»   » മകളുടെ പേരില്‍ പ്രചരിയ്ക്കുന്ന വ്യാജ ഫോട്ടോയ്‌ക്കെതിരെ ഹരിശ്രീ അശോകന്‍

മകളുടെ പേരില്‍ പ്രചരിയ്ക്കുന്ന വ്യാജ ഫോട്ടോയ്‌ക്കെതിരെ ഹരിശ്രീ അശോകന്‍

By: Rohini
Subscribe to Filmibeat Malayalam

സിനിമാതാരങ്ങള്‍ പലപ്പോഴും നേരിടുന്ന പ്രശ്‌നമാണ് സൈബര്‍ ആക്രമണം. താരങ്ങളുടെ പേരില്‍ വ്യാജ ഫോട്ടോകളും വീഡിയോകളും മറ്റും ഇന്റര്‍നെറ്റ് വഴി പ്രചരിയ്ക്കാറുണ്ട്. വ്യാജ മരണവാര്‍ത്തയും വിവാഹ വാര്‍ത്തയുമൊക്കെ ഇതിന്റെ ഭാഗം.

കൊച്ചിന്‍ ഹനീഫയുടെയും ജനാര്‍ദ്ദനന്റെയും അഭിനയം ശരിയല്ല എന്ന് ഹരിശ്രീ അശോകന്‍ പറഞ്ഞോ?

അതുപോലെ ഹരിശ്രീ അശോകന്റെ മകളുടെ ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നുണ്ട്. അതിനെതിരെ നടന്‍ ഫേസ്ബുക്കിലൂടെ രംഗത്തെത്തി. പ്രചരിയ്ക്കുന്ന ഫോട്ടോ തന്റെ മകളുടേത് അല്ല എന്ന ഹരിശ്രീ അസോകന്‍ വ്യക്തമാക്കുന്നു.

കല്യാണ ഫോട്ടോ

ഹരിശ്രീ അശോകന്റെ മകളുടെ കല്യാണ ഫോട്ടോ എന്ന് പറഞ്ഞാണ് ഫോട്ടോ പ്രചരിയ്ക്കുന്നത്. എന്നാല്‍ ഫോട്ടോയില്‍ കാണുന്ന പെണ്‍കുട്ടി തന്റെ മകളല്ല എന്ന് ഹരിശ്രീ അശോകന്‍ വ്യക്തമാക്കി

ഫേസ്ബുക്കിലൂടെ

കുടുംബത്തോടൊപ്പം നില്‍ക്കുന്ന ഫോട്ടോയ്‌ക്കൊപ്പമാണ് ഹരിശ്രീ അശോകന്‍ വ്യാജ ഫോട്ടോയ്‌ക്കെതിരെ പ്രതികരിച്ചത്

പോസ്റ്റ്

ഇതാണ് ഹരിശ്രീ അശോകന്റെ ഫേസ്ബുക്ക് പോസ്റ്റ്

മകന്‍ ശബരീഷോ?

നേരത്തെ പ്രേമം എന്ന ചിത്രത്തിലെ ശബരീഷ് വര്‍മ്മ ഹരിശ്രീ അശോകന്റെ മകനാണെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ശബരീഷ് വര്‍മയ്ക്ക് ഹരിശ്രീ അശോകന്റെ മുഖഛായുള്ളതിനാലാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത പ്രചരിച്ചത്.

English summary
Harisree Ashokan about the fake photo of his daughter
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam