twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഏകപക്ഷീയമായി വിലക്കുന്നത് ശരിയല്ല! ഷെയിന്‍ നിഗം വിഷയത്തില്‍ പ്രതികരണവുമായി ഹരീഷ് പേരടി!

    |

    വെയില്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഷെയ്ന്‍ നിഗം മുടിയും താടിയും വെട്ടിയപ്പോഴായിരുന്നു പ്രശ്‌നങ്ങള്‍ തുടങ്ങിയത്. സിനിമയുടെ തുടര്‍ച്ച നഷ്ടമാവുമെന്നും അതേ ഗെറ്റപ്പ് നിലനിര്‍ത്താനായി താരത്തോട് ആവശ്യപ്പെട്ടിരുന്നുവെന്നുമായിരുന്നു അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. മുടി വെട്ടുന്നതിനിടയില്‍ അറിയാതെ ഉറങ്ങിപ്പോയപ്പോഴാണ് ഇത് സംഭവിച്ചതെന്നും ചിത്രത്തെ ബാധിക്കില്ലെന്നും സിനിമയുമായി സഹകരിക്കുമെന്നും താരം വ്യക്തമാക്കിയിരുന്നു. സിനിമാലോകത്തുനിന്നുള്ളവരും വിഷയത്തില്‍ പ്രതികരണം രേഖപ്പെടുത്തി എത്തിയിരുന്നു. താരത്തെ വരാനിരിക്കുന്ന സിനിമകളില്‍ നിന്നും ഒഴിവാക്കുമെന്ന തരത്തിലുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.

    ഷെയ്‌ന്റെ പെരുമാറ്റം ശരിയല്ലെന്നും താരം കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്നുമൊക്കെയുള്ള ആരോപണങ്ങളായിരുന്നു പ്രചരിച്ചത്. ഷെയ്ന്‍ കഞ്ചാവ് ഉപയോഗിക്കാറില്ലെന്നും അത് തെറ്റായ കാര്യമാണെന്നും ഉമ്മ പ്രതികരിച്ചിരുന്നു. താരത്തിന് പറയാനുള്ളത് കേള്‍ക്കാതെ അദ്ദേഹത്തെ സിനിമയില്‍ നിന്നും വിലക്കുന്നത് ശരിയല്ലെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് ഹരീഷ് പേരടി. ഷെയ്ന് പറയാനുള്ളത് കേള്‍ക്കാതെ അദ്ദേഹത്തെ വിലക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

    Hareesh Peradi

    സ്വന്തം കഴിവുകൊണ്ട് നായകസ്ഥാനത്തേക്ക് ഉയർന്ന ഈ കലാകാരന്റെ സിനിമകൾ കാണാൻ ഒരു വലിയ പ്രേക്ഷക സമൂഹം തയ്യാറായി നിൽക്കുമ്പോൾ . അയാൾ ഉന്നയിച്ച മനുഷ്യാവകശ പ്രശ്നങ്ങൾ കേൾക്കാതെ ഏകപക്ഷിയമായി അയാൾക്കെതിരെയുള്ള ഒരു വിലക്ക് അംഗീകരിക്കാൻ പറ്റുന്നതല്ലാ. അത് ഏത് സംഘടനകൾ ചെയ്താലും അത് ഫാസിസമാണ്. പ്രശ്നങ്ങൾ ജനാധിപത്യ രീതിയിലാണ് പരിഹരിക്കേണ്ടത്. തെറ്റ് ഇനി ഇയാളുടെ ഭാഗത്താണെങ്കിൽ പോലും . ആവിഷ്ക്കാര സ്വാതന്ത്യം കലാകാരന്റെ മനുഷ്യാവകാശമാണ് .പ്രത്യേകിച്ചും പുരോഗമന കേരളത്തിൽ എന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

    English summary
    Hareesh Peradi Supports Shane Nigam.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X