സൂപ്പര്‍താരങ്ങളുടെ യുഗം മലയാളത്തില്‍ എന്നല്ല ലോകസിനിമയില്‍ തന്നെ അവസാനിക്കില്ല! ഹരീഷ് പേരടി

By Midhun Raj

സഹനായക വേഷങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന താരമാണ് ഹരീഷ് പേരടി. അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് നടന്റെ കരിയറില്‍ വലിയ വഴിത്തിരിവാണ് ഉണ്ടാക്കിയത്. തുടര്‍ന്ന് മലയാളത്തിലെ തിരക്കേറിയ നടന്മാരിലൊരാളായും അദ്ദേഹം മാറിയിരുന്നു. മലയാളത്തിന് പുറമെ തമിഴകത്തും ഹരീഷ് പേരടി തിളങ്ങി.

സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുണ്ട് ഹരീഷ് പേരടി. സമകാലിക വിഷയങ്ങളിലെല്ലാം തന്റെതായ നിലപാടുകള്‍ അദ്ദേഹം പങ്കുവെക്കാറുണ്ട്. ഹരീഷ് പേരടിയുടെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

സൂപ്പര്‍ സ്റ്റാര്‍ യുഗം അവസാനിച്ചുവെന്ന്

സൂപ്പര്‍ സ്റ്റാര്‍ യുഗം അവസാനിച്ചുവെന്ന് പറയുന്നവര്‍ക്ക് മറുപടിയുമായിട്ടാണ് അദ്ദേഹം എത്തിയിരിക്കുന്നത്. ഹരീഷ് പേരടിയുടെ വാക്കുകളിലേക്ക്: പുതിയ റിയലിസം മലയാള സിനിമകളില്‍ അഭിനയിക്കാന്‍ വെറും പെരുമാറല്‍ മാത്രം മതിയെന്നാണ് പുതിയ കണ്ടുപിടുത്തം. അതായത് നിങ്ങള്‍ നിങ്ങളുടെ ലെഹളനെ ആവിഷ്‌കരിക്കുക. അതിന് പ്രത്യേകിച്ച് പഠനമൊന്നും വേണ്ടാ.

സാധാരണ ജീവിതത്തിലെ

സാധാരണ ജീവിതത്തിലെ നിങ്ങളുടെ അംഗ ചലനങ്ങളും വര്‍ത്തമാന രീതികളും ഏല്ലാ കഥാപാത്രങ്ങളിലേക്കും അടിച്ചേല്‍പ്പിക്കുക. പക്ഷെ അഭിനയം എന്ന് പറയുന്നത് സ്വന്തം വ്യക്തിത്വത്തെ ഇല്ലാതാക്കി മറെറാരാള്‍ ആവുന്നതാണ്. അതുകൊണ്ടാണ് മമ്മൂക്കയും ലാലേട്ടനും സൂപ്പര്‍ നടന്‍മാരായി നിലനില്‍ക്കുന്നത്. ലൂസിഫറും ഷൈലോക്കും സൂപ്പര്‍താരങ്ങളുടെത് മാത്രമല്ല, കഥാപാത്രങ്ങള്‍ക്കു വേണ്ട സൂപ്പര്‍ നടന്‍മാരുടെ പരകായപ്രവേശം കൂടിയാണ്.

അതിനാണ് ജനം

അതിനാണ് ജനം കൈയടിക്കുന്നത്. നല്ല നടന്‍മാരെ തിരഞ്ഞെടുക്കാനുള്ള പഴയ സംവിധായകരുടെ കഴിവ് പുതിയ മലയാള സിനിമയിലെ സംവിധായകര്‍ക്കുണ്ടെങ്കില്‍ ഇനിയും ഒരുപാട് നല്ല നടന്‍മാര്‍ ഇവിടെ സൂപ്പര്‍താരങ്ങളാവും. അല്ലാതെ ഏല്ലാത്തിലും ഒരു പോലെ പെരുമാറുന്ന നായകന്‍മാരെ വെച്ച് നിങ്ങള്‍ എത്ര മാസ് ഉണ്ടാക്കാന്‍ ശ്രമിച്ചാലും അത് കുറച്ച് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെയും അവര്‍ സൂപ്പറാണെന്ന് പറയുന്ന കുറച്ച് സംവിധായകരെയും സൃഷ്ടിച്ചേക്കാം.

ഒരു സിനിമക്കുവേണ്ട

ഒരു സിനിമക്കുവേണ്ട ഒരു കഥാപാത്രത്തെ കണ്ടെത്തുന്നതിനേക്കാള്‍ എത്രയോ ബുദ്ധിമുട്ടാണ് തങ്ങളുടെ കഥാപാത്രത്തെ ഒരു നല്ല നടനിലൂടെ ഒരു നല്ല നടിയിലൂടെ ആവിഷ്‌കരിക്കുക എന്നുള്ളത്. അതിനാല്‍ നല്ല നടി നടന്‍മാരുടെ യുഗം അവസാനിക്കാത്ത കാലത്തോളം സൂപ്പര്‍താരങ്ങളുടെ യുഗവും മലയാള സിനിമയില്‍ എന്നല്ല ലോക സിനിമയില്‍ തന്നെ അവസാനിക്കില്ലാ, ഹരീഷ് പേരടി കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X