ഇനി മമ്മൂട്ടിയുടെ ഡ്രൈവര്‍ ഹരിശ്രീ അശോകന്‍

By Aswathi

ചെറിയൊരു കാലം മലയാള സിനിമകളില്‍ നിന്നും വിട്ടു നിന്ന ഹരിശ്രീ അശോകന്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങുന്നു. മമ്മൂട്ടി നായകനാകുന്ന 'ഭാസ്‌കര്‍ ദ റാസ്‌ക്കല്‍' എന്ന ചിത്രത്തിലും ഹരിശ്രീ അശോകന്‍ ഉണ്ടാകും.

സിദ്ദിഖ് തന്നെ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭാസ്‌കര്‍ ദ റാസ്‌കല്‍. മമ്മൂട്ടിയുടെ ഡ്രൈവറാണ് ചിത്രത്തില്‍ ഹരിശ്രീ അശോകന്‍. മമ്മൂട്ടിയുടെ കഥാപാത്രം വണ്ടിയോടിയ്ക്കുമ്പോള്‍ പിന്‍സീറ്റിലിരുന്ന് കാഴ്ചകള്‍ കണ്ട് രസിച്ചു പോകുക, വണ്ടി എവിടെയെങ്കിലും ചെല്ലുമ്പോള്‍ ഒതുക്കി നിര്‍ത്തിയിടുക, കാറ് കഴുകുക തുടങ്ങിയവയാണ് ഹരിശ്രീ അശോകന്റെ കഥാപാത്രത്തിന്റെ പ്രധാന പണി.

harisree-ashokan

രഞ്ജിത്തിന്റെ 'ബാവൂട്ടിയുടെ നാമത്തില്‍' എന്ന ചിത്രത്തിലാണ് ഒടുവില്‍ മമ്മൂട്ടിയും ഹരിശ്രീ അശോകനും ഒന്നിച്ചഭിനയിച്ചത്. അണ്ണന്‍ തമ്പി, തുറുപ്പുഗുലാന്‍ തുടങ്ങിയ ചിത്രങ്ങളില്‍ മമ്മൂട്ടി ഹരിശ്രീ അശോകന്‍ കൂട്ടുകെട്ട് പ്രേക്ഷകരെ ധാരാളം ചിരിപ്പിച്ചതാണ്

എറണാകുളത്ത് ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഭാസ്‌കര്‍ ദ റാസ്‌ക്കലില്‍ നയന്‍താരയാണ് നായിക. ജനാര്‍ദ്ദനന്‍, കലാഭവന്‍ ഷാജോണ്‍, സനൂപ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ആന്റോ ജസഫ് ഫിലീം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ദീപക് ദേവാണ്. ചിത്രം വിഷുവിന് തിയേറ്ററുകളിലെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X