അന്ന ബെന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ഹെലന് തമിഴ് റീമേക്ക് വരുന്നു! സിനിമയ്ക്ക് തുടക്കമായി
കുമ്പളങ്ങി നൈറ്റ്‌സിന് പിന്നാലെ അന്ന ബെന്നിന്റെതായി തരംഗമായ ചിത്രമാണ് ഹെലന്‍. മാത്തുക്കുട്ടി സേവ്യറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമയില്‍ ശ്രദ്ധേയ പ്രകടനമാണ് നടി കാഴ്ചവെച്ചത്. സര്‍വൈവല്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. വിനീത് ശ്രീനിവാസനായിരുന്നു നിര്‍മ്മാണം. മലയാളത്തില്‍ വലിയ വിജയമായ ചിത്രം തമിഴിലും വരികയാണ്.

ഹെലന്റെ തമിഴ് പതിപ്പിന് തുടക്കമായിരിക്കുകയാണ്. മലയാളത്തില്‍ അന്ന ബെനും ലാലും അവതിരിപ്പിച്ച വേഷങ്ങളില്‍ അരുണ്‍ പാണ്ഡ്യനും മകള്‍ കീര്‍ത്തി പാണ്ഡ്യനുമാണ് അഭിനയിക്കുന്നത്. ഗോകുലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൂജാ ചടങ്ങുകളോടെ കഴിഞ്ഞ ദിവസമാണ് ചിത്രം ആരംഭിച്ചത്.
സിനിമ ആരംഭിച്ചെങ്കിലും ഹെലന്റെ തമിഴ് റീമേക്കിന് ഇതുവരെയും പേരിട്ടിട്ടില്ല. വരുംദിവസങ്ങളില്‍ ചിത്രത്തെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് അറിയുന്നത്. മലയാളത്തില്‍ മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും ഹെലന്‍ നേട്ടമുണ്ടാക്കിയിരുന്നു. വലിയ ഹൈപ്പുകള്‍ ഒന്നുമില്ലാതെ എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി മാറുകയായിരുന്നു.


Click it and Unblock the Notifications