മോഹന്‍ലാലും കുടുംബവും അന്റാര്‍ട്ടിക്കയിലേക്ക്
യാത്രകള്‍ എന്നും ഒരുപാട് ഇഷ്ടപ്പെടുന്ന നടനാണ് മോഹന്‍ലാല്‍. സിനിമയുടെ ആവശ്യത്തിനായി ഒത്തിരി യാത്രകള്‍ ഇന്ത്യയ്ക്കകത്തും പുറത്തും നടത്തിയിട്ടുണ്ട്. എന്നാല്‍ കുടുംബത്തോടൊപ്പമുള്ള യാത്ര ഒന്ന് വേറെ തന്നെയാണ്. യാത്ര നടത്തുന്ന മോഹന്‍ലാല്‍ ആയതുകൊണ്ട് വാര്‍ത്താപ്രാധാന്യവുമുണ്ട്. തന്റെ യാത്രയിലെ അുഭവങ്ങള്‍ ലാല്‍ എന്നും ബ്ലോഗ്‌പോസ്റ്റിലൂടെ വായനക്കാരിലും എത്തിക്കാറുണ്ട്.
മോഹന്‍ലാലിന്റെ അടുത്ത ഒഷ യാത്രാനുഭവത്തിന് കൂടെ തയ്യാറായിക്കൊള്ളൂ. അന്റാര്‍ട്ടിക്കയിലേക്കാണ് ലാലിന്റെയും കുടുംബത്തിന്റെയും അടുത്ത ട്രിപ്പ്. നവംബര്‍ 14ന് ആരംഭിയ്ക്കുന്ന യാത്രയില്‍ മോഹന്‍ലാലിനൊപ്പം ഭാര്യ സുചിത്രയും മകന്‍ പ്രണവുമുണ്ടാകും. മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന യാത്രയാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. കമല്‍ ഹസന്‍ നായകനായ, ജീത്തു ജോസഫ് സംവിധാനം ചെയ്ത 'പാപനാശ'ത്തിന്റെ ലൊക്കേഷനിലായിരുന്നു ഇതുവരെ പ്രണവ്. ഷൂട്ടിങ് തിരക്കൊക്കെ മാറ്റിവച്ചാണ് യാത്ര പുറപ്പെടുന്നത്.

വായനയ്ക്കും യാത്രകള്‍ക്കും വേണ്ടിയാണ് മലയാളത്തിന്റെ മഹാനടന്‍ തന്റെ ഒഴിവു സമയങ്ങള്‍ ചെലവഴിക്കാറുള്ളത്. ഓരോ യാത്രയും അറിവുകളും അത്ഭുതങ്ങളും സമ്മാനിച്ചു. ഇനിയും യാത്രകള്‍ തുടരാനാണ് ഇഷ്ടം. കൂടുതല്‍ ദൂരങ്ങളിലേക്കും കാണാത്ത കാഴ്ചകളിലേക്കും പുതിയ പുതിയ അനുഭവങ്ങളിലേക്കും എത്തിപ്പെടാന്‍ യാത്ര അനിവാര്യമാണെന്നൊക്കെ ലാല്‍ തന്റെ ബ്ലോഗില്‍ നേരത്തെ എഴുതിവച്ചിട്ടുണ്ട്.
ഇപ്പോള്‍ ലാല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നവംബര്‍ ഒന്നിന് ഷൂട്ടിങ് തുടങ്ങിയ ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. പതിനാറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും മഞ്ജു വാര്യരും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.


Click it and Unblock the Notifications