ്പാടന്‍ തിരുമേനിയുടെ ശിഷ്യനായാണ് അദ്ദേഹം എത്തുന്നത്. തനിക്ക് ലഭിച്ച നിയോഗത്തെക്കുറിച്ച് അദ്ദേഹം പോസ്റ്റ് ചെയ്ത കുറിപ്പ് ഇതിനകം തന്നെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കാം.
രാജേട്ടാ... ഞാൻ തമിഴ് സിനിമയിൽ അഭിനയിക്കാൻ പോകുമ്പോൾ അവിടെയുള്ള സംവിധായകരും തിരക്കഥാകൃത്തുക്കളും ഇപ്പോഴും രാജേട്ടനെ പറ്റി പറയാറുണ്ട്... കേൾക്കുമ്പോൾ വലിയ സന്തോഷമാണ് ... നാടകം, മലയാള സിനിമ, തമിഴ് സിനിമ ...മുരളിയേട്ടനും കലാഭവൻ മണിയും തിലകൻ ചേട്ടനും നിങ്ങളുമൊക്കെ വെട്ടി തെളിയിച്ച വഴിയിലൂടെ ഇങ്ങിനെ നടക്കുമ്പോൾ അതിർത്തികൾ കിഴടക്കുന്ന ഒരു പട്ടാളക്കാരന്റെ സന്തോഷമാണെനിക്ക് .

ഈ കത്തെഴുതാനുള്ള പ്രധാന കാരണം.നിങ്ങളഭിനയിച്ച ആകാശഗംഗയുടെ രണ്ടാം ഭാഗത്തിൽ രാജേട്ടൻ ഗംഭിരമാക്കിയ മേപ്പാടൻ തിരുമേനിയുടെ ശിഷ്യനായി അഭിനയിക്കാൻ വിനയൻ സാർ എന്നെയാണ് നിയോഗിച്ചത്... ഇത് എനിക്ക് രാജേട്ടന്റെ പേരിൽ കിട്ടുന്ന ഒരു അവാർഡായാണ് ഞാൻ കാണുന്നത്. നവംബർ ഒന്നിന് പടം റിലീസാവുകയാണ്... ആരും അറിയാതെ ഇങ്ങിനെ ഒരു ഒസ്യത്ത് എന്റെ പേരിൽ എഴുതി വെച്ചതിന് നന്ദി... അറിയാത്ത ഒരു ലോകത്തിരുന്നുള്ള അനുഗ്രഹവർഷങ്ങൾ ഞാൻ അറിയുന്നുണ്ട്... മുരളിയേട്ടനോടും മണിയോടും തിലകൻ ചേട്ടനോടും ഭരത് ഗോപി സാറിനോടും അന്വേഷ്ണം അറിയിക്കണം.


Click it and Unblock the Notifications











