സുരേഷ് ഗോപിയുടെ 250ാമത് ചിത്രത്തിന് സംഗീതമൊരുക്കാന്‍ അര്‍ജുന്‍ റെഡ്ഡി സംഗീത സംവിധായകന്‍
മലയാളത്തിന്റെ ആക്ഷന്‍ സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയുടെ കരിയറിലെ ഇരുനൂറ്റമ്പതാമത് ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അര്‍ജുന്‍ റെഡ്ഢി, കബീര്‍ സിംഗ്, കണ്ണും കണ്ണും കൊള്ളയടിത്താല്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പശ്ചാത്തലസംഗീതം ഒരുക്കിയ ഹര്‍ഷവര്‍ദ്ധന്‍ രാമേശ്വര്‍. വിജേതാ, സാക്ഷ്യം എന്നീ ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുള്ള ഹര്‍ഷവര്‍ദ്ധന്‍ അജയ് ദേവ്ഗന്‍ നായകനായ തന്‍ഹാജിയില്‍ ഒരു ഗാനവും ആലപിച്ചിട്ടുണ്ട്.

പുലിമുരുകന്‍, രാമലീല തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ടോമിച്ചന്‍ മുളകുപ്പാടം നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനം നവാഗതനായ മാത്യൂസ് തോമസാണ്. സിഐഎ, പാവാട തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ഷിബിന്‍ ഫ്രാന്‍സിസിന്റേതാണ് തിരക്കഥ.
ലേലം, വാഴുന്നോര്‍ തുടങ്ങിയ സുരേഷ് ഗോപിയുടെ കരിയറിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലേത് പോലെ കുടുംബങ്ങള്‍ക്കും യുവാക്കള്‍ക്കും ഒരേ പോലെ ഇഷ്ടപ്പെടുന്ന ഒരു പക്കാ ഫാമിലി മാസ്സ് എന്റര്‍ടൈനറായിരിക്കും ഈ ചിത്രം. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കോട്ടയം അച്ചായനായി എത്തുന്ന സുരേഷ് ഗോപിയുടെ മാസ്സ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ബോളിവുഡില്‍ നിന്നും ഉള്ള ഒരു നടിയായിരിക്കും സിനിമയിലെ നായികയെന്നാണ് റിപ്പോര്‍ട്ട്.
Recommended Video
സുരേഷ് ഗോപി തന്നെയാണ് ചിത്രത്തെക്കുറിച്ച് മുന്‍പ് ആരാധകരെ അറിയിച്ചിരുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറിലാണ് ടോമിച്ചന്‍ മുളകുപാടം സുരേഷ് ഗോപിയുടെ 250ാം ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയ്ക്ക് പിന്നില്‍ വമ്പന്‍ താരനിരയും അണിയറ പ്രവര്‍ത്തകരുമായിരിക്കും ഉണ്ടാവുകയെന്ന് ടോമിച്ചന്‍ മുളകുപാടം നേരത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. കോട്ടയത്തിന്റെ പശ്ചാത്തലത്തിലാണ് സുരേഷ് ഗോപിയുടെ പുതിയ ചിത്രം എടുക്കുന്നത്.
ഒരിടവേളയ്ക്ക് ശേഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തിയ താരമാണ് സുരേഷ് ഗോപി. അനൂപ് സത്യന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മികച്ച പ്രകടനമായിരുന്നു സൂപ്പര്‍ താരം കാഴ്ചവെച്ചിരുന്നത്. സുരേഷ് ഗോപി-ശോഭന കൂട്ടുകെട്ടിന്റെ പ്രകടനം തന്നെയായിരുന്നു ചിത്രത്തില്‍ മുഖ്യ ആകര്‍ഷണമായിരുന്നത്. വരനെ ആവശ്യമുണ്ട് ചിത്രത്തിന് പിന്നാലെ മലയാളത്തില്‍ വീണ്ടും സജീവമാവുകയാണ് സൂപ്പര്‍താരം.


Click it and Unblock the Notifications