»   » ആ ഒറ്റ ഡയലോഗ് കൊണ്ട് മമ്മൂട്ടി എത്ര സിംപിളാണെന്ന് എനിക്ക് മനസിലായി

ആ ഒറ്റ ഡയലോഗ് കൊണ്ട് മമ്മൂട്ടി എത്ര സിംപിളാണെന്ന് എനിക്ക് മനസിലായി

Posted By:
Subscribe to Filmibeat Malayalam


സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ എന്ന ചിത്രത്തിലൂടെയാണ് ഹരിശ്രീ അശോകന്‍ വെള്ളിത്തിരയില്‍ എത്തുന്നത്. തുടര്‍ന്ന് ഒട്ടേറെ ചിത്രങ്ങളില്‍ ഹാസ്യ കഥാപാത്രമായി എത്തിയ ഹരിശ്രീ അശോകന്‍ ഏറ്റവും കൂടുതല്‍ കോമ്പിനേഷന്‍ സീനുകള്‍ ചെയ്തിട്ടുള്ളത് ദിലീപിന്റെ കൂടെയാണ്. ദിലീപിനൊപ്പം ഹരിശ്രീ അശോകനില്ലാത്ത ഒരു ചിത്രം പ്രേക്ഷകര്‍ക്ക് ചിന്തിക്കാനേ കഴിയില്ല. എന്നാല്‍ ഇരുവരും സിനിമയില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും വലിയ കൂട്ടുകാരാണെന്ന് ഹരിശ്രീ അശോകന്‍ പറയുന്നു.

ദിലീപിനെ പോലെ തന്നെ എന്റെ നല്ല സുഹൃത്താണ് മമ്മൂക്കയും. മമ്മൂക്കയെ ഞാന്‍ അടുത്തറിയുന്നത് രാക്ഷസ രാജാവ് എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ്. ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് ഞാന്‍ പേടിച്ചായിരുന്നു ചെല്ലുന്നത്. ആ സമയത്ത് ഞാന്‍ മറ്റൊരു ചിത്രത്തില്‍ കൂടി അഭിനയിക്കുന്നുണ്ടായിരുന്നു. ഹരിശ്രീ അശോകന്‍ പറയുന്നു. സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹരിശ്രീ അശോകന്‍ ഇക്കാര്യം പറയുന്നത്.

ആ ഒറ്റ ഡയലോഗ് കൊണ്ട് മമ്മൂട്ടി എത്ര സിംപിളാണെന്ന് എനിക്ക് മനസിലായി

വിനയന്‍ സംവിധാനം ചെയ്ത രാക്ഷസ രാജാവ് എന്ന ചിത്രത്തില്‍ ഒരു പോലീസുകാരന്റെ വേഷമായിരുന്നു തനിക്ക്. ചിത്രത്തിന് വേണ്ടി തന്റെ താടി വടിക്കാന്‍ വിനയേട്ടന്‍ ആവശ്യപ്പെട്ടു.

ആ ഒറ്റ ഡയലോഗ് കൊണ്ട് മമ്മൂട്ടി എത്ര സിംപിളാണെന്ന് എനിക്ക് മനസിലായി

രാക്ഷസ രാജാവ് എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്ത് മറ്റൊരു സിനിമയില്‍ കൂടി താന്‍ അഭിനയിക്കുന്നുണ്ടായിരുന്നു. ആ ചിത്രത്തില്‍ തനിക്ക് താടി നിര്‍ബന്ധവുമായിരുന്നു. അങ്ങനെ താടി ഇപ്പോള്‍ വടിക്കാന്‍ പറയും, ഞാന്‍ എന്തു ചെയ്യണല്ലോ എന്ന് വിചാരിച്ചാണ് ഞാന്‍ രാക്ഷസ രാജാവിന്റെ ലൊക്കേഷനില്‍ എത്തുന്നത്.

ആ ഒറ്റ ഡയലോഗ് കൊണ്ട് മമ്മൂട്ടി എത്ര സിംപിളാണെന്ന് എനിക്ക് മനസിലായി

സംവിധായകന്‍ വിനയയേട്ടനോട് താന്‍ കാര്യം പറഞ്ഞു. ഞാന്‍ എടുത്ത ആ ചിത്രത്തിന്റെ കുറച്ച് ഭാഗങ്ങള്‍ കൂടി തീരാനുണ്ട്. പാട്ട് സീനാണ്, അതു കഴിയാതെ ഞാന്‍ എങ്ങനെ താടി വടിക്കും. അത് നമുക്ക് എന്തെങ്കിലും ചെയ്യാമെന്ന് വിനയേട്ടനും പറഞ്ഞു.

ആ ഒറ്റ ഡയലോഗ് കൊണ്ട് മമ്മൂട്ടി എത്ര സിംപിളാണെന്ന് എനിക്ക് മനസിലായി

പിറ്റേദിവസം ഉദയ സ്റ്റുഡിയോയില്‍ ഷൂട്ടിങിനെത്തിയപ്പോള്‍ അവിടെ മമ്മൂക്കയുമുണ്ട്. ഞാന്‍ ചെന്നപ്പോള്‍ മമ്മൂക്കയടക്കം എല്ലാവരും എണീറ്റു. ഞാന്‍ ശരിക്കുമൊന്നു പേടിച്ചു. എന്നോട് അവിടെ ഇരിക്കാന്‍ പറഞ്ഞു. എനിക്ക് കാര്യം മനസിലാകുന്നില്ല, ഞാന്‍ അവിടെ മെല്ലെ ഇരുന്നു.

ആ ഒറ്റ ഡയലോഗ് കൊണ്ട് മമ്മൂട്ടി എത്ര സിംപിളാണെന്ന് എനിക്ക് മനസിലായി

പോലീസ് ആകാന്‍ താടിയോ വടിയ്ക്കില്ല. ഈ മുടിയെങ്കിലും ഒന്ന് വെട്ടാമോ. അങ്ങനെ മുടിവെട്ടി, താടി വടിച്ചില്ല. അങ്ങനെ ആ ഒറ്റ ഡയലോഗിലൂടെ മമ്മൂട്ടി എത്ര സിംപിള്‍ ആണെന്ന് എനിക്ക് മനസിലായത്. ഹരിശ്രീ അശോകന്‍ പറയുന്നു.

English summary
Harisree Ashokan about Mammootty.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam