»   » 'ഈ 'പള്‍സര്‍ സുനി' ദിലീപിന്റെ മാത്രമല്ല, നിവിന്‍, വിനീത്, അജു തുടങ്ങിയവരുടെയൊക്കെ അടുത്ത സുഹൃത്താണ്'

'ഈ 'പള്‍സര്‍ സുനി' ദിലീപിന്റെ മാത്രമല്ല, നിവിന്‍, വിനീത്, അജു തുടങ്ങിയവരുടെയൊക്കെ അടുത്ത സുഹൃത്താണ്'

By: Rohini
Subscribe to Filmibeat Malayalam

കൊച്ചിയില്‍ നടിയെ ആക്രമിച്ച പ്രതി പിറ്റേ ദിവസം തന്നെ മുങ്ങി. അതിക്രമിച്ചു കടന്നുകളഞ്ഞ പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിനെയെും സംഘത്തിനെയും ഇതുവരെ പൊലീസിന് പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പള്‍സര്‍ സുനി എന്ന പേരില്‍ ഒരു നിരപരാധിയെ ആക്രമിയ്ക്കുന്നു.

ചെത്തിയെടുക്കണം അവന്റെയൊക്കെ **** ; ആക്രമിക്കപ്പെട്ട നടിയെ കണ്ടശേഷം ജ്യോതി കൃഷ്ണ പറഞ്ഞത്

ഇതിനും മുന്‍പും തെറ്റായ ഫോട്ടോ നല്‍കി നിരപരാധികള്‍ക്ക് നേരെ സോഷ്യല്‍ മീഡിയ ആക്രമണം നടന്നിട്ടുണ്ട്. ജിഷ വധക്കേസില്‍ യഥാര്‍ത്ഥ പ്രതിയ്ക്ക പകരം നിരപരാധിയുടെ ഫോട്ടോ പ്രചരിപ്പിച്ചത് ഏറ്റവും ഒടുവിലത്തെ സംഭവമായിരുന്നു. ഇപ്പോള്‍ റിയാസ് എന്ന യുവാവിന്റെ ഫോട്ടോയാണ് നടിയെ ആക്രമിച്ചതിന്റെ പേരില്‍ പ്രതിയെന്ന് ആരോപിച്ച് പ്രചരിപ്പിയ്ക്കുന്നത്. ഇതിനെതിരെ നടന്‍ കിഷോര്‍ സത്യ രംഗത്തെത്തി.

ഫോട്ടോകള്‍ ഫേസ്ബുക്കില്‍ നിന്ന്

ഫേസ്ബുക്കിലൂടെ

പള്‍സര്‍ സുനി എന്ന പേരില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും പ്രചരിപ്പിയ്ക്കുന്ന ഫോട്ടോയിലുള്ളത് പള്‍സര്‍ സുനി അല്ല റിയാസ് ഖാന്‍ എന്നയാളാണെന്ന് കിഷോര്‍ സത്യ ഫേസ്ബുക്കിലൂടെ വ്യക്തമാക്കുന്നു. റിയാസ് ഖാനൊപ്പമുള്ള ഫോട്ടോയ്‌ക്കൊപ്പമാണ് കിഷോര്‍ സത്യയുടെ പോസ്റ്റ്

പള്‍സര്‍ സുനിയല്ല, പാഷന്‍ പ്ലസ് റിയാസ്

തിരുവനന്തപുരം അമ്പലത്തറ പള്ളിത്തെരുവില്‍ കുന്നില്‍ വീട്ടില്‍ മുഹമ്മദ് ഇസ്മയില്‍ മകന്‍ റിയാസ് ഖാന് ഒരു ഹീറോ ഹോണ്ട പാഷന്‍ പ്ലസ് മാത്രമേയുള്ളു. ബൈക്കിന്റെ പേര് ചേര്‍ത്ത് 'പാഷന്‍ പ്ലസ് റിയാസ് ' എന്നൊക്കെ പറഞ്ഞാലും പള്‍സര്‍ പോലെ പഞ്ച് പോരാ എന്ന് കിഷോര്‍ പറയുന്നു. റിയാസ് എന്റെ വളരെ അടുത്ത സുഹൃത് ആണ്. എന്റെ മാത്രമല്ല നിവിന്‍ പോളി, വിനീത് ശ്രീനിവാസന്‍, അജു വര്‍ഗീസ് തുടങ്ങി പല അഭിനേതാക്കളുടെയും ജീത്തു ജോസഫ്, എബ്രിഡ് ഷൈന്‍, അന്‍സാര്‍ ഖാന്‍ തുടങ്ങി നിരവധി സംവിധായകരുടേയുമൊക്കെ അടുത്ത ചങ്ങാതിയാണ്. താന്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന 'ലക്ഷ്യം' എന്ന സിനിമയില്‍ റിയാസ് സഹ സംവിധായകനും ആയിരുന്നു എന്നും കിഷോര്‍ പറഞ്ഞു

ദിലീപാണ് ലക്ഷ്യം

ഒരു ഗ്രൂപ്പ് ഫോട്ടോയില്‍ നില്‍ക്കുന്ന റിയാസിന്റെ ചിത്രം (അതും റിയാസ് തന്നെ സ്വന്തം ഫേസ്ബുക് പ്രൊഫൈലില്‍ ഇട്ടത്) മാര്‍ക് ചെയ്തു പള്‍സര്‍ സുനി എന്ന് പെരുവച്ചു ചിലര്‍ പോസ്റ്റ് ചെയ്യുമ്പോള്‍ അതിന്റെ ലക്ഷ്യം സംശയിക്കേണ്ടിയിരിക്കുന്നു. റിയാസ് ഖാന്‍ ഒരു സുപ്രഭാതത്തില്‍ 'പള്‍സര്‍ സുനി ' ആക്കപ്പെട്ടതിന്റെ പിന്നിലുള്ള രാഷ്ട്രീയം ഇതൊന്നുമല്ല, ഇയാള്‍ 'ഓള്‍ കേരള ദിലീപ് ഫാന്‍സ് ആന്‍ഡ് വെല്‍ഫേര്‍ അസോസിയയേഷന്റെ' സംസ്ഥാന ചെയര്‍മാന്‍ ആയതുകൊണ്ട് മാത്രമാണ് എന്ന് കിഷോര്‍ പറയുന്നു.

ഇതാണ് പോസ്റ്റ്

അതാണ് കിഷോര്‍ സത്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. കുറ്റവാളികള്‍ ആരായാലും പിടിക്കപ്പെടണം എന്നും എന്നാല്‍, അതിന്റെ പേരില്‍ നിരപരാധിയായ ഒരാളെ ഇത്തരത്തില്‍ ആക്രമിക്കരുത് എന്നും കിഷോര്‍ തന്റെ കുറിപ്പില്‍ പറയുന്നുണ്ട്.

ദിലീപിന് നേരെയുള്ള ആക്രമണം

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ കുറ്റക്കാരനാക്കാനുള്ള ശ്രമം സോഷ്യല്‍ മീഡിയിയല്‍ നടക്കുന്നുണ്ട്. അതുകൊണ്ടാണ് ദിലീപിന്റെ ഫാന്‍സ് അസോസിയേഷന്‍ മെമ്പറെ പള്‍സര്‍ സുനിയായി ചിത്രീകരിച്ചത് എന്ന് വ്യക്തം.

English summary
He is not Pulsar Suni, He is Riyas Khan; Kishor Sathya clear the rumours
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam