»   » മമ്മൂട്ടിക്ക് പിന്നാലെ ലാലിനും ഹീലിയം ബലൂണ്‍

മമ്മൂട്ടിക്ക് പിന്നാലെ ലാലിനും ഹീലിയം ബലൂണ്‍

Posted By:
Subscribe to Filmibeat Malayalam
Run Baby Run
മോളിവുഡും ഹൈടെക്ക് യുഗത്തിലേക്ക് ചുവടുവെയ്ക്കുന്നു. പണം മുടക്കി ആധുനിക സാങ്കേതങ്ങള്‍ സിനിമകളില്‍ ഉള്‍പ്പെടുത്താന്‍ ഇവിടുത്തെ സംവിധായകരും നിര്‍മാതാക്കളും തയാറായിക്കഴിഞ്ഞു.

ടിവാന്‍ഡ്രം ലോഡ്ജിന് വേണ്ടി വന്‍തുക മുടക്കി സംവിധായകന്‍ വികെ പ്രകാശ് ഹെലിക്യാം ഉപയോഗിച്ചത് അടുത്തിടെ ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. പ്രതിദിനം നാല് ലക്ഷം രൂപയാണ് ഹെലിക്യാമിനായി് ടിവാന്‍ഡ്രം ലോഡ്ജിന്റെ അണിയറക്കാര്‍ മുടക്കിയത്.

ഇപ്പോഴിതാ മുതിര്‍ന്ന സംവിധായകന്‍ ജോഷിയും ഇങ്ങനെയൊരു ചുവടുവയ്പ്പിന് ഒരുങ്ങുകയാണ്. തന്റെ പുതിയ ചിത്രമായ റണ്‍ ബേബി റണ്ണിന്റെ ലൊക്കേഷനിലേക്ക് ഹീലിയം ബലൂണ്‍ എത്തിച്ചാണ് ജോഷിയും ഹൈടെക്കാവുന്നത്.

രാത്രി ചിത്രീകരണത്തിന്റെ ദൃശ്യചാരുത വര്‍ദ്ധിപ്പിയ്ക്കാനായാണ് ഹീലിയം ബലൂണ്‍ ഉപയോഗിക്കുന്നത്. 80-90 ലക്ഷം രൂപ വരുന്ന ഹീലിയം ബലൂണ്‍ 13000 രൂപയാണ് ദിവസവാടക. മോഹന്‍ലാലും അമല പോളുമുള്ള റൊമാന്റിക് രംഗള്‍ കൂടുതല്‍ ദൃശ്യഭംഗി പകരാന്‍ ഹിലീയം ബലൂണിന് കഴിയും.

വന്‍ ബജറ്റിലൊരുക്കുന്ന ബോളിവുഡ്-കോളിവുഡ് സിനിമകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മലയാളത്തില്‍ ആധുനികസങ്കേതങ്ങള്‍ക്കായി പണം മുടക്കുന്നത് തീരെ കുറവാണെന്നതാണ് സത്യം. എന്നാല്‍ ഈ ശൈലിയില്‍ പതിയെ മാറ്റങ്ങള്‍ വരികയാണെന്ന് പുതിയ സിനിമകള്‍ സൂചിപ്പിയ്ക്കുന്നതും.

ഹീലിയം ബലൂണിന്റെ കാര്യത്തില്‍ മറ്റൊരു കൗതുകവും കൂടിയുണ്ട്. ഈ സാങ്കേതിക വിദ്യ ആദ്യമായി മലയാളത്തില്‍ കൊണ്ടുവന്നത് അനൂപ് കണ്ണന്റെ ജവാന്‍ ഓഫ് വെള്ളിമലയിലാണ്. ഇവിടെ നിന്നാണ് ലാല്‍ ചിത്രമായ റണ്‍ ബേബി റണ്ണിന്റ േെലാക്കേഷനിലേക്ക് ഹിലീയം ബലൂണ്‍ എത്തിയത്. ഈ രണ്ട് സിനിമകളും ഏതാണ്ട് ഒരേസമയം തിയറ്ററുകളിലെത്തുമെന്നും കരുതപ്പെടുന്നു.

English summary
Now it is the turn of director Joshiy. He has used helium balloon to create that magical moon lit night on screen in his next outing Run Baby Run

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam