വിജയ് അത് കണ്ടിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ ആകെ അമ്പരന്നുപോയെന്ന് ഹരീഷ് പേരടി
ഏത് തരം കഥാപാത്രങ്ങളേയും അവതരിപ്പിക്കാന്‍ കഴിയുമെന്ന് തെളിയിച്ച കലാകാരനാണ് ഹരീഷ് പേരടി. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ലൈഫ് ഓഫ് ജോസൂട്ടി, ഞാന്‍, വര്‍ഷം, വിശുദ്ധന്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രത്തെയാണ് ഹരീഷ് അവതരിപ്പിച്ചത്. നാടകത്തില്‍ നിന്നുമാണ് ഈ കലാകാരന്‍ വെള്ളിത്തിരയിലേക്കെത്തിയത്.
സിബി മലയില്‍ സംവിധാനം ചെയ്ത ആയിരത്തില്‍ ഒരുവനിലൂടെയാണ് സിനിമയിലേക്ക് കടന്നുവന്നത്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ കൈതേരി സഹദേവന്‍ ഹരീഷിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നാണ്. മലയാളത്തില്‍ മാത്രമല്ല അന്യഭാഷയിലും ഹരീഷ് തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്. ഇളയദളപതി ചിത്രമായ മേര്‍സലില്‍ അഭിനയിക്കാന്‍ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് അദ്ദേഹം ഇപ്പോള്‍.

ഒരു വര്‍ഷം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. വിദേശ രാജ്യങ്ങളില്‍ വെച്ചായിരുന്നു ചിത്രം പൂര്‍ത്തീകരിച്ചത്. വളരെ സൈലന്റായ വ്യക്തിയാണ് വിജയ് എന്ന് ഹരീഷ് പറയുന്നു. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ ലഭിച്ച അവസരത്തില്‍ അങ്ങേയറ്റം സന്തോഷമുണ്ടെന്ന് താരം പറയുന്നു. വളരെ സിമ്പിളായാണ് അദ്ദേഹം എല്ലാവരോടും ഇടപെടുന്നത്. താരജാഡയൊന്നും അദ്ദേഹത്തിനില്ല. തന്റെ സിനിമകള്‍ അദ്ദേഹം കണ്ടിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ ആകെ അമ്പരന്നുപോയെന്നും താരം പറയുന്നു.


Click it and Unblock the Notifications











