'കൊറോണ വരാത്ത കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം', ഹരിശ്രീ അശോകന്റെ പോസ്റ്റ് വൈറല്‍
ഹാസ്യ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരനായ താരമാണ് ഹരിശ്രീ അശോകന്‍. സൂപ്പര്‍താരങ്ങള്‍ക്കൊപ്പമുളള നടന്റെ സിനിമകളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി വിജയ ചിത്രങ്ങളില്‍ നടന്‍ അഭിനയിച്ചിരുന്നു. ഹരിശ്രീ അശോകന്റെ കോമഡി സിനിമകളെല്ലാം ചാനലുകളില്‍ എപ്പോള്‍ വന്നാലും പ്രേക്ഷകര്‍ കാണാറുണ്ട്. നടന്റെതായി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം ഏറെ ഇഷ്ടമുളള കഥാപാത്രങ്ങളിലൊന്നാണ് രമണന്‍.

ദിലീപ് നായകനായ പഞ്ചാബി ഹൗസില്‍ ഹരിശ്രീ അശോകന്‍ ചെയ്ത കഥാപാത്രമായിരുന്നു അത്. സിനിമ റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും പ്രേക്ഷകരുടെ ഇഷ്ട കോമഡി കഥാപാത്രമാണ് രമണന്‍. ട്രോളുകളിലൂടെയാണ് രമണന്‍ സോഷ്യല്‍ മീഡിയയിലെല്ലാം നിറയാറുളളത്. അതേസമയം രമണനെ വെച്ചുളള ഹരിശ്രീ അശോകന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
സത്യത്തില്‍ കൊറോണ വരാത്ത കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം വീതം നല്‍കുമെന്ന് പ്രഖ്യാപിച്ചാല്‍ തീരാവുന്ന പ്രശ്‌നങ്ങളേ ഇന്ന് കേരളത്തിലുളളു സാറുമാരെ എന്ന് കുറിച്ചുകൊണ്ടാണ് ഹരീശ്രീ അശോകന്‍ ഫേസ്ബുക്കില്‍ എത്തിയത്. അതേസമയം നടന്റെ പുതിയ എഫ്ബി പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. രമണന്റെ ബുദ്ധിയെ പുകഴ്ത്തിയും വിമര്‍ശിച്ചുമെല്ലാം നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. രമണന്റെ ബുദ്ധി റോക്കറ്റ് ആണല്ലോയെന്ന് ചോദിച്ചുകൊണ്ടാണ് ചിലര്‍ എത്തിയിരിക്കുന്നത്.
മാസങ്ങളോളമായി കൊറോണയുടെ ഭീതിയില്‍ കഴിയുകയാണ് നമ്മുടെ നാട്. ലോക്ഡൗണില്‍ പാലിച്ചത് പോലെയുളള കോവിഡ് മാനദഠണ്ഡങ്ങളെല്ലാം ഇപ്പോഴും എല്ലാവരും പാലിക്കുന്നുണ്ടോ എന്നത് സംശയമാണ്. ഈ സാഹചര്യത്തിലാണ് ആളുകളെ വീട്ടിലിരുത്താനുളള ഒരു വിദ്യയുമായി ഹരിശ്രീ അശോകന്‍ എത്തിയത്. സിനിമാത്തിരക്കുകള്‍ക്കിടെയും സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിടെ എത്താറുളള താരമാണ് ഹരിശ്രീ അശോകന്‍. നടന്റെതായി വരാറുളള പോസ്റ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍ അശോകനും മലയാളത്തില്‍ സജീവമാണ്.
Recommended Video
സഹനടനായും വില്ലന്‍ വേഷങ്ങളിലും തിളങ്ങിയ താരപുത്രന്‍ നായകനായും എത്തുന്ന സിനിമകളും വരുന്നുണ്ട്. അതേസമയം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയാണ് ഹരിശ്രീ അശോകന്റെ എറ്റവും പുതിയ ചിത്രം. കഴിഞ്ഞ വര്‍ഷം അഭിനയത്തിന് പുറമെ സംവിധായകനായും ഹരിശ്രീ അശോകന്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു. ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി എന്ന ചിത്രമാണ് ഹരിശ്രീ അശോകന്റെ സംവിധാനത്തില്‍ ആദ്യമായി പുറത്തിറങ്ങിയ ചിത്രം.


Click it and Unblock the Notifications











