ഇടം സിനിമയ്ക്ക് ഐഫ്എഫ്‌കെയില്‍ ഇടമില്ല! വെെറസ് പിന്‍വലിച്ച് ആഷിക്ക് അബു മാതൃകയാവണം: ഹരീഷ് പേരടി
ഐഫ്എഫ്‌കെയില്‍ ഇടം എന്ന സിനിമയ്ക്ക് അവസരം ലഭിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് നടന്‍ ഹരീഷ് പേരടി. ആഷിക്ക് അബുവിന്റെ വൈറസ് എന്ന സിനിമ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നതിനെ ചൂണ്ടിക്കാട്ടിയാണ് ഹരീഷ് പേരടി രംഗത്തെത്തിയിരിക്കുന്നത്. തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ വിതരണക്കാര്‍ തയ്യാറാകാത്ത സിനിമകള്‍ക്ക് തിരുവനന്തപുരം ചലച്ചിത്ര മേളയില്‍ അവസരം ലഭിക്കുന്നില്ലെന്ന് ഹരീഷ് പേരടി പറയുന്നു.

ഉയര്‍ന്ന സാറ്റ്‌ലൈറ്റ് തുകയും ബോക്‌സോഫീസ് വരുമാനവും ലഭിച്ച സ്വന്തം സിനിമ പിന്‍വലിച്ച് ആഷിക്ക് അബു മാതൃക കാണിക്കണമെന്നും പോസ്റ്റില്‍ ഹരീഷ് പേരടി കുറിച്ചു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഇടം എന്ന ഈ സിനിമ ഈ ചിത്രത്തില്‍ പരാമര്‍ശിക്കുന്ന അത്രയും രാജ്യാന്തര ചലച്ചിത്രോത്സവങ്ങളില്‍ പങ്കെടുത്തു. നല്ലസിനിമ,നല്ല നടി തുടങ്ങിയ നിരവധി അവാര്‍ഡുകള്‍ വാരികൂട്ടി. എന്നിട്ടും നമ്മുടെ ചലച്ചിത്രോത്സവത്തില്‍ ഇടത്തിന് ഇടമില്ലാ. ഇതുപോലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ വിതരണക്കാര്‍ തയ്യാറാവാത്ത നിരവധി സിനിമകള്‍ക്ക് തിരുവനന്തപുരത്ത് ഇടമില്ലാ. UAPA കേസില്‍ പോലീസിനുമേല്‍ സര്‍ക്കാറിന് നിയന്ത്രണമില്ലാ എന്ന് പറഞ്ഞ ആഷിക് അബുവിന് ഈ സര്‍ക്കാറിന് ചലച്ചിത്ര അക്കാഡമിയുടെ മേല്‍ നിയന്ത്രണമില്ലാ എന്ന്പറയാന്‍ എന്താണ് മുട്ടിടിക്കുന്നത്?.. വൈറസ് നിങ്ങളുടെ ബോധത്തെ ബാധിച്ചില്ലെങ്കില്‍ സാറ്റ്‌ലൈറ്റും തിയേറ്റര്‍ കലക്ഷനും കിട്ടിയ സ്വന്തം സിനിമ പിന്‍വലിച്ച് ഇടം കിട്ടാത്തവര്‍ക്ക് ഇടംകൊടുക്കാന്‍ മാതൃകയാവു സഖാവെ..



Click it and Unblock the Notifications











