അച്ഛന്റെ പിറന്നാളിന് മകന്റെ സമ്മാനം! ഹരീശ്രീ അശോകന്റെ യാത്ര ഇനി ഇന്നോവയില്‍
ഹാസ്യകഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് ഹരിശ്രീ അശോകന്‍. നടന്റെതായി പുറത്തിറങ്ങിയ മിക്ക ചിത്രങ്ങള്‍ക്കും മികച്ച സ്വീകാര്യതയാണ് ആരാധകര്‍ നല്‍കിയിരുന്നത്. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമുളള നടന്റെ സിനിമകളെല്ലാ പ്രേക്ഷക മനസുകളില്‍ നിന്നും ഇന്നും മായാതെ നില്‍ക്കുന്നവയാണ്. ഹരിശ്രീ അശോകന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പുതിയൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കുടുംബത്തിനൊപ്പം പുതിയ കാര്‍ വാങ്ങിയതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടന്‍.

അച്ഛന്റെ പിറന്നാളിന് മകന്റെ സമ്മാനം ആണിതെന്ന് ഹരിശ്രീ അശോകന്‍ ഫേസ്ബുക്കില്‍ കമന്റായി കുറിച്ചിട്ടുണ്ട്. കൊച്ചിയിലെ കളമശ്ശേരി ഡീലര്‍ഷിപ്പില്‍ നിന്നുമാണ് പുതിയ ഇന്നോവ ക്രിസ്റ്റ നടന്‍ സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം 15.06 ലക്ഷം മുതല്‍ 22.56 ലക്ഷം വരെയാണ് കാറിന്റെ എക്‌സ്‌ഷോറൂം വില.
ഹരിശ്രീ അശോകന് പുറമെ മകന്‍ അര്‍ജുന്‍ അശോകനും മലയാളത്തില്‍ സജീവമാണ്. അടുത്തിടെ പുറത്തിറങ്ങിയ ശ്രദ്ധേയ സിനിമകളിലെല്ലാം നടന്‍ അഭിനയിച്ചിരുന്നു. മലയാളത്തിലെ തിരക്കേറിയ യുവതാരങ്ങളില്‍ ഒരാള്‍ കൂടിയാണ് അര്‍ജുന്‍ അശോകന്‍. സഹനടനായുളള വേഷങ്ങള്‍ക്കിടെയിലും നായകനായും അരങ്ങേറ്റം കുറിക്കുകയാണ് നടന്‍. ദിലീപിന്റെ അനിയന്‍ അനൂപ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് അര്‍ജുന്‍ അശോകന്‍ നായകനാവുന്നത്.


Click it and Unblock the Notifications











