ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി സെറ്റില്‍ പിറന്നാളാഘോഷിച്ച് ഹരിശ്രീ അശോകന്‍! വീഡിയോ
ഹരിശ്രീ അശോകന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ സെറ്റില്‍ ഹരിശ്രീ അശോകന്റെ പിറന്നാളാഘോഷം നടന്നിരുന്നു. അണിയറ പ്രവര്‍ത്തകര്‍ക്കും കുടുംബത്തിനൊപ്പവുമായിരുന്നു സെറ്റില്‍ കേക്ക് മുറിച്ച് അദ്ദേഹം പിറന്നാള്‍ ആഘോഷിച്ചത്.
ജീവിതത്തില്‍ ആദ്യമായാണ് ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം സിനിമാ സെറ്റില്‍ പിറന്നാള്‍ ആഘോഷിക്കാനായതെന്ന് ഹരിശ്രീ അശോകന്‍ പറഞ്ഞിരുന്നു. രാഹുല്‍ മാധവ്,ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സുരഭി സന്തോഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

ഒരു കോമഡി എന്റര്‍ടെയ്‌നറായി ഒരുക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ മറ്റു ശ്രദ്ധേയ താരങ്ങളും എത്തുന്നുണ്ട്. എസ് സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ എം ഷിജിത്ത്,ഷഹീര്‍ ഖാന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മനോജ് കെ ജയന്‍,നന്ദു,ടിനി ടോം തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് അറിയുന്നത്.
അഭിനയത്തിനു പുറമെ സംവിധായകനായും തിളങ്ങാനുളള തയ്യാറെടുപ്പുകളിലാണ് ഹരിശ്രി അശോകനുളളത്. ഈ മാസം പത്തിനായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നത്. നേരത്തെ നടന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ ദിലീപ്,സിദ്ധിഖ്, ജോഷി തുടങ്ങി സിനിമാ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തിരുന്നു.


Click it and Unblock the Notifications











