സെറ്റിൽ കൂടെ വരുന്നത് വിഷ്ണുവേട്ടൻ!! അദ്ദേഹത്തിന്റെ അമ്മയും അച്ഛനും ഇങ്ങനെയാണ്, വെളിപ്പെടുത്തി അനു

ചെറിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് അനു സിത്താര. 2013 ൽ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു സിത്താര മലയാള സിനിമയിൽ ചുവട് വെച്ചത്. പിന്നീട് സിനിമയിൽ ചെറിയ കഥാപാത്രങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടു. 2016 ൽ പുറത്തിറങ്ങിയ ഒമർ ലുലു ചിത്രമായ ഹാപ്പി വെഡിങ്ങായിരുന്നു താരത്തിന്റെ സിനിമ കരിയറിൽ ബ്രേക്ക് നൽകിയത്. പിന്നീട് ജയസൂര്യ ചിത്രമായ ഫുക്രിയിലും മികച്ച വേഷത്തിൽ താരം എത്തിയിരുന്നു. ഇതോട് കൂടി മലയാള സിനിമയിൽ സജീവമാകുകയായിരുന്നു താരം.

സാധാരണ നടിമാരിൽ നിന്ന വ്യത്യസ്തമാണ് അനു സിത്താര. വിവാഹത്തിനു ശേഷമാണ് അനു സിനിമയിൽ എത്തുന്നത്. ചെറുപ്പം മുതൽ സിനിമയിൽ അഭിനയിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു എന്നാൽ ഇത് സംഭവിക്കുമെന്ന് ഒരിക്കൽ പോലും വിചാരിച്ചില്ലെന്നും അനു സിത്താര പറഞ്ഞു. മാതൃഭൂമി ക്ലബ് എഫ് എം യുഎഇയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.

 ചെറുപ്പത്തിലെയുളള ആഗ്രഹം

ചെറുപ്പത്തിലെയുളള ആഗ്രഹം

സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമില്ലാത്തവർ ഉണ്ടാകുമോ? ചിലർ അത് തുറന്നു പറയുകയില്ല. എന്നാൽ ഞാൻ ചെറുപ്പത്തിൽ തന്നെ പറഞ്ഞിരുന്നു. എനിക്ക് സിനിമയിൽ അഭിനയിക്കണമെന്ന്. എന്നാൽ വിവാഹത്തിനു ശേഷമാണ് സിനിമയിൽ സജീവമാകുന്നതെന്നും താരം പറഞ്ഞു.

 വിഷ്ണുവേട്ടനും  കുടുംബവും

വിഷ്ണുവേട്ടനും കുടുംബവും

വിഷ്ണു ഏട്ടന്റേയും കുടുംബത്തിന്റേയും പിന്തുണ വളരെ വലുതാണ്. എനിക്കൊപ്പം സിനിമ സെറ്റിൽ കൂടെ വരുന്നത് വിഷ്ണു ഏട്ടനാണ്. അതുപോലലെ വിഷ്ണുവേട്ടന്റെ അമ്മയുടേയും അച്ഛന്റേയും പിന്തുണ വളരെ വലുതാണ്. ടിവിയിൽ ചെറിയ പരസ്യം വന്നാൽ പോലു അമ്മയും അച്ഛനും വിടാതെ കാണും.

ജീവിതവുമായി റിലേറ്റ് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ

ജീവിതവുമായി റിലേറ്റ് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ

അനു സിത്താരയുടെ ഏറ്റവും പുതിയ ചിത്രമാണ് ആന്റ് ദ് ഓസ്കാർ ഗോസ് ടു. ചിത്രത്തെ കുറിച്ചും താരം മനസ്സ് തുറന്നു. സിനിമയിൽ എത്താൻ കഷ്ടപ്പെടുന്ന ഒരുപാട് പേരുടെ കഥയാണ് ഒസ്കാർ ഗോസ് ടു. എന്റെ ജീവിതവുമായും അല്ലെങ്കിൽ എന്റെ സുഹൃത്തുകളുടെ ജീവിതവുമായി റിലേറ്റ് ചെയ്യാൻ പറ്റുന്ന ഒരുപാട് കാര്യങ്ങൾ ഈ ചിത്രത്തിലുണ്ട്. കൂടാതെ സലീമിക്കയെപ്പോലെയുള്ള ( സലിം അഹമ്മദ്) സംവിധായകർ സിനിമയിൽ അഭിനയിക്കാൻ വിളിച്ചാൽ ഒന്നും ആലോചിക്കേണ്ട കാര്യമില്ലെന്നും താരം പറയുന്നു.

  വരാൻ പോകുന്നത്

വരാൻ പോകുന്നത്

മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ആന്റ് ദ് ഓസ്കാർ ഗോസ് ടു വിന് ലഭിക്കുന്നത്. ഇനി പുറത്തു വരാനുള്ളത് ദിലീപ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമായ ശുഭരാത്രിയാണ്. ദീലീപിനോടൊപ്പം അനു ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ജൂലൈ 6 ന് ചിത്രം തിയേറ്ററുകളിൽ എത്തും. മമ്മൂട്ടി ചിത്രമായ മാമാങ്കത്തിൽ പ്രധാന കഥാപാത്രത്തെ അനു സിത്താര അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുകയാണ്. എം പദ്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X