»   » പൃഥ്വി വളരെ ലൈവാണ്, ആരും ചിരിച്ച് പോകും; ചെമ്പന്‍ വിനോദ് പറയുന്നു

പൃഥ്വി വളരെ ലൈവാണ്, ആരും ചിരിച്ച് പോകും; ചെമ്പന്‍ വിനോദ് പറയുന്നു

Posted By:
Subscribe to Filmibeat Malayalam

പൃഥ്വിരാജിനെ കുറിച്ച് പൊതുവെ എല്ലാവര്‍ക്കുമുള്ള അഭിപ്രായമാണ്, ജാഡക്കാരനാണ്, അഹങ്കാരിയാണ് എന്നൊക്കെ. എന്നാല്‍ നടനെ അടുത്ത് പരിചയമുള്ള ആരും അങ്ങനെ ഒരു അഭിപ്രായം പറഞ്ഞു കേട്ടിട്ടില്ല. എല്ലാവര്‍ക്കും പറയാനുള്ളത് ആള് വലിയൊരു സംസാര പ്രിയനാണെന്നാണ്.

ഇപ്പോള്‍ ചെമ്പന്‍ വിനോദും പറയുന്നു, പൃഥ്വി ധാരാളം സംസാരിക്കുന്ന ആളാണെന്ന്. ഡബിള്‍ ബാരലിന് ശേഷം ഇപ്പോള്‍ പൃഥ്വിയ്‌ക്കൊപ്പം ഡാര്‍വിന്റെ പരിണാമത്തില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുകയാണ് ചെമ്പന്‍.

പൃഥ്വി വളരെ ലൈവാണ്, ആരും ചിരിച്ച് പോകും; ചെമ്പന്‍ വിനോദ് പറയുന്നു

പൊതുവെ പൃഥ്വി ഗൗരവക്കാരനാണെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. സത്യത്തില്‍ പൃഥ്വി അങ്ങനെ ഒരാളേ അല്ല- ചെമ്പന്‍ പറയുന്നു

പൃഥ്വി വളരെ ലൈവാണ്, ആരും ചിരിച്ച് പോകും; ചെമ്പന്‍ വിനോദ് പറയുന്നു

പൃഥ്വി എപ്പോഴും എന്തെങ്കിലുമൊക്കെ തമാശകള്‍ പറഞ്ഞുകൊണ്ടേയിരിക്കും. എവിടെയെങ്കിലുമൊക്കെ കണ്ടതോ കേട്ടതോ ആയ കാര്യങ്ങളായിരിക്കുമത്രെ അത്

പൃഥ്വി വളരെ ലൈവാണ്, ആരും ചിരിച്ച് പോകും; ചെമ്പന്‍ വിനോദ് പറയുന്നു

എന്തെങ്കിലും പറയുമ്പോള്‍ സംഭാഷണമടക്കം അത് അനുകരിച്ച് കാണിച്ചാണ് പൃഥ്വി സംസാരിക്കുന്നത്. വളരെ ചടുലമായി. അത് കേട്ടാല്‍ ആരും ചിരിച്ചുപോകും, വളരെ ലൈവാണ്- ചെമ്പന്‍ വിനോദ് പറഞ്ഞു

പൃഥ്വി വളരെ ലൈവാണ്, ആരും ചിരിച്ച് പോകും; ചെമ്പന്‍ വിനോദ് പറയുന്നു

ടമാര്‍ പഠാര്‍, സപ്തമശ്രീ തസ്‌കര, ഡബിള്‍ ബാരല്‍ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് നേരത്തെ പൃഥ്വിരാജും ചെമ്പന്‍ വിനോദും ഒന്നിച്ചഭിനയിച്ചത്

പൃഥ്വി വളരെ ലൈവാണ്, ആരും ചിരിച്ച് പോകും; ചെമ്പന്‍ വിനോദ് പറയുന്നു

പൃഥ്വിയും ചെമ്പന്‍ വിനോദും മുഖ്യവേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ഡാര്‍വിന്റെ പരിണാണം. ചെമ്പന്‍ വിനോദാണ് ചിത്രത്തില്‍ ടൈറ്റില്‍ റോളായ ഡാര്‍വിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്.

English summary
He is very live; Chemban Vinod about Prithviraj

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam