»   » പഞ്ചാബി ഹൗസില്‍ ഹരിശ്രീ അശോകന്‍ വികാരഭരിതനാകുന്ന രംഗം ഡിലീറ്റ് ചെയ്തത് എന്തിന്?

പഞ്ചാബി ഹൗസില്‍ ഹരിശ്രീ അശോകന്‍ വികാരഭരിതനാകുന്ന രംഗം ഡിലീറ്റ് ചെയ്തത് എന്തിന്?

Posted By: Rohini
Subscribe to Filmibeat Malayalam

കാലത്തെ അതിജീവിച്ചും പ്രേക്ഷകരെ ചിരിപ്പിയ്ക്കുന്ന ചിത്രമാണ് മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത പഞ്ചാബി ഹൗസ്. ദിലീപും ഹരിശ്രീ അശോകനും കൊച്ചിന്‍ ഹനീഫയും ഇന്ദ്രന്‍സുമൊക്കെ മത്സരിച്ച് അഭിനയിച്ച് പ്രേക്ഷകരെ ചിരിപ്പിച്ചു. ചിത്രത്തിലെ ഓരോ സംഭാഷണങ്ങളും ഇന്നും നവമാധ്യമങ്ങള്‍ 'ട്രോളാ' ന്‍ ഉപയോഗിക്കുന്നത് കൊണ്ട് പ്രേക്ഷകരില്‍ ചിത്രമെന്നും പുതുമ നിലനിര്‍ത്തുന്നു.

കണ്ടാല്‍ നാണക്കേടല്ലേ, സിനിമയിലേക്ക് വരുന്നതിന് മുമ്പ് ഹരിശ്രീ അശോകന്‍ ചെയ്തത്,കേട്ടാല്‍ ഞെട്ടിപോകും


പഞ്ചാബി ഹൗസില്‍ ഹരിശ്രീ അശോകന്റെ രമണന്‍ മുഴുനീള ഹാസ്യ കഥാപാത്രമായാണ് എത്തുന്നത്. ഉണ്ണി (ദിലീപ്)യുടെ വിഷമങ്ങളെല്ലാം അറിഞ്ഞിട്ട് പോലും രമണന്‍ കുലുങ്ങുന്നില്ല. എന്നാല്‍ താന്‍ ചിത്രത്തില്‍ വികാരഭരിതനാകുന്ന ഒരു രംഗമുണ്ടായിരുന്നു എന്നും അത് ഒഴിവാക്കിയതാണെന്നും ഹരിശ്രീ അശോകന്‍ പറയുന്നു. എന്തിന്?


വികാരഭരിതനാകുന്ന രംഗമുണ്ടായിരുന്നു

പഞ്ചാബി ഹൗസില്‍ താന്‍ വികാരഭരിതനാകുന്ന ഒരു രംഗമുണ്ടായിരുന്നു എന്നും അത് പിന്നീട് വെട്ടിമാറ്റിയതാണെന്നും ഹരിശ്രീ അശോകന്‍ പറഞ്ഞു.


എന്തായിരുന്നു ആ രംഗം

ഒരു വൈകുന്നേരും കഞ്ഞി എടുത്ത് കൈയ്യില്‍ വച്ചിട്ട് കുടിക്കാതിരിക്കുന്ന രമണന്‍. ഉണ്ണി പിറകിലൂടെ വന്ന് ചോദിക്കും, രമണാ നിനക്ക് എന്നോട് ദേഷ്യമാണോ. അപ്പോള്‍ രമണന്‍ പറയും, ഞാനെന്തിനാണ് ദേഷ്യപ്പെടുന്നത്. സ്‌നേഹിച്ചാല്‍ ചങ്ക് പറിച്ചുകൊടുക്കുന്നവനാണ് ഈ രമണന്‍. ഞാനിവിടെ കിടന്ന് കഷ്ടപ്പെടുന്നത് എന്തിനാണെന്ന് നീ വിചാരിക്കുന്നുണ്ടാവും. മരിക്കാന്‍ നേരത്ത് കഞ്ഞി തന്ന ആളാണ് എന്റെ മൊതലാളി. പിന്നെ എല്ലാ വേദനയിലും ഒരു സുഖം കണ്ടെത്താന്‍ ഞാന്‍ ശ്രമിക്കും- എന്ന് ഹരിശ്രീ അശോകന്‍ പറയുന്നതാണ് രംഗം


എന്തുകൊണ്ട് ആ രംഗം ഒഴിവാക്കി

സിനിമയില്‍ മുഴുനീള ഹാസ്യ കഥാപാത്രമായി എത്തുന്നയാളാണ് രമണന്‍. പെട്ടന്ന് ഒരു രംഗത്ത് അയാള്‍ വികാരഭരിതനായാല്‍ പിന്നീടങ്ങോട്ട് അത് വലിയ കുഴപ്പമാവും. അതുകൊണ്ടാണ് ആ രംഗം ഒഴിവാക്കിയത് എന്ന് ഹരിശ്രീ അശോകന്‍ പറയുന്നു


ഹരിശ്രീ അശോകന്‍ പറയുന്നത് കേള്‍ക്കാം

ആ രംഗം ഒഴിവാക്കിയതിനെ കുറിച്ച് ഹരിശ്രീ അശോകന്‍ ജെബി ജംഗ്ഷനില്‍ പറഞ്ഞത് എന്താണെന്ന് കേള്‍ക്കാം


English summary
Harisree Ashokan explaining about the deleted scene from the movie punjabi house. There were several scenes that have been removed due to the maintanance of humour in the movie. He revealed all this in an interview given for the Kairali Channel’s JB Junction.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam