»   » ഹരികൃഷ്ണന്‍സ് എന്റെ അറിവില്ലായ്മ: കുഞ്ചാക്കോ ബോബന്‍ പറയുന്നു

ഹരികൃഷ്ണന്‍സ് എന്റെ അറിവില്ലായ്മ: കുഞ്ചാക്കോ ബോബന്‍ പറയുന്നു

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിലെ രണ്ട് സൂപ്പര്‍സ്റ്റാറുകളായ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ബോളിവുഡ് സുന്ദരി ജൂഹി ചൗളയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഫാസില്‍ സംവിധാനം ചെയ്ത് 1998 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഹരികൃഷ്ണന്‍സ്. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായ ഹരികൃഷ്ണന്‍സില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് കുഞ്ചാക്കോ ബോബനും എത്തുന്നുണ്ട്.

അനിയത്തിപ്രാവ് എന്ന ഫാസില്‍ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ചാക്കോച്ചന്റെ മൂന്നാമത്തെ ചിത്രമായിരുന്നു ഹരികൃഷ്ണന്‍സ്. തന്നെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ ഫാസില്‍ തന്നെയായിരുന്നു ഹരികൃഷ്ണന്‍സിന്റെ സംവിധായകന്‍ എന്ന പ്രത്യേകതയുമുണ്ട്. ചാക്കോച്ചന്‍ അന്ന് ചോക്ലേറ്റ് നായകനായി ഉയര്‍ന്ന് കൊണ്ടിരിയ്ക്കുന്ന സമയമായിരുന്നു. എന്നാല്‍ ഹരികൃഷ്ണന്‍സ് അന്ന് തനിക്ക് പറ്റിയ അബദ്ധമാണെന്ന് വര്‍ഷങ്ങള്‍ക്കിപ്പുറവും ചാക്കോച്ചന്‍ വിശ്വസിയ്ക്കുന്നു.


ഹരികൃഷ്ണന്‍സ് എന്റെ അറിവില്ലായ്മ: കുഞ്ചാക്കോ ബോബന്‍ പറയുന്നു

ചിത്രത്തിലെ തന്റെ പക്വതയില്ലാത്ത അഭിനയത്തിന്റെ പേരില്‍ ഇപ്പോഴും പശ്ചാതാപമുണ്ടെന്ന് പ്രമുഖ സിനിമാ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബന്‍ വെളിപ്പെടുത്തി.


ഹരികൃഷ്ണന്‍സ് എന്റെ അറിവില്ലായ്മ: കുഞ്ചാക്കോ ബോബന്‍ പറയുന്നു

സിനിമ അന്ന് ഒരു ലക്ഷ്യമായിരുന്നില്ലെന്നും അതുകൊണ്ട് തന്നെ സിനിമകൊണ്ട് ജീവിയ്ക്കണം എന്നൊരു കാഴ്ചപ്പാടും തനിക്കില്ലായിരുന്നു എന്ന് ചാക്കോച്ചന്‍ പറഞ്ഞു.


ഹരികൃഷ്ണന്‍സ് എന്റെ അറിവില്ലായ്മ: കുഞ്ചാക്കോ ബോബന്‍ പറയുന്നു

സൂപ്പര്‍താരങ്ങള്‍ക്കൊപ്പം ഒരു യുവനടനും ലഭിയ്ക്കാത്ത തരത്തില്‍ നല്ലൊരു കഥാപാത്രം കിട്ടിയിട്ടും ഞാന്‍ അതിനെ കുറിച്ച് ബോധവാനല്ലായിരുന്നു എന്നതാണ് സത്യം


ഹരികൃഷ്ണന്‍സ് എന്റെ അറിവില്ലായ്മ: കുഞ്ചാക്കോ ബോബന്‍ പറയുന്നു

ഒരു സാധാരണ പടത്തിലെന്ന പോലെ ഹരികൃഷ്ണന്‍സിലും അഭിനയിക്കുക. അതിനപ്പുറം ചിന്തിച്ചിരുന്നില്ല. അന്നത്തെ എന്റെ അറിവില്ലായ്മയായരുന്നു അതിന് കാരണം- കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.


ഹരികൃഷ്ണന്‍സ് എന്റെ അറിവില്ലായ്മ: കുഞ്ചാക്കോ ബോബന്‍ പറയുന്നു

ഇന്നായിരുന്നു അത്തരമൊരു പടത്തില്‍ അഭിനയിക്കുന്നതെങ്കില്‍ ഞാന്‍ വല്ലാതെ എക്‌സൈറ്റഡാകും എന്നും ചാക്കോച്ചന്‍ പറയുന്നു


ഹരികൃഷ്ണന്‍സ് എന്റെ അറിവില്ലായ്മ: കുഞ്ചാക്കോ ബോബന്‍ പറയുന്നു

മമ്മൂക്കയ്ക്കും മോഹന്‍ലാലിനുമൊപ്പം അഭിനയിക്കണം ,കോമ്പിനേഷന്‍ ക്യാരക്ടുകള്‍ ചെയ്യണമെന്നുമൊക്കെ ഇപ്പോഴാണ് കൂടുതലായി ആഗ്രഹിയ്ക്കുന്നത്. അങ്ങനെ ഒരു പ്രൊജക്ട് വരാനായി ഞാന്‍ കാത്തിരിയ്ക്കുന്നു - കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.


English summary
Harikrishnans was my ignorance says Kunchacko Boban

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam