»   » അച്ഛന്‍ മരിച്ചത് ഡെങ്കിപ്പനി കാരണമല്ല, തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കരുത്; മനംനൊന്ത് സൗഭാഗ്യ എഴുതി

അച്ഛന്‍ മരിച്ചത് ഡെങ്കിപ്പനി കാരണമല്ല, തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കരുത്; മനംനൊന്ത് സൗഭാഗ്യ എഴുതി

Posted By: Rohini
Subscribe to Filmibeat Malayalam

ജൂലൈ 30 നാണ് നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെ ഭര്‍ത്താവ് രാജാറാം അന്തരിച്ചത്. ഡെങ്കിപ്പനി ബാധിച്ചാണ് രാജാറാം മരിച്ചത് എന്നായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍. എന്നാല്‍ അച്ഛന്‍ മരിച്ചത് ഡെങ്കു കാരണമല്ല എന്ന് മകള്‍ സൗഭാഗ്യ വെങ്കിടേഷ് വ്യക്തമാക്കുന്നു.

ഫേസ്ബുക്കിലൂടെയാണ് സാഭാഗ്യ അച്ഛന്റെ മരണ ശേഷം പ്രചരിയ്ക്കുന്ന വാര്‍ത്തകളെ കുറിച്ച് വേദനയോടെ എഴുതിയത്. ദയവ് ചെയ്ത് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിയ്ക്കരുത് എന്ന് സൗഭാഗ്യ അഭ്യര്‍ത്ഥിയ്ക്കുന്നു. സൗഭാഗ്യയുടെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം..

പകര്‍ച്ചപ്പനി മാത്രമായിരുന്നു

ഇതുപോലെ ഒരു പോസ്റ്റ് എഴുതണമെന്ന് ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പ്രചരിപ്പിയ്ക്കുന്ന വാര്‍ത്തകള്‍ തെറ്റിധാരണ ജനിപ്പിയ്ക്കുന്നു. അച്ഛന് ഡെങ്കിപ്പനി ആയിരുന്നില്ല. പകര്‍ച്ചപ്പനി മാത്രമായിരുന്നു. പിന്നീട് പനി അധികമാകുകയായിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് സൗഭാഗ്യയുടെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

മരണകാരണം

പനി കൂടി നെഞ്ചില്‍ ഇന്‍ഫക്ഷനായി. തുടര്‍ന്നാണ് അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിര്‍ഭാഗ്യവശാല്‍ സ്രൈപ്രസീമിയ എന്ന മറ്റൊരു ഗുരുതരാവസ്ഥയിലേക്ക് അച്ഛനെത്തി. പിന്നീട് അവയവങ്ങളെല്ലാം ഒന്നൊന്നായി തകരാറിലായി. ഒമ്പത് ദിവസം അദ്ദേഹം ആശുപത്രിയില്‍ കഴിഞ്ഞു. ദയവ് ചെയ്ത് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്.

പരാജയമായിരുന്നു എന്ന വാര്‍ത്ത

അച്ഛന് വിജയകരമായ ഒരു കരിയര്‍ ഉണ്ടായിട്ടില്ല എന്ന തരത്തില്‍ എഴുതിപിടിപ്പിച്ച വാര്‍ത്തകളും വേദനിപ്പിയ്ക്കുന്നു. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ചെറിയ വേഷങ്ങള്‍ ചെയ്തുകൊണ്ട് അദ്ദേഹം ജനപ്രിയനായ ഒരു നടനായിരുന്നില്ല എന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ വല്ലാത്ത വിഷമം തോന്നുന്നു.

അച്ഛന്റെ കരിയര്‍

മനോരമ വിഷന്റെ ആദ്യത്തെ സീരിയലായ ദേശാടനപക്ഷികളിലെ നായകനായിരുന്നു അച്ഛന്‍. ദൂരദര്‍ശന്‍ ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന നിഴല്‍ യുദ്ധം എന്ന സീരിയലില്‍ നായകനായിട്ടാണ് അദ്ദേഹം കരിയര്‍ ആരംഭിച്ചത്. അങ്ങനെ ഇരുപതോളം മെഗാസീരിയലുകളില്‍ അച്ഛന്‍ നായകനായി എത്തി.

സുന്ദരനായ നായകന്‍

മാധ്യമങ്ങള്‍ പറയില്ലെങ്കിലും മിനിസ്‌ക്രീനിലെ ഏറ്റവും സുന്ദരനായ, ഏറ്റവും ആരാധകനുള്ള നായകനായിരുന്നു എന്റെ അച്ഛന്‍ എന്ന് പറയുന്നതില്‍ എനിക്ക് അഭിമാനമാണ്. ഇത്തരം തെറ്റായ വാര്‍ത്തകള്‍ അച്ഛന് അപകീര്‍ത്തികരമാണ്.

എന്റെ ഹീറോ

ഇതിനെല്ലാം പുറമെ, അത്ഭുതകരമായ ഒരു വ്യക്തിയായിരുന്നു അദ്ദേഹം. ഇതുപോലെയൊരു അച്ഛന്‍ വേറെയില്ല. അമ്മയെ സംബന്ധിച്ചിടത്തോളം സ്‌നേഹനിധിയായ ഭര്‍ത്താവായിരുന്നു. അച്ചാ.. നിങ്ങള്‍ എന്നും എന്റെ ഹീറോ ആയിരിയ്ക്കും- സൗഭാഗ്യ എഴുതി

വായിക്കൂ

ഇതാണ് സൗഭാഗ്യ വെങ്കിടേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്.. മുഴുവനായി വായിക്കൂ.. ഡബ്ബ്മാഷ് വീഡിയോയിലൂടെ നവമാധ്യമങ്ങളില്‍ ഏറെ പരിചിതയാണ് സൗഭാഗ്യ വെങ്കിടേഷ്

English summary
He was not suffering from dengue fever says Rajaram's daughter

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam