അവന്‍ രാത്രി ഞങ്ങളെ ഉറങ്ങാന്‍ വിടാറില്ല: ആസിഫ് അലി
കുഞ്ഞു കുട്ടികളുള്ള വീട്ടില്‍ എന്നും ഐശ്വര്യമുണ്ടാകും. അവരുടെ കരച്ചിലും ചിരിയും തന്നെ മതി വീട് ഉണര്‍ന്നിരിക്കാന്‍. പക്ഷെ രാത്രിയായാല്‍ കഥ മാറും. രാത്രിയാണ് കുഞ്ഞുങ്ങള്‍ യഥാര്‍ത്ഥ നിറം കാണിക്കുന്നതെന്നാണ് വീട്ടിലുള്ളവര്‍ പറഞ്ഞു കേള്‍ക്കുന്നത്.
മലയാളത്തിന്റെ യങ് സ്റ്റാര്‍ ആസിഫ് അലിയും ഇപ്പോള്‍ ആ സ്‌റ്റേജിലാണ്. നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ പിതാവാണ് ആസിഫ് ഇപ്പോള്‍. പകലുമുഴുവന്‍ മിടുക്കനായി കളിച്ച് ചിരിച്ചിരിക്കുന്ന കുഞ്ഞ് രാത്രി തങ്ങള്‍ രണ്ട് പേരെയും ഉറങ്ങാന്‍ വിടാറില്ലെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ആസിഫ് അലി പറഞ്ഞു.

ആദം ആലി എന്നാണ് ആസിഫിന്റെയും സമ ആസിഫിന്റെയും മകന്റെ പേര്. നിറങ്ങളും ലൈറ്റും അവനെ ആകര്‍ഷിക്കാന്‍ തുടങ്ങി. ആസിഫിന് മകനെ കാണാതിരിക്കാന്‍ കഴിയാത്തതുകൊണ്ട് സമ മകനെയും എടുത്ത് ലൊക്കേഷനിലിരിപ്പാണിപ്പോള്‍.
'മൈലാഞ്ചി മൊഞ്ചുള്ള വീട്' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിരക്കിലാണ് ആസിഫിപ്പോള്‍. ഒറ്റപ്പാലത്തെ ഷൂട്ടിങ് ലൊക്കേഷനില്‍ ആസിഫിനൊപ്പമുണ്ട് ആദമും. അഭിനയിക്കാനാണ് താത്പര്യമെങ്കില്‍ അവനെ അഭിനയിപ്പിക്കാന്‍ വിടുമെന്ന് ആസിഫ് പറഞ്ഞിരുന്നു. ഇപ്പോഴേ ലൊക്കേഷനിലെത്തിയിരിക്കുകയാണ് കക്ഷി.


Click it and Unblock the Notifications











