നടന്‍ ഹരീഷ് ഉത്തമന് പ്രണയസാഫല്യം! വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നു കാണൂ!
സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കൊണ്ടാടാറുണ്ട് താരവിവാഹങ്ങള്‍. താരങ്ങളുടെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ച് അറിയാനും പ്രേക്ഷകര്‍ക്ക് പ്രത്യേക താല്‍പര്യമാണ്. നിമിഷനേരം കൊണ്ടാണ് പല കാര്യങ്ങളും വൈറലായി മാറുന്നത്. ദീപ് വീര്‍ വിവാഹത്തിന് പിന്നാലെയാണ് മറ്റൊരു താരം കൂടി വിവാഹിതനായത്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് താരത്തിന്റെ വിവാഹ ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മുംബൈ പോലീസ്, മായാനദി തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ഹരീഷ് ഉത്തമനും മേക്കപ്പ് ആര്‍ടിസ്റ്റായ അമൃതയും ഗുരുവായൂരില്‍ വെച്ചാണ് വിവാഹിതരായത്. നാളുകളായുള്ള പ്രണയമാണ് പൂവണിഞ്ഞത്.
പാണ്ഡ്യനാട്, തനി ഒരുവന്‍, ഭൈരവ തുടങ്ങിയ സിനിമകളിലൂടെ ഹരീഷ് ഉത്തമന്‍ തമിഴകത്തും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് താരത്തിന്റെ വിവാഹത്തില്‍ പങ്കെടുത്തത്. നവംബര്‍ ആറിനായിരുന്നു ഇവരുടെ വിവാഹമെങ്കിലും ചിത്രങ്ങള്‍ പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. തുളസിമാലയണിഞ്ഞ് സന്തോഷത്തോടെ നില്‍ക്കുന്ന നവദമ്പതികളുടെ ചിത്രം ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

മുന്‍നിര സംവിധായകരുടേതടക്കം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് ഹരീഷ് ഉത്തമന്‍. തലശ്ശേരിക്കാരനാണ് ഈ താരമെന്ന കാര്യം പലര്‍ക്കും അറിയില്ല. ഷോര്‍ട്ട് ഫിലിമിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെ നല്ലപാതിയെ പരിചയപ്പെടുത്തിയത് ഹരീഷ് തന്നെയായിരുന്നു. നിരവധി പേരാണ് താരദമ്പതികള്‍ക്ക് ആശംസ നേര്‍ന്നിട്ടുള്ളത്.


Click it and Unblock the Notifications











