»   » റഹ്മാന് പറ്റിയ അബദ്ധം നിവിന് സംഭവിയ്ക്കുമോ? രണ്ട് വള്ളത്തില്‍ കാല് വയ്ക്കുന്നത് ആപത്തല്ലേ...?

റഹ്മാന് പറ്റിയ അബദ്ധം നിവിന് സംഭവിയ്ക്കുമോ? രണ്ട് വള്ളത്തില്‍ കാല് വയ്ക്കുന്നത് ആപത്തല്ലേ...?

Posted By: Rohini
Subscribe to Filmibeat Malayalam

നിവിന്‍ പോളിയ്ക്ക് ഇപ്പോള്‍ മലയാളത്തിലും തമിഴിലും ആരാധകര്‍ ഒരുപാടാണ്. നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ തമിഴകത്തെ സൂപ്പര്‍സ്റ്റാറായി മാറിയിരിയ്ക്കുകയാണ് നിവിന്‍ പോളി.

തമിഴില്‍ നിവിന്‍ പോളിയ്ക്ക് ഡിമാന്റ് കൂടുന്നു, മലയാളം വിടുമോ?

ഇനി നിവിന്റേതായി ആറ് ചിത്രങ്ങള്‍ തമിഴില്‍ വരാനിരിയ്ക്കുന്നു എന്നാണ് കേള്‍ക്കുന്നത്. പതിയെ നടന്‍ മലയാളം വിടുമോ എന്നും ആരാധകര്‍ ഭയക്കുന്നു. റഹ്മാന്റെയും നരേന്റെയും ഒക്കെ അവസ്ഥയാകുമോ നിവിനും എന്ന ആദി ചിലരിലെങ്കിലുമുണ്ട്.

തമിഴിലെ തിരക്ക്

ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന സണ്ട മാരിയ എന്ന തമിഴ് ചിത്രം നിവിന്‍ പൂര്‍ത്തിയാക്കി. ഗൗതം വാസുദേവ മേനോന്റെ ചിത്രമുള്‍പ്പടെ ആറ് തമിഴ് ചിത്രങ്ങളില്‍ നിവിന്‍ ഇപ്പോള്‍ കരാറൊപ്പിട്ടു എന്നാണ് കേള്‍ക്കുന്നത്.

പ്രതിഫലം കുറയുന്നതോ?

മലയാളത്തെക്കാള്‍ പ്രതിഫലം തമിഴില്‍ ലഭിയ്ക്കുന്നത് കൊണ്ടാണ് നിവിന്‍ തമിഴ് സിനിമകള്‍ക്ക് പ്രാധാന്യം നല്‍കുന്നത് എന്നൊരു അശരീരിയുണ്ട്. എന്ത് തന്നെയയാലും റഹ്മാനെ പോലെ രണ്ട് വള്ളത്തില്‍ കാല് വച്ചുള്ള ഈ യാത്ര ആപത്താകുമോ എന്നാണ് ആരാധകരുടെ പേടി.

റഹ്മാന് എന്ത് സംഭവിച്ചു

എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും ഹിറ്റ് നായകനായിരുന്നു റഹ്മാന്‍. മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും വെല്ലുവിളിയായി റഹ്മാന്‍ വളര്‍ന്നു വരവെയാണ് നടന്‍ തമിഴിലും അവസരങ്ങള്‍ തേടി പോയത്. എന്നാല്‍ പതിയെ മലയാളത്തിലും തമിഴിലും റഹ്മാന് അവസരങ്ങള്‍ നഷ്ടപ്പെട്ടു. ഫോര്‍ ദ പീപ്പിള്‍, ക്ലാസ്‌മേറ്റ്‌സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി തുടങ്ങിയ നരേന് സംഭവിച്ചതും ഇത് തന്നെയാണ്.

നിവിന്‍ പുതിയ മലയാള സിനിമകള്‍

സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന സഖാവ് എന്ന ചിത്രമാണ് ഉടന്‍ തിയേറ്ററിലെത്തുന്ന നിവിന്‍ പോളി ചിത്രം. പ്രേമത്തിലൂടെ ശ്രദ്ധേയനായ അല്‍ത്താഫ് സംവിധാനം ചെയ്യുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലാണ് ഇപ്പോള്‍ താരം അഭിനയിക്കുന്നത്. മറ്റ് പ്രൊജക്ടുകളിലൊന്നും കരാറൊപ്പ് വച്ചിട്ടില്ല എന്നാണ് അറിവ്.

നിവിനിന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Has Nivin Pauly enrolled in Rahman’s school for flop career?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X