മോഹന്‍ലാലിന്റെ രണ്ടാമൂഴം ഉപേക്ഷിച്ചെന്നും ഇല്ലെന്നും പറയുന്നു, സത്യത്തില്‍ എന്ത് സംഭവിച്ചു? ഹരിഹരന്‍

മോഹന്‍ലാലിനെ നായകനാക്കി ഹരിഹരന്‍ രണ്ടാമൂഴം സിനിമയാക്കുന്നതിന് കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അടുത്തിടെ ചിത്രം ഉപേക്ഷിച്ചതായും അതിന് ശേഷം ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായതായും വാര്‍ത്തകള

By Sanviya

മോഹന്‍ലാലിനെ നായകനാക്കി ഹരിഹരന്‍ രണ്ടാമൂഴം സിനിമയാക്കുന്നതിന് കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അടുത്തിടെ ചിത്രം ഉപേക്ഷിച്ചതായും അതിന് ശേഷം ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായതായും വാര്‍ത്തകളുണ്ട്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന് ഭീമന്‍ എന്ന് പേരിട്ടതായാണ് വാര്‍ത്തകളില്‍ പറയുന്നത്.

എന്നാല്‍ സത്യം എന്താണെന്ന് വെളിപ്പെടുത്താന്‍ ചിത്രത്തിന്റെ സംവിധായകനോ തിരക്കഥാകൃത്തോ ഇതുവരെ തയ്യാറായിട്ടില്ല. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകന്‍ തന്നെ രണ്ടാമൂഴം സിനിമയാക്കുന്നതിന് കുറിച്ച് തുറന്ന് പറയുകയാണ്. സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹരിഹരന്‍ രണ്ടാംമൂഴത്തെ കുറിച്ച് പറഞ്ഞത്. തുടര്‍ന്ന് വായിക്കൂ..

മമ്മൂട്ടി ചിത്രത്തിന് ശേഷം

മമ്മൂട്ടി ചിത്രത്തിന് ശേഷം

മമ്മൂട്ടിയുടെ പഴശിരാജയ്ക്ക് ശേഷം വീണ്ടും ഒരു സിനിമ ചെയ്യണമെന്ന് ഗോകുലം ഗോപാലന്‍ തന്നെ സമീപിക്കുകയുണ്ടായി. മോഹന്‍ലാലിനെ നായകനാക്കി രണ്ടാമൂഴം സിനിമയാക്കമെന്ന് ആദ്യ പറഞ്ഞത് ഞാനാണ് ഹരിഹരന്‍ പറയുന്നു.

എംടിയ്ക്കും താത്പര്യമുണ്ട്

എംടിയ്ക്കും താത്പര്യമുണ്ട്

എംടിയുടെ പ്രശ്‌സ്തമായ നോവലാണല്ലോ രണ്ടാമൂഴം. ഇങ്ങനെ ഒരു കാര്യം എംടിയോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിനും താത്പര്യമായിരുന്നു. അങ്ങനെ എഴുത്തും തുടങ്ങി.

 ലാല്‍ വന്നിരുന്നു

ലാല്‍ വന്നിരുന്നു

ചിത്രത്തെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടന്നതിന് ശേഷം ലാല്‍ തന്നെ കാണാന്‍ വീട്ടില്‍ വന്നിരുന്നു. രണ്ടാമൂഴത്തിന്റെ ഒരു കോപ്പിയുമായാണ് ലാല്‍ വീട്ടില്‍ നിന്ന് മടങ്ങിയത്.

രണ്ട് ഭാഗമാക്കണം

രണ്ട് ഭാഗമാക്കണം

ചിത്രത്തിന്റെ തിരക്കഥ പുരോഗമിക്കുന്ന സമയത്താണ് എംടി ഇങ്ങനെ ഒരു കാര്യം പറയുന്നത്. ഇത് ഒരു സിനിമയായി ചെയ്യാന്‍ പ്രയാസമാണ്. രണ്ട് ഭാഗമാക്കി ഒരുക്കേണ്ടി വരും. എന്നാല്‍ രണ്ടു സിനിമകള്‍ ചെയ്യാന്‍ ഗോകുലം ഗോപാലന്‍ ഒരുക്കമായിരുന്നില്ല.

ചിത്രം ഉപേക്ഷിച്ചോ

ചിത്രം ഉപേക്ഷിച്ചോ

ഗോകുലം ഗോപാലനും ചിത്രത്തില്‍ നിന്ന് മാറിയതോടെ പ്രോജക്ട് പാതി വഴിയില്‍ ഉപേക്ഷിച്ചത് പോലെയായി. ഇപ്പോള്‍ അത് ഒരു ബഹുഭാഷ ചിത്രമായി ഒരുക്കുന്നുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. അത് നല്ലൊരു തീരുമാനമാണെന്നും ലോകം ശ്രദ്ധിക്കുന്ന ഒരു സിനിമയായി മാറാന്‍ അതിന് സാധിക്കുമെന്നും ഹരിഹരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X