എഡ് ഹാരിസ്
എഡ് ഹാരിസ്
പൊള്ളോക്ക് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് എഡ് ഹാരിസിനെ ഓസ്കാര്‍ അവാര്‍ഡിനായി നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്. ആധുനിക ചിത്രകലാരംഗത്തെ എണ്ണപ്പെട്ട കലാകാരന്മാരില്‍ ഒരാളായ ജാക്സണ്‍ പൊള്ളോക്കിനെയാണ് ഹാരിസ് ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്.
മൂന്നാമത്തെ തവണയാണ് ഹാരിസ് ഓസ്കാറിനായി നിര്‍ദ്ദേശം ചെയ്യപ്പെടുന്നതെങ്കിലും മികച്ച നടനായി ആദ്യമാണ്. 1995, 98 എന്നീ വര്‍ഷങ്ങളിലായിരുന്നു മറ്റ് നിര്‍ദ്ദേശങ്ങള്‍. രണ്ടു തവണയും മികച്ച രണ്ടാമത്തെ നടനുള്ളനാമനിര്‍ദ്ദേശങ്ങളായിരുന്നു.
1983ല്‍ ഫൂള്‍ ഫോര്‍ ലവ് എന്ന നാടകത്തിലൂടെയാണ് എഡ് ഹാരിസ് കലാരംഗത്തെത്തുന്നത്. ഇതിലെ അഭിനയത്തിന് അദ്ദേഹത്തിന് മികച്ച നടനുള്ള ഒബീ അവാര്‍ഡ് ലഭിച്ചു. നടിയായ ആമി മാഡിഗനാണ് ഭാര്യ. ആമിയും ഹാരിസിനൊപ്പം പൊള്ളോക്കില്‍ അഭിനയിക്കുന്നു. സംവിധായകനെന്ന നിലയിലും പൊള്ളോക്ക് ഹാരിസിന്റെ ആദ്യചിത്രമാണ്.


Click it and Unblock the Notifications