ഹരികൃഷ്ണന്‍സിന് മൂന്ന് ക്ലൈമാക്‌സ് ഉണ്ടെന്നോ?
ഹരികൃഷ്മന്‍സ് എന്ന ചിത്രം നിങ്ങള്‍ കണ്ടപ്പോള്‍, ക്ലൈമാക്‌സില്‍ മീര (ജൂഹി ചൗള) കണ്ടെത്തിയ തന്റെ കൂട്ടുകാരന്‍ ഹരികൃഷ്ണന്മാരില്‍ ആരായിരുന്നു? ഹരിയോ (മമ്മൂട്ടി, കൃഷ്ണനോ (മോഹന്‍ലാല്‍)? മമ്മൂട്ടിയെ കണ്ടവരും മോഹന്‍ലാലിനെ കണ്ടവരും ഉണ്ടാകാം. തര്‍ക്കം വേണ്ട. ചിത്രത്തിന്റെ മൂന്ന് ക്ലൈമാക്‌സില്‍ രണ്ടെണ്ണം മാത്രമാണിത്.
ഹരിയെ ആണോ കൃഷ്ണനെയാണോ തന്റെ കൂട്ടുകാരനായി തിരഞ്ഞെടുക്കേണ്ടതെന്നറിയാതെ മീര അമ്മൂമ്മയെ മനസ്സില്‍ വിചാരിച്ച്, കളം വരച്ച് തുളസി ഇല ഇട്ട് നോക്കുന്നു. തുളസി ഇല വീഴുന്നത് ആരുടെ പേരിലാണോ, അയാളെ തന്റെ സുഹൃത്തായി തിരഞ്ഞെടുക്കും എന്നതാണ് തീരുമാനം. അങ്ങനെ മീര തന്റെ കൂട്ടുകാരനെ കണ്ടെത്തുകയും കൂട്ടുകാരന്‍ മീരയുടെ ജീവിത പങ്കാളിയെ കണ്ടെത്തുകയും ചെയ്യുന്നതോടെയാണ് ചിത്രം അവസാനിയ്ക്കുന്നത്.

എന്നാല്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ആരാധകരുടെ പ്രശ്‌നം കണക്കിലെടുത്ത് ചിത്രത്തിന് മൂന്ന് ക്ലൈമാക്‌സ് ഉണ്ട് പോലും. ഏഴ് ജില്ലകളില്‍ മീര കണ്ടെത്തുന്ന സുഹൃത്ത് ഹരിയും (മമ്മൂട്ടി), ഏഴ് ജില്ലകളില്‍ കൃഷ്ണനും (മോഹന്‍ലാലും) ആണത്രെ. മോഹന്‍ലാലും മമ്മൂട്ടിയുമല്ല, ഷാരൂഖ് ജൂഹി ചൗളയെ സ്വന്തമാക്കുന്നതാണ് മൂന്നാമത്തെ ക്ലൈമാക്‌സ്.


Click it and Unblock the Notifications