വിശാലിന്‍റെ പുതിയ ചിത്രം പൂജൈ
ചെന്നൈ:സാമി, സിങ്കം തുടങ്ങിയെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ഹരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് പേരിട്ടു. വിശാല്‍ നായകനാകുന്ന ചിത്രത്തിന്റെ പേര് പൂജൈ എന്നാണ്. ഇതിന് മുന്‍പ് താമരഭരണി എന്ന ചിത്രത്തിന് വേണ്ടി ഹരിയും വിശാലും ഒന്നിച്ചിട്ടുണ്ട്.
ശ്രുതി ഹസാനാണ് ചിത്രത്തില്‍ നായികയായി നിശ്ചയിച്ചിട്ടുള്ളത്. ശക്തമായ കഥാപത്രങ്ങളിലൂടെ തമിഴ് പ്രേക്ഷകരുടെ മനം കവര്‍ന്ന സത്യരാജും ചിത്രത്തില്‍ അഭിനയിക്കുന്നു. ഒരു പൊലീസ് ഓഫീസറായിട്ടാണ് ചിത്രത്തില്‍ സത്യരാജ് അഭിനയിക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്.

മറ്റ് ഹരി ചിത്രങ്ങള്‍ പോലെ തന്നെ ആക്ഷന് പ്രാധാന്യം നല്‍കുന്ന ചിത്രമായിരിയ്ക്കും പൂജൈ. ശ്രുതി ഹാസന്‍ അവതരിപ്പിയ്ക്കുന്ന നായിക കഥാപാത്രത്തിനും ചിത്രത്തില്‍ ഏറെ പ്രാധാന്യമുണ്ടെന്നാണ് സൂചന.
തമിഴ്, സാമി, കോവില്‍, അരുള്‍, അയ്യ, ആറ്, താമരഭരണി, വേല്‍, സെവല്‍, സിങ്കം, സിങ്കം 2 എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ഹരി


Click it and Unblock the Notifications











