മമ്മൂട്ടിയും മോഹന്‍ലാലും ഞെട്ടലില്‍ നിന്നും മുക്തരായിട്ടില്ല! വേദനയോടെ അവര്‍ രാജുച്ചായനെ ഒാര്‍ത്തു!
പ്രിയപ്പെട്ടവരെയും ആരാധകരെയും തനിച്ചാക്കി ഒരു താരം കൂടി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിരിക്കുകയാണ്. പവനായി എന്ന ഒരൊറ്റ കഥാപാത്രം മതി മലയാളികള്‍ക്ക് ഈ താരത്തെ ഓര്‍ത്തിരിക്കാന്‍. സൈനികനായി ജോലി ചെയ്ത് വരുന്നതിനിടയില്‍ സിനിമാമോഹം കലശലായപ്പോള്‍ ജോലി ഉപേക്ഷിച്ച് സിനിമയിലേക്ക് ഇറങ്ങുകയായിരുന്നു. വില്ലന്‍ കഥാപാത്രങ്ങളായിരുന്നു തുടക്കത്തില്‍ ലഭിച്ചിരുന്നത്. അധോലോകത്തെ തന്നെ വിറപ്പിക്കുന്ന ഗുണ്ടയായി തുടക്കം കുറിച്ച അതേ താരം തന്നെയാണ് സി ഐഡിയായെത്തി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചത്. വാവിധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങളിലൂടെ അദ്ദേഹം ഇനി ആസ്വാദകമനസ്സില്‍ ജീവിക്കും.
പകരം വെക്കാനില്ലാത്ത പ്രതിഭയായ ക്യാപ്റ്റന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് താരങ്ങളും സിനിമാലോകവും ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട രാജുച്ചായന്‍ ഇനിയില്ലെന്ന സത്യം അംഗീകരിക്കാന്‍ പലര്‍ക്കും ഇപ്പോഴും കഴിഞ്ഞിട്ടില്ല. അപ്രതീക്ഷിതമായ വേര്‍പാടില്‍ സിനിമാപ്രേമികളും ഞെട്ടിയിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, പൃഥ്വിരാജ്, നിവിന്‍ പോളി, ഗീതു മോഹന്‍ദാസ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ് തുടങ്ങി നിരവധി താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. താരങ്ങളുടെ അനുശോചനക്കുറിപ്പുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
Recommended Video


ലാലൂ രാജുച്ചായനാ എന്ന ശബ്ദം ഇപ്പോഴും കാതുകളില്‍ മുഴങ്ങുന്നുണ്ട്. എല്ലാവരേയും സ്‌നേഹിക്കാന്‍ മാത്രമറിയുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട ക്യാപ്റ്റന് ആദരാഞ്ജലികളെന്നാണ് മോഹന്‍ലാല്‍ കുറിച്ചിട്ടുള്ളത്. മോഹന്‍ലാലിന്റെ പോസ്റ്റ് കാണാം.
രാജുച്ചായന്‍ എന്ന് സ്വയം വിശേഷിപ്പിച്ചാണ് അദ്ദേഹം സംസാരിക്കാറുള്ളത്. ശബ്ദ സൗകുമാര്യവും ആകാരവടിവുമൊക്കെയായി അദ്ദേഹം എന്നും നമുക്കിടയില്‍ ഉണ്ടാവും. വടക്കന്‍ വീരഗാഥ, ആവനാഴി, തുടങ്ങി നിരവധി സിനിമകളില്‍ അദ്ദേഹത്തിനൊപ്പം ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മലയാള സിനിമാലോകത്തിന് വലിയ നഷ്ടം സമ്മാനിച്ചാണ് അദ്ദേഹം യാത്രയായതെന്ന് മമ്മൂട്ടി പറയുന്നു. മെഗാസ്റ്റാറിന്‍രെ പോസ്റ്റ് കാണാം.
ആരോഗ്യ സ്ഥിതി വീണ്ടെടുത്ത് സുഖം പ്രാപിച്ച് വരികയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒരാഴ്ചയായി അദ്ദേഹത്തെ വിളിക്കാന്‍ ശ്രമിച്ചിരുന്നു. ഫോണിലൂടെയാണ് കഴിഞ്ഞ ഒന്നര വര്‍ഷമായി തങ്ങളുടെ ബന്ധമെന്നും ഇങ്ങനെ ഓരോരുത്തരായി കൊഴിഞ്ഞുപോകുമ്പോള്‍ വളരെയധികം വേദനയുണ്ടെന്നും സുരേഷ് ഗോപി പറയുന്നു.
രാജുച്ചായനെ അനുസ്മരിച്ച് പൃഥ്വിരാജ് പോസ്റ്റ് കാണാം
നിവിന്‍ പോളിയുടെ ട്വീറ്റ്
മഞ്ജു വാര്യരുടെ പോസ്റ്റ് കാണാം


Click it and Unblock the Notifications











