For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഹര്‍ത്താലൊക്കെ എന്ത്? പതറാതെ ഒടിയന്‍ ഒടിവെച്ച് തുടങ്ങി! സന്തോഷത്തോടെ ആരാധകരും! കാണൂ!

  |

  സിനിമാപ്രേമികളുടെ കണ്ണും കാതുമെല്ലാം ഒടിയനിലാണ്. തുടക്കം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്ന സിനിമയായിരുന്നു ഇത്. പരസ്യ സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണിത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രചാരത്തിലുണ്ടായിരുന്ന ഒടിവിദ്യയും ഒടിയന്‍ മാണിക്കനെയും കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഈ വര്‍ഷത്തെ ഏറ്റവും വലിയ റിലീസായ സിനിമ ഡിസംബര്‍ 14 ന് റിലീസ് ചെയ്യുമെന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഈ സിനിമ തിയേറ്ററുകളിലേക്കെത്തുന്നത്.

  2018 വിട പറയാനൊരുങ്ങുന്നതിനിടയിലാണ് ബിഗ് റിലീസുമായി മോഹന്‍ലാല്‍ എത്തുന്നത്. ഈ വര്‍ഷം ആദ്യം താരത്തെ കണ്ടത് ആദിയിലായിരുന്നു. അതിഥി വേഷത്തില്‍ മോഹന്‍ലാലായിത്തന്നെയാണ് താരമെത്തിയത്. പിന്നീട് നീരാളിയും കായംകുളം കൊച്ചുണ്ണിയും ഡ്രാമയുമെത്തി. എന്നാല്‍ ആരാധകര്‍ അക്ഷമയോടെ കാത്തിരുന്നത് മാണിക്കനെ കാണാനായിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി ശരീരഭാരം കുറയ്ക്കാനും സാഹസികത നിറഞ്ഞ രംഗങ്ങള്‍ ചെയ്യാനുമൊക്കെയായി താരം തയ്യാറായിരുന്നു. പിലിമുരുകന് ശേഷം മോഹന്‍ലാലും പീറ്റര്‍ ഹെയ്‌നും ഒരുമിച്ചെത്തിയ സിനിമ കൂടിയാണിത്. റിലീസിന് മണിക്കൂറുകള്‍ ശേഷിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

  അപ്രതീക്ഷിതമായി ഹര്‍ത്താല്‍

  അപ്രതീക്ഷിതമായി ഹര്‍ത്താല്‍

  ഡിസംബര്‍ 14ന് അതിരാവിലെ മുതല്‍ തന്നെ ഒടിയന്‍ ഒടിവെച്ച് തുടങ്ങുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. പുലര്‍ച്ചെ ആരംഭിക്കുന്ന ഫാന്‍സ് ഷോകള്‍ക്കായി കാത്തിരിക്കുകയായിരുന്നു മോഹന്‍ലാല്‍ ആരാധകര്‍. എന്നാല്‍ അതിനിടയിലാണ് അപ്രതീക്ഷിതമായി ആ വാര്‍ത്തയെത്തിയത്. സംസ്ഥാന വ്യാപകമായി ഹര്‍ത്താലാചരിക്കാനാണ് ബിജെപി ആഹ്വാനം ചെയ്തത്. വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്തുവന്നതിന് പിന്നാലെയായാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.

  ആരാധകരുടെ ആശങ്ക

  ആരാധകരുടെ ആശങ്ക

  പുലര്‍ച്ചെ 4നും 4.30 നൊക്കെയായാണ് ഫാന്‍സ് ഷോകള്‍ നിശ്ചയിച്ചിരുന്നത്. മാണിക്കനേയും പ്രഭയേയും വരവേല്‍ക്കാനുള്ള അവസാനഘട്ട തയ്യാറെടുപ്പുകളും പുരോഗമിക്കുന്നതിനിടയിലാണ് ഹര്‍ത്താല്‍ വാര്‍ത്തയെത്തിയത്. നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റിനെക്കുറിച്ചും എങ്ങനെ തിയേറ്ററുകളിലേക്കെത്തുമെന്നുമോര്‍ത്തായിരുന്നു പലരും ആശങ്കപ്പെട്ടത്. സോഷ്യല്‍ മീഡിയയിലൂടെ ഇത്തരത്തിലുള്ള ചര്‍ച്ചകളും സജീവമായിരുന്നു. ആരാധകര്‍ ഒന്നടങ്കം ഇക്കാര്യത്തെക്കുറിച്ച് ആശങ്കയിലായിരുന്നു.

  റിലീസ് മാറ്റുമോ?

  റിലീസ് മാറ്റുമോ?

  നേരത്തെ പ്രഖ്യാപിച്ച റിലീസ് മാറ്റുമോയെന്നായിരുന്നു പലരും ആശങ്കപ്പെട്ടത്. സിനിമയുടെ റിലീസ് മാറ്റിയെന്ന തരത്തില്‍ അണിയറപ്രവര്‍ത്തകര്‍ ട്വീറ്റ് ചെയ്ചതിരുന്നുവെന്ന തരത്തിലുള്ള സ്‌ക്രീന്‍ ഷോട്ടുകളും ഇതിനിടയില്‍ പ്രചരിച്ചിരുന്നു. പുറത്തുവരുന്ന പോസ്റ്റുകളിലെ വിശ്വാസ്യതയെക്കുറിച്ചായിരുന്നു പലരും സംശയിച്ചത്. ഫേസ്ബുക്ക് പോജിലൂടെ പലരും ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചിരുന്നു. റിലീസ് മാറ്റുന്നതായുള്ള ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തുവന്നിരുന്നില്ല.

  ഉറച്ച തീരുമാനവുമായി മുന്നോട്ട്

  ഉറച്ച തീരുമാനവുമായി മുന്നോട്ട്

  നേരത്തെ പ്രഖ്യാപിച്ചത് പോലെ തന്നെ സിനിമയുമായി മുന്നോട്ട് പോവാനായിരുന്നു സംവിധായകനും സംഘവും തീരുമാനിച്ചത്. ഇതോടെയാണ് ഹര്‍ത്താലില്‍ നിന്നും സിനിമ റിലീസ് ഒഴിവാക്കിയിട്ടുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. സ്വകാര്യ വാഹനങ്ങളിലായി തിയേറ്ററുകളിലേക്കെത്തുന്നവരെ തടയില്ലെന്ന് ഹര്‍ത്താല്‍ അനുകൂലികള്‍ അറിയിക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ടുനിന്ന ചര്‍ച്ചയ്‌ക്കൊടുവിലായിരുന്നു ഇക്കാര്യത്തെക്കുറിച്ച് തീരുമാനമായത്.

  പോലീസ് സംരക്ഷണയോടെ

  പോലീസ് സംരക്ഷണയോടെ

  ഒടിയന്റെ പ്രദര്‍ശനത്തിന് സംരക്ഷണം ആവശ്യമായി വരികയാണെങ്കില്‍ സകല സഹായവും നല്‍കാമെന്നറിയിച്ച് പോലീസ് വിഭാഗവും രംഗത്തുവന്നിരുന്നു. ഇതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായത്. പ്രഖ്യാപനം മുതലേ കാത്തിരിക്കുന്ന സിനിമയുടെ റിലീസ് മാറില്ലെന്നറിഞ്ഞതോടെ ആരാധകരും സന്തോഷത്തിലായി. പുലര്‍ച്ചെയുള്ള ഷോയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍ ബുക്കിംഗുകളെല്ലാം ഇതിനോടകം തന്നെ പൂര്‍ത്തിയായിരുന്നു.

  ആശ്വാസത്തോടെ ആരാധകലോകം

  ആശ്വാസത്തോടെ ആരാധകലോകം

  വിഎ ശ്രീകുമാര്‍ മേനോനും മോഹന്‍ലാലിനും മാത്രമല്ല ചങ്കിടിച്ചത്. ആരാധകരുടെ കൂടിയാണ്. നിശ്ചയിച്ച പ്രകാരം തന്നെ മാണിക്കന്‍ ഒടിവെച്ച് തുടങ്ങുമെന്നറിഞ്ഞതിന്റെ ആശ്വാസത്തിലായിരുന്നു ആരാധകര്‍. മോഹന്‍ലാല്‍ ഫാന്‍സിന്റെ ഭാരവാഹിയും ഈ സന്തോഷവാര്‍ത്ത പങ്കുവെച്ച് രംഗത്തെത്തിയിരുന്നു. സിനിമയുടെ അണിയറപ്രവര്‍ത്തകപുടെ പോസ്റ്റ് കൂടിയെത്തിയപ്പോള്‍ സന്തോഷം ഇരട്ടിക്കുകയായിരുന്നു.

  റിലീസ് മാറ്റില്ല

  റിലീസ് മാറ്റില്ല

  വെള്ളിയാഴ്ച തന്നെ സിനിമയെത്തുമെന്നും റിലീസില്‍ മാറ്റമില്ലെന്നും വ്യക്തമാക്കി രംഗത്തെത്തിയത് സിനിമയുടെ അണിയറപ്രവര്‍ത്തകരാണ്. ഒടിയന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലായിരുന്നു കുറിപ്പ് പോസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പുലര്‍ച്ചെ 4.30 മുതലുള്ള എല്ലാ ഷോകളും ഉണ്ടായിരിക്കുന്നതാണെന്നായിരുന്നു അറിയിച്ചത്. ഫാന്‍ ഫൈറ്റ് ഒക്കെയുണ്ടാവാറുണ്ടെങ്കിലും ഇക്കാര്യത്തില്‍ തങ്ങളും മോഹന്‍ലാലിനൊപ്പമായിരുന്നുവെന്നായിരുന്നു മെഗാസ്റ്റാര്‍ ഫാന്‍സ് പറഞ്ഞത്.

  Odiyan Audience Response | filmibeat Malayalam
  സോഷ്യല്‍ മീഡിയയുടെ പ്രതിഷേധം

  സോഷ്യല്‍ മീഡിയയുടെ പ്രതിഷേധം

  അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹര്‍ത്താലുകള്‍ എന്നും ജനജീവിതത്തെ വലയ്ക്കാറുണ്ട്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നേരത്തെയും ബിജെപി ഹര്‍ത്താല്‍ നടത്തിയിരുന്നു. സമരപ്പന്തലിന് മുന്നില്‍ ആതമഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്തുവന്നതിന് പിന്നാലെയായാണ് ഹര്‍ത്താല്‍ ആഹ്വാനമെത്തിയത്. മരണ കാരണം ശബരിമല വിഷയമല്ലെന്നും ജീവിതം മടുത്തതിനാലാണ് ആത്മഹത്യയെന്നുമുളള മൊഴിയാണ് പുറത്തുവന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ഹര്‍ത്താലിന് എന്ത് പ്രസക്തിയാണുള്ളതെന്നും തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചും സോഷ്യല്‍ മീഡിയ ഒന്നടങ്കം രംഗത്തെത്തിയിരുന്നു.

  English summary
  No release change in Odiyan,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X