റിമയുടെ പരാമര്‍ശത്തോട് യോജിക്കുന്നില്ലെന്ന് ഹരീഷ് പേരടി! വിമര്‍ശനങ്ങള്‍ മാന്യമായ ഭാഷയിലാകണം! കാണൂ

By Midhun Raj

തൃശ്ശൂര്‍ പൂരം ആണുങ്ങളുടെത് മാത്രമാണെന്ന പരാമര്‍ശം കഴിഞ്ഞ ദിവസമായിരുന്നു നടി റിമ കല്ലിങ്കല്‍ നടത്തിയിരുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേയാണ് നടി ഇക്കാര്യം പറഞ്ഞത്. റിമയുടെ പ്രതികരണത്തിനെതിരെ വലിയ രീതിയിലുളള വിമര്‍ശനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.

റിമ കല്ലിങ്കലിനു മറുപടിയുമായി ഹരീഷ് പേരടി ഫേസ്ബുക്കില്‍ എത്തിയിരുന്നു. തൃശ്ശൂര്‍ പൂരം ആണുങ്ങളുടെ പൂരമാണെന്ന് റിമ പറഞ്ഞതിനോട് താന്‍ പൂര്‍ണമായും യോജിക്കുന്നില്ലെന്നാണ് നടന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. അതേസമയം തന്നെ നടിക്കെതിരെ അസഭ്യം പറയുന്നവരെയും ഹരീഷ് പേരടി വിമര്‍ശിച്ചു. സമൂഹ മാധ്യമങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് നേരയുളള തെറി വിളി അവസാനിപ്പിച്ചേ പറ്റുവെന്ന് നടന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

hareesh peradi-rima kallingal,

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

തൃശൂര്‍ പൂരം ആണുങ്ങളുടെ പൂരമാണെന്ന് റീമ പറഞ്ഞതിനോട് ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നില്ലാ. പക്ഷെ അങ്ങിനെ ഒരു അഭിപ്രായം പറയാനുള്ള എല്ലാ സ്വാതന്ത്ര്യവും ആ കുട്ടിക്കുണ്ട്. ആ അഭിപ്രായത്തോടുള്ള വിമര്‍ശനങ്ങള്‍ മാന്യമായ ഭാഷയില്‍ രേഖപെടുത്താം. വേണമെങ്കില്‍ കളിയാക്കാം (ട്രോളാം). പക്ഷെ ഇങ്ങിനെ തെറി വിളിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കാരാണ് തന്നത്.

സ്പീഡ് കൂടിയാല്‍, സീറ്റ് ബെല്‍റ്റിട്ടില്ലെങ്കില്‍, പൊതുസ്ഥലത്ത് പുകവലിച്ചാല്‍ എല്ലാം നിയമം മുന്നില്‍ വന്ന് നില്‍ക്കുന്ന ഒരു നാട്ടില്‍ സോഷ്യല്‍ മീഡിയയിലെ ഒരു പെണ്‍കുട്ടിക്ക് നേരെയുള്ള തെറി വിളി അവസാനിപ്പിച്ചേ പറ്റു. ഒരു ഇടതു പക്ഷ സര്‍ക്കാറിന് അതില്‍ ക്യത്യമായ ഉത്തരവാദിത്വമുണ്ട്. ഞാന്‍ പലപ്പോഴും കളിയാക്കിയിട്ടുണ്ടെങ്കിലും അവളെന്റെ അനിയത്തി കുട്ടി തന്നെയാണ്...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X