»   » ഞാന്‍ ഒരാളെ ആത്മാര്‍ത്ഥമായി പ്രണയിച്ചു, അയാളെന്നെ ആത്മാര്‍ത്ഥമായി പറ്റിച്ചു; രഞ്ജിനി ഹരിദാസ്

ഞാന്‍ ഒരാളെ ആത്മാര്‍ത്ഥമായി പ്രണയിച്ചു, അയാളെന്നെ ആത്മാര്‍ത്ഥമായി പറ്റിച്ചു; രഞ്ജിനി ഹരിദാസ്

Posted By: Rohini
Subscribe to Filmibeat Malayalam

രഞ്ജിനി ഹരിദാസ് വീണ്ടും ടെലിവിഷന്‍ പരിപാടികളില്‍ സജീവമാകുകയാണ്. അടുത്തിടെ പങ്കെടുത്ത ഒരു ചാനല്‍ പരിപാടിയില്‍ രഞ്ജിനി പാളിപ്പോയ തന്റെ പ്രണയത്തെ കുറിച്ച് സംസാരിക്കുകയുണ്ടായി.

രഞ്ജിനി ഹരിദാസ് വിവാഹിതയാകാന്‍ പോകുന്നു, പ്രതിശ്രുത വരനെ കാണണ്ടേ... കാണണം..!!

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് താന്‍ പ്രണയിച്ച് വഞ്ചിക്കപ്പെട്ടതിനെ കുറിച്ച് രഞ്ജിനി ഹരിദാസ് പറഞ്ഞത്.

ആ പ്രണയം

ഞാന്‍ ഒരാളെ മാത്രമേ ആത്മാര്‍ത്ഥമായി പ്രണയിച്ചിട്ടുള്ളൂ. പക്ഷെ അയാള്‍ എന്നെ ആത്മാര്‍ത്ഥമായി പറ്റിച്ചു എന്ന് രഞ്ജിനി ഹരിദാസ് പറഞ്ഞു. അയാള്‍ക്ക് എന്റെ പ്രശസ്തിയില്‍ മാത്രമായിരുന്നു കണ്ണ്, വളരെ വൈകിയാണ് ഞാനക്കാര്യം തിരിച്ചറിഞ്ഞത്.

മുമ്പും പറഞ്ഞിരുന്നു

ഇതിന് മുന്‍പ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലും രഞ്ജിനി ഈ പ്രണയത്തെ കുറിച്ച് സംസാരിച്ചിരുന്നു. ആ പരാജയത്തിന് ശേഷം ആരെയും അത്മാര്‍ത്ഥമായി പ്രണയിക്കാന്‍ രഞ്ജിനി തയ്യാറായിട്ടില്ല.

ഫേസ്ബുക്കിലെ തെറിവിളി

തന്നെ ഫേസ്ബുക്കിലൂടെയും മറ്റും തെറിവിളിയ്ക്കുന്നവര്‍ അറിയാനായി ഒരു കാര്യവും രഞ്ജിനി ഹരിദാസ് പറഞ്ഞു. എന്റെ പേജില്‍ കയറി എന്നെ തെറിവിളിയ്ക്കുന്നവരോട് എനിക്ക് കാര്യമായ ദേഷ്യമൊന്നും ഇല്ല. പകരം അതിനെ വളരെ പോസിറ്റീവായി കാണുകയാണ് ചെയ്യുന്നത്.

ഏറ്റവും വലിയ തമാശ

വല്ലാതെ വിഷമിച്ചിരിയ്ക്കുമ്പോഴും, ബോറടിച്ചിരിയ്ക്കുമ്പോഴും ആളുകളുടെ അഭിപ്രായം കേള്‍ക്കുന്നത് പോലെ ഒരു വിനോദം എനിക്ക് ജീവിതത്തിലില്ല. വല്ലാതെ ദുഃഖം വരുമ്പോള്‍ ഞാന്‍ ഫേസ്ബുക്കില്‍ കയറി നാട്ടുകാര്‍ ചീത്ത വിളിച്ചത് വായിച്ച് രസിക്കാറാണ് പതിവ്. ഇത്ര വലിയ തമാശ മറ്റൊന്നിലും ഇല്ല എന്ന് രഞ്ജിനി പറയുന്നു.

English summary
He cheated me very sincerely; Ranjini Haridas about her love affair

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam