ഹർത്താൽ ദിനത്തിൽ സൗബിന്റെ കൈവിട്ട കളി!! താരം ചെയ്തത് എന്താണെന്ന് അറിയാമോ, കാണൂ
കണ്ടുന്നൂരിലെ സർവീസ് റോഡിലൂടെയാണ് തരം സൈക്കിളോടിച്ചത്.
ഹർത്താൽ ദിനം ആഘോഷമാക്കി താരങ്ങൾ. ഹർത്താലിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് നടൻ സലിം കുമാർ രംഗത്തെത്തിയിരുന്നു. ഹർത്താൽ ദിനത്തിൽ കൊച്ചി നഗരനടുവിലൂടെ സൈക്കിൾ സാവാരി നടത്തി സൗബിൻ സാഹിർ. താരം തന്നെയാണ് വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

കണ്ടുന്നൂരിലെ സർവീസ് റോഡിലൂടെയാണ് തരം സൈക്കിളോടിച്ചത്. മുഖം കാണിക്കാതെ കൈകൾ വിട്ട് സൈക്കിൾ ഓടിക്കുന്നതിന്റെ നിഴൽ വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. താരത്തിന്റെ വീഡിയോ പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. ഹർത്താൽദിനത്തിൽ റോഡിലൂടെ സൈക്കിൾ ഓടിക്കുന്നതിനെ ചിലർ അഭിനന്ദിക്കുന്നുണ്ട്. എന്നാൽ മറ്റു ചിലർ കൈവിട്ട കളി അപകടമാണെന്നും സൂക്ഷിക്കണമെന്നും ആരാധകർ പറയുന്നുണ്ട്.
സൗബിൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് കുമ്പളങ്ങി നെറ്റ്സ്. ചിത്രത്തിന്റെ സൗമ്പിന്റെ ക്യാരക്ടർ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന കഥാപാത്രത്തെയാണ് സൗബിൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications