ഡ്യൂറക്‌സിന്റെ പരസ്യത്തില്‍ രണ്‍വീര്‍!
ഏത് ചലച്ചിത്രമേഖലയിലെയും മുന്‍നിര താരങ്ങള്‍ പരസ്യങ്ങളില്‍ അഭിനയിക്കുകയെന്നത് പുതിയ കാര്യമല്ല. പലരും വമ്പന്‍ അന്താരാഷ്ട്ര ബ്രാന്റുകളുടെ പരസ്യങ്ങള്‍ക്കാണ് പലപ്പോഴും പ്രാധാന്യം നല്‍കാറുള്ളത്. പലപ്പോഴും പല താരങ്ങളും മോഡലുകളായി എത്തുന്ന ബ്രാന്റുകള്‍ വാര്‍ത്തകളിലൂടെ തന്നെ വലിയ ജനശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ രണ്‍വീര്‍ സിങ്ങും ഒരു പുതിയ പരസ്യത്തില്‍ അഭിനയിച്ച് വാര്‍ത്ത സൃഷ്ടിച്ചിരിക്കുകയാണ്.
എന്ത് പരസ്യത്തിലാണ് രണ്‍വീര്‍ അഭിനയിച്ചതെന്ന് അറിയേണ്ടേ, ഗര്‍ഭനിരോധന ഉറയുടെ പരസ്യത്തില്‍. ഡ്യൂരക്‌സ് കോണ്ടത്തിന്റെ പരസ്യത്തിലാണ് രണ്‍വീര്‍ അഭിനയിച്ചിരിക്കുന്നത്. അഭിനയിക്കുക മാത്രമലല് പരസ്യത്തിനായുള്ള ഗാനത്തിന് ചില വരികളഉം രണ്‍വീര്‍ എഴുതിയിട്ടുണ്ട്.

രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള പരസ്യം ചൂടന്‍ രംഗങ്ങള്‍കൊണ്ട് സമ്പന്നമാണ്. റെക്‌സ് എന്ന നൃത്തത്തിന്റെ ചലനങ്ങളോടെയാണ് പരസ്യം ഒരുക്കിയിരിക്കുന്നത്. കരണ്‍ കപാഡിയ സംവിധാനം ചെയ്ത പരസ്യത്തിന് കോറിയോഗ്രാഫി ചെയ്തിരിക്കുന്നത് ബോസ്‌കോ-സീസര്‍ സംഘമാണ്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് രവി വര്‍മ്മനാണ്.
സുരക്ഷിത ലൈംഗിക ബന്ധത്തിനായി ആരാധകരില്‍ ബോധവല്‍ക്കരണം സൃഷ്ടിക്കാനായി ഇത്തരമൊരു പരസ്യത്തില്‍ താന്‍ അഭിനയിച്ചതെന്നാണ് രണ്‍വീര്‍ പരയുന്നത്. ഇത്തരമൊരു പരസ്യത്തില്‍ ഇത്രയും മികച്ച സാങ്കേതിക വിദഗ്ധര്‍ക്കൊപ്പം ജോലിചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് രണ്‍വീര്‍ പറയുന്നു.


Click it and Unblock the Notifications











