ഹരിശ്രീ അശോകന്റെ മകള്‍ വിവാഹിതയായി

By Aswathi

ചലച്ചിത്ര താരം ഹരിശ്രീ അശോകന്റെ മകള്‍ ശ്രീകുട്ടി അശോകന്‍ വിവാഹിതയായി. സനൂപ് സുനിലാണ് ശ്രീകുട്ടിയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. കൊച്ചിയിലെ ഗോകുലം പാര്‍ക്കില്‍ ഇന്നലെ (26-04-2015)യായിരുന്നു വിവാഹം.

ചലച്ചിത്ര ലോകത്തു നിന്നും ഭാമ, ഭാവന, ദിലീപ് തുടങ്ങിയവര്‍ പങ്കെടുത്തു. തലേദിവസം നടന്ന മെഹന്തി സത്കരാത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, രഞ്ജിത്ത്, ജയസൂര്യ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.

harisree-ashokan-daughter-marriage

പ്രീതയാണ് ഹരിശ്രീ അശോകന്റെ ഭാര്യ. ശ്രീകുട്ടിയെ കൂടാതെ ഒരു മകനും ഹരിശ്രീയ്ക്കുണ്ട്. അര്‍ജുന്‍ അശോകന്‍ എന്നാണ് പേര്.

മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച ഭാസ്‌കര്‍ ദ റാസ്‌ക്കല്‍ എന്ന ചിത്രമാണ് ഹരിശ്രീ അശോകന്റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയത്. സിദ്ദിഖ് സംവിധാനം ചെയ്ത ചിത്രം കുടുംബ പ്രേക്ഷകരുടെ മികച്ച അഭിപ്രായം തേടി പ്രദര്‍ശനം തുടരുകയാണ്. ആ സന്തോഷത്തിലാണ് മകളുടെ വിവാഹവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X