മമ്മൂട്ടിയുടെ മത്സരം കിങ് ഖാനോടല്ല! ഈ താരത്തോടാണെന്ന് സംവിധായകന്‍ ഹരിഹരന്‍!

Recommended Video

Mammootty Is Competing With World Class Actors Says Director Hariharan | FilmiBeat Malayalam

തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് മാമാങ്കം. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ അവസാനഘട്ട ജോലികള്‍ പുരോഗമിച്ച് വരികയാണ് ഇപ്പോള്‍. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായി നവംബര്‍ 28 ന് സിനിമയെത്തുമെന്നുള്ള വിവരങ്ങളാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്. കേരളവര്‍മ്മ പഴശ്ശിരാജയ്ക്ക് ശേഷം വീണ്ടും ചരിത്ര സിനിമയുമായെത്തി പ്രേക്ഷകരെ അമ്പരപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മെഗാസ്റ്റാര്‍. ചിത്രത്തെക്കുറിച്ചുള്ള ഓരോ വാര്‍ത്തയും പ്രേക്ഷകരുടെ പ്രതീക്ഷ വാനോളം ഉയര്‍ത്തുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ ഓഡിയോ ലോഞ്ച് നടത്തിയത്. താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെയായി നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുത്തത്.

സംവിധായകന്‍ ഹരിഹരന്‍, മുന്‍ സുപ്രീം കോടതി ജഡ്ജ് സിറിയക് ജോസഫ്, ടൊവിനോ തോമസ്, സംയുക്ത മേനോന്‍, ഉണ്ണി മുകുന്ദന്‍, പ്രാചി തെഹ്ലാന്‍, എം ജയചന്ദ്രന്‍, ഹൈബി ഈഡന്‍ തുടങ്ങിയവര്‍ക്കൊപ്പം സിനിമയുടെ അണിയറപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. മാമാങ്കം ഓഡിയോ ലോഞ്ചിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. അശ്വതി ശ്രീകാന്തായിരുന്നു ചടങ്ങിന്റെ അവതാരക. മമ്മൂട്ടിയെക്കുറിച്ച് വാചാലനായി ഹരിഹരനും എത്തിയിരുന്നു.

ചരിത്രമാവുന്ന ചരിത്ര സിനിമ

മലയാള സിനിമയുടെ ചരിത്രത്തില്‍ ഇടംനേടുന്ന ചരിത്ര സിനിമയായിരിക്കും മാമാങ്കം എന്നുറപ്പിക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് ചിത്രവുമായി ബന്ധപ്പെട്ട്് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഓഡിയോ ലോഞ്ചിനിടയില്‍ മമ്മൂട്ടിയും ഇക്കാര്യത്തെക്കുറിച്ചായിരുന്നു പറഞ്ഞത്. തലമുറകളായി കൈമാറി വന്ന പ്രതികാരത്തിന്റെ കഥ പറയുന്ന ചിത്രം ക്ലാസിക് സിനിമയാണെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. ചിത്രത്തില്‍ തന്റെ പേര് പറയുന്നില്ലെന്നും അത് പോലെയുള്ള നിരവധി സര്‍പ്രൈസുകളുണ്ട്. ചരിത്രത്തോട് നീതി പുലര്‍ത്തുന്ന തരത്തില്‍ തന്നെയാണ് ചിത്രമൊരുക്കിയതെന്നും മമ്മൂട്ടി പറഞ്ഞിരുന്നു.

മമ്മൂട്ടിയുടെ മത്സരം

എത്ര അവാർഡുകൾ കിട്ടി, എത്ര അംഗീകാരങ്ങൾ കിട്ടി? ഇനിയും നിങ്ങൾക്ക് അവാർഡിനെ കുറിച്ച് എന്തിനാണ് ഇത്ര ചിന്ത. എന്നായിരുന്നു ഞാൻ മ്മൂട്ടിയോട് ചോദിച്ചത്. എന്നാൽ, തനിക്ക് എത്ര അവാർഡ് കിട്ടിയാലും മതിയാവില്ല എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി"-അദ്ദേഹം പറഞ്ഞു. സിനിമയോട് എന്നും പാഷനും, ആത്മാർത്ഥതയും സത്യസന്ധതയുമാണ് മമ്മൂട്ടിക്കെന്നും ഹരിഹരൻ പറയുന്നു. മലയാള സിനിമയുടെ സൗഭാഗ്യമാണ് മമ്മൂട്ടിയെന്നും പരിപാടിക്കിടെ ഹരിഹരൻ വ്യക്തമാക്കി. മമ്മൂട്ടി മത്സരിക്കുന്നത് ഷാരൂഖിനോടോ സൽമാനോടോ അല്ലെന്നും, ലോകസിനിമയിലെ മഹാനടന്മാരോടാണെന്നും ഹരിഹരൻ പറഞ്ഞിരുന്നു.

മലയാളം പറഞ്ഞ് നായിക

അറിയപ്പെടുന്ന ബാസ്‌ക്കറ്റ് ബോള്‍ പ്ലയറാണ് പ്രാചി തെഹ്ലാന്‍. മലയാളത്തിലായിരുന്നു പ്രാചി സംസാരിച്ചത്. ഇംഗ്ലീഷില്‍ സംസാരിച്ചോളൂയെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. മമ്മൂക്ക സുഖമാണോയെന്ന് ചോദിച്ചാണ് പ്രാചി തുടങ്ങിയത്. ഇത് തന്റെ ആദ്യചിത്രമാണ്, മമ്മൂക്ക്യ്‌ക്കൊപ്പം അഭിനയിക്കാനായതില്‍ സന്തോഷമുണ്ട്. ഉണ്ണിമായ എന്ന കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിച്ചതെന്നും താരം പറഞ്ഞിരുന്നു. മലയാളം പഠിക്കാന്‍ ശ്രമിച്ചിരുന്നു.

മമ്മൂട്ടിയുടെ വാക്കുകള്‍

ഈ സിനിമയിലെ കഥാപാത്രത്തിന്റെ പേര് എവിടെയും പറയുന്നില്ല, മമ്മൂക്ക എന്തൊക്കെ തയ്യാറെടുപ്പുകള്‍ നടത്തി? ചരിത്ര പുസ്തകങ്ങളൊക്കെ വായിച്ചോയെന്നും അശ്വതി ചോദിച്ചിരുന്നു. ചരിത്രം വായിച്ചല്ലല്ലോ സിനിമ ചെയ്യുന്നത്, തിരക്കഥ വായിച്ചിട്ടല്ലേയെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. എഴുത്തുകാരും സംവിധായകനും നന്നായി റിസര്‍ച്ച് നടത്തിയിട്ടുണ്ട്. തനിക്കിനി ചോദിക്കാന്‍ പേടിയാണെന്ന് അശ്വതി പറഞ്ഞപ്പോള്‍ താന്‍ ഒന്നും ചെയ്യില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

പ്രേമമൊന്നും ഇല്ല

ഈ ചിത്രത്തിലെ യഥാര്‍ത്ഥ ഹീറോ ഉണ്ണി മുകുന്ദനാണ്. തനിക്ക് പാട്ടും പ്രണയവുമൊന്നുമില്ല. ഫൈറ്റുണ്ട്. നായികയില്ലേയെന്ന് ചോദിച്ചപ്പോള്‍ നായികയെ പ്രണയിക്കണം എന്നൊന്നുമില്ലല്ലോയെന്നായിരുന്നു മമ്മൂട്ടിയുടെ ചോദ്യം. ചന്തുണ്ണി എന്ന പറയുന്ന കഥാപാത്രം സിനിമയില്‍ ഉടനീളമുണ്ടെന്നും അ്‌ദ്ദേഹം പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X