നടന്‍ ഹരിശ്രീ അശോകനും സംവിധായകനാവുന്നു! ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറിയുടെ പൂജ ഉടന്‍!

By Midhun

ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടനാണ് ഹരിശ്രീ അശോകന്‍. മലയാളത്തിലെ മുന്‍നിര നടന്‍മാര്‍ക്കൊപ്പമെല്ലാം കോമഡി നമ്പറുകളുമായി ഹരിശ്രീ അശോകന്‍ എത്തിയിരുന്നു. പ്രേക്ഷക മനസുകളില്‍ നിന്നും മായാത്ത നിരവധി കഥാപാത്രങ്ങളാണ് അദ്ദേഹം മലയാളത്തില്‍ ചെയ്തിരുന്നത്.

സിനിമാ രംഗത്ത് ഇപ്പോഴും സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന നടന്‍ കൂടിയാണ് ഹരിശ്രീ അശോകന്‍. ഇപ്പോഴിതാ അഭിനയത്തിനു പുറമെ സിനിമയില്‍ മറ്റൊരു മേഖലയില്‍ കൂടി ചുവടുറപ്പിക്കാനുളള തയ്യാറെടുപ്പുകളിലാണ് നടനുളളത്.

harisree ashokan

ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി എന്ന ചിത്രത്തിലൂടെ ഹരിശ്രീ അശോകന്‍ സംവിധാനത്തിലേക്ക് കടക്കുകയാണ്. രാഹുല്‍ മാധവ്,ധര്‍മ്മജന്‍ ബോള്‍ഗാട്ടി,സുരഭി സന്തോഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ഒരു കോമഡി എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.

harisree ashokan

എസ് സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ എം.ഷിജിത്ത്,ഷഹീര്‍ ഖാന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പൂജ സെപ്റ്റംബര്‍ മൂന്നിന് എറണാകുളം ടൗണ്‍ഹാളില്‍ വെച്ച് നടക്കുമെന്നാണ് അറിയുന്നത്. ചിത്രത്തിന്റെ മറ്റു വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X