സ്വന്തം അനുഭവത്തില്‍ പറയട്ടെ വിജയ് സൂപ്പര്‍ നടനും താരവുമാണ്! സിദ്ധിഖിന് മറുപടിയുമായി ഹരീഷ് പേരടി

By Midhun Raj

ദളപതി വിജയുടെ സിനിമകള്‍ക്ക് തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും മികച്ച സ്വീകാര്യത ലഭിക്കാറുണ്ട്. തമിഴ് സൂപ്പര്‍താരത്തിന്റെ മിക്ക സിനിമകളുടെയും റിലീസ് ആരാധകര്‍ ആഘോഷമാക്കി മാറ്റാറുണ്ട്. ആരാധകര്‍ക്ക് കൂടി ഇഷ്ടപ്പെടും വിധമാണ് വിജയ് പലപ്പോഴും സിനിമകള്‍ ചെയ്യാറുളളത്. സൂപ്പര്‍ താര പദവി ശ്രദ്ധയോടെ കാത്തുസൂക്ഷിച്ചു കൊണ്ടാണ് ദളപതി ഇപ്പോഴും മുന്നേറുന്നത്.

വിജയെക്കുറിച്ച് നടന്‍ സിദ്ധിഖ് ഒരഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വൈറലായി മാറിയിരുന്നു. വിജയ് സൂപ്പര്‍ സ്റ്റാറാണെങ്കിലും സൂപ്പര്‍ നടനാണെന്ന് പറയാന്‍ കഴിയില്ലെന്നാണ് സിദ്ധിഖ് പറഞ്ഞത്. അതേസമയം ഇതിനു മറുപടിയുമായി ദളപതിക്കൊപ്പം പ്രവര്‍ത്തിച്ച നടന്‍ ഹരീഷ് പേരടി എത്തിയിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു ഇതിനുളള മറുപടി ഹരീഷ് പേരടി നല്‍കിയത്.

വിജയ് സൂപ്പര്‍ നടനല്ല

വിജയ് സൂപ്പര്‍ നടനല്ല

മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍സ്റ്റാറുകളും സൂപ്പര്‍ നടന്മാരുമാണ്. എന്നാല്‍ തമിഴ് നടന്‍ വിജയ് സൂപ്പര്‍ സ്റ്റാറാണെങ്കിലും സൂപ്പര്‍ നടനാണെന്ന് പറയാന്‍ കഴിയില്ലെന്നായിരുന്നു നടന്‍ സിദ്ധിഖ് മാതൃഭൂമി വാരാന്ത്യത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. എന്നാല്‍ കമല്‍ഹാസന്‍ സൂപ്പര്‍ നടനും സൂപ്പര്‍സ്റ്റാറുമാണെന്നും സിദ്ധിഖ് അഭിമുഖത്തില്‍ സംസാരിക്കവേ പറഞ്ഞിരുന്നു.

സിദ്ധിഖ് പറഞ്ഞത്

സിദ്ധിഖ് പറഞ്ഞത്

സൂപ്പര്‍സ്റ്റാറുകളെ ആശ്രയിച്ചാണ് സിനിമ നിലനില്‍ക്കുന്നത്. മധുരരാജ എന്ന സിനിമ ഉണ്ടാകണമെങ്കില്‍ മമ്മൂക്കയും ലൂസിഫര്‍ എന്ന സിനിമ വരണമെങ്കില്‍ മോഹന്‍ലാലും വേണം. ഈ സൂപ്പര്‍താരങ്ങളെ ആശ്രയിച്ചാണ് ഇന്‍ഡസ്ട്രി നിലനില്‍ക്കുന്നത്. അത്തരം താരങ്ങളുടെ സിനിമ ആശ്രയിച്ചാണ് ഞങ്ങളെ പോലുളള നടീനടന്മാര്‍ നിലനില്‍ക്കുന്നത്. നമ്മുടെ സൂപ്പര്‍താരങ്ങള്‍ സൂപ്പര്‍ നടന്മാരാണെന്നതാണ് മലയാള സിനിമയുടെ സൗഭാഗ്യം. അന്യഭാഷാ സിനിമകളില്‍ അത്തരം മഹിമകളില്ല. വിജയ് സൂപ്പര്‍സ്റ്റാറാണെങ്കിലും സൂപ്പര്‍ നടനാണെന്ന് പറയാന്‍ കഴിയില്ല.സിദ്ധിഖ് പറഞ്ഞു.

ഹരീഷ് പേരടിയുടെ മറുപടി

ഹരീഷ് പേരടിയുടെ മറുപടി

അതേസമയം സിദ്ധിഖ് പറഞ്ഞതിനു മറുപടിയായിട്ടാണ് വിജയ്‌ക്കൊപ്പം മെര്‍സലില്‍ അഭിനയിച്ച ഹരീഷ് പേരടി എത്തിയിരുന്നത്. ഒരുപാട് കാലം കപ്പയും ചോറും മാത്രം കഴിച്ച് ശീലിച്ചവര്‍ ഇഡിലീയും സാമ്പാറും, ബിരിയാണിയും ഒക്കെ സുപ്പര്‍ ഭക്ഷണങ്ങളാണ് പക്ഷെ നല്ല ഭക്ഷണങ്ങളല്ലാ എന്ന് പറയുന്നത് ഭക്ഷണങ്ങളുടെ പ്രശനമല്ലാ എന്ന് ഹരീഷ് പേരടി പറയുന്നു. അവനവന്റെ ആസ്വാദനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്...

സൂപ്പര്‍ നടനുമാണ് സൂപ്പര്‍ താരവുമാണ്

സൂപ്പര്‍ നടനുമാണ് സൂപ്പര്‍ താരവുമാണ്

സ്വന്തം അനുഭവത്തില്‍ പറയട്ടെ ഈ മനുഷ്യന്‍... സൂപ്പര്‍ നടനുമാണ്, സൂപ്പര്‍ താരവുമാണ്, സഹജീവികളോട് കരുണയുള്ള ജീവിക്കുന്ന കാലത്തോട് കൃത്യമായ നിലപാടുള്ള സൂപ്പര്‍ മനുഷ്യനുമാണ്. ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു. മെര്‍സല്‍ ലൊക്കേഷനില്‍ വെച്ച് വിജയ്‌ക്കൊപ്പം എടുത്ത ഒരു ചിത്രവും പങ്കുവെച്ചുകൊണ്ടായിരുന്നു നടന്‍ എത്തിയിരുന്നത്.

നടന്റെ പോസ്റ്റ് കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X