പൊക്കക്കൂടുതലാണ് എന്റെ പ്ലസ്: കാര്‍ത്തിക നായര്‍
അമ്മയുടെ വഴിയെയാണ് കാര്‍ത്തിക നായര്‍ സിനിമയിലെത്തിയത്. വ്യത്യസ്തമായ ശരീരപ്രകൃതമാണ് കാര്‍ത്തക നായരില്‍ ആദ്യം ശ്രദ്ധിക്കുന്നത്. അതിലും പ്രധാനം താരത്തിന്റെ നീളമാണ്. പൊക്കമില്ലായ്മയാണ് എന്റെ പൊക്കം എന്ന് കുഞ്ഞുണ്ണി മാഷ് പറഞ്ഞ കാലമൊക്കെ കഴിഞ്ഞു. യുവ നായിക കാര്‍ത്തിക നായര്‍ പറയുന്നു പൊക്ക കൂടുതല്‍ തന്നെയാണ് എന്റെ പൊക്കം എന്ന്.
പൊക്കമാണ് എന്റെ പ്ലസ്. പക്ഷെ പലരും അതൊരു കുറവായാണ് പറയുന്നത്. കാജലിനും അനുഷ്‌കയ്ക്കുമെല്ലാം എന്റെ അതേ പൊക്കമുണ്ട്. എന്റെ പൊക്കത്തില്‍ മാത്രമാണ് അവര്‍ക്ക് പ്രശ്‌നം. അവര്‍ ഇത്രയധികം ബോധവാന്മാരേകേണ്ട കാര്യം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ലെന്നാണ് കാര്‍ത്തിക പറയുന്നത്.

പൊക്കക്കൂടുതലാണ് എന്റെ പൊക്കം
പ്രശസ്ത നടി രാധയുടെ മകളാണ് കാര്‍ത്തിക. നടി അംബിക കാര്‍ത്തികയുടെ ആന്റിയും. ഒരു സിനിമാ കുടുംബത്തില്‍ നിന്നാണ് കാര്‍ത്തിക വെള്ളിത്തിരയില്‍ എത്തുന്നത്.

പൊക്കക്കൂടുതലാണ് എന്റെ പൊക്കം
പതിനാറാം വയസ്സിലാണ് ആദ്യ ചിത്രം ഇറങ്ങുന്നത്. തന്നെ എങ്ങനെ ഏറ്റവും മികച്ചതായി സ്‌ക്രീനില്‍ അവതരിപ്പിക്കണമെന്ന് അന്ന് തനിക്കറിയില്ലായിരുന്നു എന്ന കാര്‍ത്തിക പറയുന്നു.

പൊക്കക്കൂടുതലാണ് എന്റെ പൊക്കം
ആദ്യചിത്രങ്ങളായ ജോഷിനും കോയ്ക്കും ശേഷം കരിയറില്‍ കൂടുതല്‍ താത്പര്യമുണ്ടായി. എന്നെത്തന്നെ കഥാപാത്രങ്ങളിലേക്ക് മാറ്റി ചിന്തിച്ചു തുടങ്ങി.

പൊക്കക്കൂടുതലാണ് എന്റെ പൊക്കം
ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിക്കുന്ന നടിയാകണമെന്ന് എനിക്കില്ല. പക്ഷേ, വരുന്ന റോളുകളില്‍ മികച്ചവ തിരഞ്ഞെടുക്കണമെന്നൊരു ആഗ്രഹമുണ്ട്. സിനിമയില്‍ അഭിനയിച്ചേ തീരൂ എന്ന് വാശിപിടിച്ച് വന്നതല്ല ഞാന്‍. അതുകൊണ്ടു തന്നെ നല്ല വേഷങ്ങള്‍ക്കായി കാത്തിരിക്കാനും തയ്യാറാണെന്ന് കാര്‍ത്തിക പറഞ്ഞു.

പൊക്കക്കൂടുതലാണ് എന്റെ പൊക്കം
തന്നെ ആദ്യം സ്‌ക്രീനില്‍ കണ്ടപ്പോള്‍ ഞെട്ടിത്തരിച്ചു പോകുകയും അതേ സമയം വല്ലാതെ ആവേശത്തിലുമായി എന്നാണ് നടി പറയുന്നത്. പത്താം ക്ലാസ് പരീക്ഷയ്ക്ക് ശേഷം വളരെ യാദൃശ്ചികമായാണ് സിനിമയില്‍ എത്തിയത്.

പൊക്കക്കൂടുതലാണ് എന്റെ പൊക്കം
എനിക്കു വരുന്ന വേഷങ്ങളില്‍ നിന്ന് ഏറ്റവും മികച്ചവ തിരഞ്ഞെടുത്തു തരുന്നത് അമ്മയാണ്. പക്ഷേ, ഇന്നതു ചെയ്യണം, ഇന്നതു വേണ്ട എന്നു അമ്മ ഒരിക്കലും പറഞ്ഞിട്ടില്ല.

പൊക്കക്കൂടുതലാണ് എന്റെ പൊക്കം
കുട്ടിക്കാലം തൊട്ടേ എന്റെ കോസ്റ്റ്യൂമുകളും വസ്ത്രങ്ങളും തിരഞ്ഞെടുക്കുന്നതില്‍ അംബിക ആന്റി സഹായിക്കുമായിരുന്നു. സിനിമയില്‍ വന്നപ്പോഴും അതിനു മാറ്റമൊന്നും സംഭവിച്ചില്ല.

പൊക്കക്കൂടുതലാണ് എന്റെ പൊക്കം
അനുജത്തി തുളസി മിടുക്കിയായ ഒറു അഭിനേത്രിയാണെന്നാണ് കാര്‍ത്തിക പറയുന്നത്. ജന്മനാ തന്നെ വളരെ തുറന്ന പ്രകൃതമാണ്. ദേഷ്യമാണെങ്കിലും സങ്കടമാണെങ്കിലും അവളുടെ മുഖത്ത് പെട്ടെന്ന് പ്രതിഫലിക്കും. അവള്‍ക്ക് നായികയാകാനുള്ള എല്ലാ കഴിവുമുണ്ട്.

പൊക്കക്കൂടുതലാണ് എന്റെ പൊക്കം
അത്യാകര്‍ഷകമായ രീതിയില്‍ വസ്ത്രം ധരിക്കുന്നതല്ല ഇന്നത്തെ ഗ്ലാമര്‍. ഗ്ലാമര്‍ എന്നു പറഞ്ഞാല്‍ അതൊരു മനോഭാവം കൂടിയാണ്. അത് വ്യക്തിത്വത്തിന്റെ കാര്യമായാലും സ്‌റ്റൈലിന്റെ കാര്യമായാലും. പലരും തെറ്റിദ്ധരിക്കുന്നതു പോലെ ഗ്ലാമര്‍ എന്നു പറഞ്ഞാല്‍ മോശം വസ്ത്രം ധരിക്കുന്നതല്ല.

പൊക്കക്കൂടുതലാണ് എന്റെ പൊക്കം
കോ എന്ന ചിത്രത്തില്‍ എല്ലാവരും ശ്രദ്ധിച്ചത് കാര്‍ത്തികയുടെ പുരികമാണ്. അത് സര്‍ജറിയാണെന്ന് പറഞ്ഞവരുണ്ട്. പക്ഷെ പിന്നീടുള്ള താരത്തിന്റെ സിനിമകള്‍ വിജയ്ക്കാന്‍ തുടങ്ങിയവര്‍ കുറ്റം പറഞ്ഞവര്‍ അടുത്തുകൂടിയത്രെ

പൊക്കക്കൂടുതലാണ് എന്റെ പൊക്കം
തെലുങ്കാണ് ആദ്യ ചിത്രം. പക്ഷെ താരത്തിന് ഏറ്റവും പ്രയാസം തെലുങ്കാണ്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഇത്രയുമാണ് കൂടുതലായി ഉപയോഗിക്കുന്നത്. തമിഴ് അത്യാവശ്യം അറിയാം.


Click it and Unblock the Notifications











