»   » ഹരിശ്രീ അശോകന്‍ ആദ്യമായി പ്രിയന്‍ ചിത്രത്തില്‍

ഹരിശ്രീ അശോകന്‍ ആദ്യമായി പ്രിയന്‍ ചിത്രത്തില്‍

Posted By:
Subscribe to Filmibeat Malayalam

ഹരിശ്രീ അശോകന്‍ ഹാസ്യതാരമെന്ന പതിവ് ശൈലിയില്‍ നിന്നും മാറി അഭിനയിച്ച ചിത്രമായിരുന്നു മമ്മൂട്ടി നായകനായെത്തിയ ബാവൂട്ടിയുടെ നാമത്തില്‍. മമ്മൂട്ടിയുടെ സുഹൃത്തും അത്യാവശ്യം വെട്ടും തല്ലുമെല്ലായി നടക്കുന്ന ആ കഥാപാത്രം ഹരിശ്രീ അശോകനെ സംബന്ധിച്ച് തീര്‍ത്തുമൊരു പുതുമയായിരുന്നു. ബുള്ളറ്റില്‍ അതിവേഗത്തില്‍ വരുന്ന ഈ കഥാപാത്രവും അതിന്റെ ലുക്കുമെല്ലാം ഹരിശ്രീയ്ക്ക് വലിയൊരു മാറ്റമാണ് സമ്മാനിച്ചത്.

ഇപ്പോഴിതാ വീണ്ടും അശോകന്‍ പുതുമയുള്ളൊരു കഥാപാത്രമായി എത്തുകയാണ്. പ്രിയദര്‍ശന്റെ ഗീതാഞ്ജലിയെന്ന ചിത്രത്തിലാണ് ഹരിശ്രീയുടെ പുതിയ വേഷപ്പകര്‍ച്ച. വളരെ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഹരിശ്രീ അശോകന്‍ അവതരിപ്പിക്കുന്നത്. ഇതാദ്യമായിട്ടാണ് ഒരു പ്രിയദര്‍ശന്‍ ചിത്രത്തില്‍ ഹരിശ്രീ അശോകന്‍ വേഷമിടുന്നത്.

Harishree Ashokan

നേരത്തേ പ്രിയദര്‍ശന്‍ കോമഡിയ്ക്ക് പ്രാധാന്യം നല്‍കി ചിത്രമെടുത്തപ്പോഴും അശോകനെ ക്ഷണിച്ചിരുന്നു. പക്ഷേ പലപ്പോഴും ഡേറ്റിന്റെ പ്രശ്‌നം കാരണം പ്രിയദര്‍ശന്റെ ക്ഷണം ്‌സ്വീകരിക്കാന്‍ അശോകന് കഴിഞ്ഞിരുന്നില്ല. പക്ഷേ ഇത്തവണ പ്രിയന്‍ ക്ഷണിച്ചപ്പോള്‍ അശോകന്‍ ആ ക്ഷണം സ്വീകരിക്കുകയായിരുന്നു.

അടുത്തിടെ പുറത്തിറങ്ങിയ രഞ്ജിത്തിന്റെ കടല്‍ കടന്നൊരു മാത്തുക്കുട്ടി, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്നീ ചിത്രങ്ങളിലും ഹരിശ്രീയുടെ സാന്നിധ്യമുണ്ട്.

English summary
Geethanjali will be the first Priyadharshan film with Harishree Ashokan donning an important character,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam