ഇതാണ് നമ്മള്‍ മലയാളികളുടെ കള്ളത്തരം! പച്ച മലയാളത്തില്‍ പറഞ്ഞാല്‍ സവര്‍ണ്ണ കള്ളത്തരം: ഹരീഷ് പേരടി
നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ മലയാളത്തില്‍ തന്റെതായ ഇടം കണ്ടെത്തിയ നടനാണ് ഹരീഷ് പേരടി. സഹനടനായുളള വേഷങ്ങളിലൂടെയാണ് നടന്‍ സിനിമയില്‍ കൂടുതല്‍ തിളങ്ങിയിരുന്നത്. സിനിമാത്തിരക്കുകള്‍ ക്കിടെയിലും സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുണ്ട് ഹരീഷ് പേരടി. കഴിഞ്ഞ ദിവസം വിനായകനെയും പാര്‍വതിയെയും കുറിച്ച് നടന്‍ ഫേസ്ബുക്കില്‍ കുറിച്ച കാര്യങ്ങള്‍ വൈറലായി മാറിയിരുന്നു.
നല്ല നടീനടന്മാരാണെന്ന് തെളിയിച്ചു കഴിഞ്ഞിട്ടും എന്തുക്കൊണ്ട് പാര്‍വതിയും വിനായകനും നായികാ നായകന്മാരാകുന്നില്ലെന്ന ചോദ്യവുമായിട്ടാണ് ഹരീഷ് പേരടി എത്തിയിരിക്കുന്നത്. പാര്‍വതിക്ക് എപ്പോഴും ഫഹദ് ഫാസിലും പൃഥ്വിരാജും ആസിഫ് അലിയും കുഞ്ചാക്കോ ബോബനും നായകന്‍മാരാവാനാണ് യോഗമെന്നും വിനായകനാണെങ്കില്‍ മിക്കവാറും നായിക പുതുമുഖങ്ങളായിരിക്കുമെന്നും ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
പാര്‍വതിയും വിനായകനും നല്ല നടി നടന്‍മാരാണെന്ന് തെളിയിച്ചു കഴിഞ്ഞിട്ട് കുറച്ച് കാലമായി. എന്നിട്ടും ഇവര്‍ രണ്ടു പേരും നായിക നായകന്‍മാരായി ഒരു സിനിമ മലയാളത്തില്‍ ഉണ്ടാവാത്തത് എന്തുകൊണ്ടാണ്?. ഇതാണ് നമ്മള്‍ മലയാളികളുടെ കള്ളത്തരം. പച്ച മലയാളത്തില്‍ പറഞ്ഞാല്‍ സവര്‍ണ്ണ കള്ളത്തരം. പാര്‍വതിക്ക് എപ്പോഴും ഫഹദ് ഫാസിലും പൃഥിരാജും ആസിഫ് അലിയും കുഞ്ചാക്കോ ബോബനും നായകന്‍മാരാവാനാണ് യോഗം.
വിനായകന്‍ നായകനാണെങ്കില്‍ മിക്കവാറും നായിക പുതുമുഖങ്ങളായിരിക്കും.. കഥാപാത്രം തേച്ച കാമുകി, അസംതൃപ്തയായ ഭാര്യ. ഈ പോസ്റ്റ് വായിച്ച ഒരുത്തന്‍ വാശിക്ക് ഇവരെ വെച്ച് ഒരു സിനിമയെങ്കിലും ഉണ്ടാക്ക്. അത് എത്ര വിജയിച്ചാലും ഒരു സിനിമ മാത്രമായിരിക്കും. അത് പിന്നിട് ആവര്‍ത്തിക്കില്ല. അത്രയും ചീഞ്ഞളിഞ്ഞതാണ് നമ്മുടെ പൊതുബോധം.


Click it and Unblock the Notifications











