ടിനിക്ക് നീതി കിട്ടിയേ പറ്റൂ! ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്, പിന്തുണച്ച് ഹരീഷ് പേരടി

By Prashant V R

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികള്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കേസുമായി ബന്ധപ്പെട്ട് വന്ന വിവാദങ്ങളില്‍ നടന്മാരായ ടിനി ടാം, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരുടെ പേരുകളും പറഞ്ഞുകേട്ടിരുന്നു. എന്നാല്‍ താന്‍ തികച്ചും നിരപരാധിയാണെന്ന് ടിനി ടോം ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചിരുന്നു.

tinitom-hareeshperadi

തനിക്കും കുടുംബമുളളതാണെന്നും എന്തിനാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ ഉണ്ടാക്കുന്നതെന്നും നടന്‍ ചോദിച്ചിരുന്നു. വളരെയധികം കഷ്ടപ്പെട്ടാണ് ഇന്ന് ഈ കാണുന്ന നിലയില്‍ എത്തിയതെന്നും ദയവ് ചെയ്ത് ഉപദ്രവിക്കരുതെന്നം നടന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. തന്നെക്കുറിച്ച് ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്തയ്ക്ക് ശേഷമാണ് ടിനി ടോമിന്റെ പ്രതികരണം വന്നത്.

പിന്നാലെ സഹപ്രവര്‍ത്തകനെ പിന്തുണച്ച് നടന്‍ ഹരീഷ് പേരടിയും രംഗത്തെത്തിയിരുന്നു. സിനിമാ നടനായത് കൊണ്ട് മാത്രം മനുഷ്യാവകാശങ്ങള്‍ നിഷേധിക്കാന്‍ പാടുണ്ടോയെന്നും ടിനിക്ക് നീതി കിട്ടിയെ പറ്റൂവെന്നും ഹരീഷ് പേരടി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

ഹരീഷ് പേരടിയുടെ വാക്കുകളിലേക്ക്: പോലിസ് വിളിച്ച് ചോദ്യം ചെയ്യുകയോ മൊഴി രേഖപെടുത്തുകയോ ഒന്നും നടക്കാത്ത ഒരു സാഹചര്യത്തിൽ കുറച്ച് സിനിമകളിൽ അഭിനയിച്ചു പോയി എന്ന ഒറ്റ കാരണത്താൽ ഒരു ഓൺലൈൻ മാധ്യമത്തിന്റെ അതിക്രുരമായ മാധ്യമ വിചാരണക്ക് വിധേയമാക്കപ്പെട്ട ഒരു മനുഷ്യൻ. സിനിമാനടനയാതുകൊണ്ട് മാത്രം ഇയാൾക്കെന്താ മനുഷ്യാവകാശങ്ങൾ നിഷേധിക്കാൻ പാടുണ്ടോ?...

പള്ളി പറമ്പിലും അമ്പല പറമ്പിലും വെച്ച് കലയിലൂടെ ജീവിതം ഉണ്ടാക്കിയെടുത്ത ഒരു കലാകാരൻ സാംസ്കാരിക കേരളത്തിന്റെ മുന്നിൽ കരഞ്ഞുകൊണ്ടാണെങ്കിലും ധീരതയോടെ ഈ വിഷയം അവതരിപ്പിക്കുന്നു...ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്...ഒരു മൊബൈൽ ക്യാമറയിൽ ആർക്കും നേരെയും എന്തും വിളിച്ച് പറയാവുന്നതാണോ മാധ്യമ പ്രവർത്തനം?...ഇത്രയും സത്യസന്ധമായി തന്റെ നിരപരാധിത്വം ലോകത്തോട് വിളിച്ച് പറഞ്ഞ ടിനിക്ക് നീതി കിട്ടിയേ പറ്റു. ഹരീഷ് പേരടി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

Read more about: hareesh peradi tini tom
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X