അച്ഛന്‍റെ കണ്ണുനനയിച്ച് താരപുത്രി, വികാരഭരിതനായി പ്രിയദര്‍ശന്‍, വീഡിയോ വൈറല്‍, കാണൂ

By Nimisha

Recommended Video

അച്ഛന്റെ കണ്ണ് നനയിച്ച താരപുത്രി | filmibeat Malayalam

സംവിധായകനായ അച്ഛന്‍, അഭിനേത്രിയായ അമ്മ, സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് കല്യാണി പ്രിയദര്‍ശനും കടന്നുവരുന്നത്. മലയാളികള്‍ മാത്രമല്ല ഇന്ത്യന്‍ സിനിമ തന്നെ എക്കാലവും ഓര്‍ത്തിരിക്കുന്ന സംവിധായകരിലൊരാളാണ് പ്രിയദര്‍ശന്‍. വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യ ബന്ധം അടുത്തിടെയാണ് പ്രിയദര്‍ശനും ലിസിയും അവസാനിപ്പിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം തെലുങ്ക് സിനിമയിലൂടെ ലിസി അഭിനയരംഗത്തേക്ക് തിരിച്ചുവരികയാണെന്ന് അറിയിച്ചിരുന്നു.

അഖില്‍ അക്കിനേനി നായകനായെത്തുന്ന ഹലോ എന്ന ചിത്രത്തിലൂടെ കല്യാണി പ്രിയദര്‍ശന്‍ സിനിമയില്‍ തുടക്കം കുറിക്കുകയാണ്. പ്രണവ് മോഹന്‍ലാലിന്റെ ആദിയില്‍ നായികയായി കല്യാണി എത്തുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ബാല്യകാല സുഹൃത്തുക്കളാണ് കല്യാണിയും പ്രണവും. എന്നാല്‍ പിന്നീടാണ് വിക്രം കുമാര്‍ ചിത്രമായ ഹലോയില്‍ നായികയാവുന്ന കാര്യത്തെക്കുറിച്ച് താരപുത്രി സ്ഥിരീകരണം നല്‍കിയത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

ഹലോ ഓഡിയോ ലോഞ്ച്

ഹലോ ഓഡിയോ ലോഞ്ച്

കല്യാണി പ്രിയദര്‍ശനും അഖില്‍ അക്കിനേനിയും നായികനായകന്‍മാരായി എത്തുന്ന ഹോലയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമായിരുന്നു. പ്രിയദര്‍ശനും നാഗാര്‍ജ്ജുനയും അമലയുമുള്‍പ്പടെ നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുത്തത്.

കല്യാണിയുടെ പ്രസംഗം

കല്യാണിയുടെ പ്രസംഗം

അച്ഛനും അമ്മയും നല്‍കിയ പിന്തുണ കൊണ്ട് മാത്രമാണ് താന്‍ സിനിമയിലേക്കെത്തിയത്. സംവിധായകനായ അച്ഛന്റെ പിന്തുണയെക്കുറിച്ച് മകള്‍ വാചാലയായിരുന്നു.

പ്രിയദര്‍ശന്റെ കണ്ണ് നിറഞ്ഞു

പ്രിയദര്‍ശന്റെ കണ്ണ് നിറഞ്ഞു

മകളുടെ പ്രസംഗം കേട്ട് പ്രിയദര്‍ശന്റെ കണ്ണ് നിറയുന്ന രംഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. വീഡിയോ കാണൂ.

പിന്തുണച്ചവര്‍ക്ക് നന്ദി

പിന്തുണച്ചവര്‍ക്ക് നന്ദി

മാതാപിതാക്കള്‍ കൂടാതെ നാഗാര്‍ജ്ജുനയ്ക്കും കുടെ അഭിനയിച്ച അഖിലിനും കല്യാണി നന്ദി പറഞ്ഞു. അച്ഛന്റെ അടുത്ത സുഹൃത്ത് കൂടിയായ നാഗാര്‍ജ്ജുനയാണ് കല്യാണിയെ ഈ ചിത്രത്തിലേക്ക് നിര്‍ദേശിച്ചത്.

മകളെപ്പോലെ നോക്കി

സ്വന്തം മകളെ നോക്കുന്നത് പോലെയാണ് നാഗാര്‍ജ്ജുന തന്നെ നോക്കിയത്. വേണ്ട സഹായങ്ങള്‍ ചെയ്ത് അദ്ദേഹം എപ്പോഴും കൂടെയുണ്ടായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങള്‍ കൂടിയാണ് കഴിഞ്ഞുപോയതെന്നും താരപുത്രി പറഞ്ഞു.

മകളെപ്പോലെ നോക്കി

മകളെപ്പോലെ നോക്കി

സ്വന്തം മകളെ നോക്കുന്നത് പോലെയാണ് നാഗാര്‍ജ്ജുന തന്നെ നോക്കിയത്. വേണ്ട സഹായങ്ങള്‍ ചെയ്ത് അദ്ദേഹം എപ്പോഴും കൂടെയുണ്ടായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങള്‍ കൂടിയാണ് കഴിഞ്ഞുപോയതെന്നും താരപുത്രി പറഞ്ഞു.

വികാരഭരിതനായി പ്രിയദര്‍ശന്‍

വികാരഭരിതനായി പ്രിയദര്‍ശന്‍

സിനിമയിലെത്തിയിട്ട് 40 വര്‍ഷമായി. 92 സിനിമകള്‍ സംവിധാനം ചെയ്തു. ജീവിതത്തിലെ ഏറ്റവും സന്തോകരമായ നിമിഷമാണ് ഇപ്പോള്‍ കടന്നുപോയത്. അഖിലിന്റെ അപ്പൂപ്പന്‍ നാഗേശ്വര റാവു, അച്ഛന്‍ നാഗാര്‍ജ്ജുന, അമ്മ അമല എന്നിവരോടൊപ്പം ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ അഖിലും കല്യാണിയും ഒരുമിച്ച് അഭിനയിക്കുന്നു. ഇതില്‍പ്പരം എന്ത് സന്തോഷം ലഭിക്കാനാണെന്നും പ്രിയദര്‍ശന്‍ ചോദിക്കുന്നു.

 ഇതിലും വലിയ ഗുരുദക്ഷിണ ലഭിക്കാനില്ല

ഇതിലും വലിയ ഗുരുദക്ഷിണ ലഭിക്കാനില്ല

പ്രിയദര്‍ശന്റെ സഹസംവിധായകരിലൊരാളായ വിക്രം കുമാറാണ് ഹലോയുടെ സംവിധായകന്‍. തന്നേക്കാള്‍ വലിയ സംവിധായകനായി മാറിയ വിഖ്രം തനിക്ക് നല്‍കിയ ഗുരുദക്ഷിണയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. മകളെ സിനിമയില്‍ പരിചയപ്പെടുത്തിയതിനേക്കാളും വലിയ ഗുരുദക്ഷിണ തനിക്ക് ലഭിക്കാനില്ല.

ഇടറിയ സ്വരത്തില്‍

ഇടറിയ സ്വരത്തില്‍

വികാരഭരിതനായാണ് പ്രിയദര്‍ശന്‍ സംസാരിച്ചത്. പ്രിയദര്‍ശന്റെ വാക്കുകള്‍ കേട്ട വിക്രം കുമാര്‍ സദസ്സില്‍ എണീറ്റ് നിന്ന് നന്ദി അറിയിച്ചിരുന്നു.

ലിസിയുടെ അസാന്നിധ്യം

ലിസിയുടെ അസാന്നിധ്യം

ഹലോയുടെ ഓഡിയോ ലോഞ്ചിന് പ്രിയദര്‍ശന്‍ എത്തിയിരുന്നുവെങ്കിലും ലിസി പങ്കെടുത്തിരുന്നില്ല. പുതിയ ചിത്രവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് ലിസി ഇപ്പോള്‍.

വൈറലാകുന്ന വീഡിയോ

ഹലോ ഓഡിയോ ലോഞ്ചിനിടയിലെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. വൈറലാകുന്ന വീഡിയോ കാണൂ.

ഹലോ നിര്‍മ്മിക്കുന്നത്

ഹലോ നിര്‍മ്മിക്കുന്നത്

അന്നപൂര്‍ണ്ണ സ്റ്റുഡിയോസിന്റെ ബാരില്‍ നാഗാര്‍ജ്ജുനയാണ് ചിത്രം നിര്‍മ്മിക്കുന്നത്. നാഗാര്‍ജ്ജുനയും അമല അക്കിനേനിയും പ്രിയദര്‍ശനുമായിരുന്നു ഓഡിയോ ലോഞ്ചില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്.

നായകനായി അഖില്‍ അക്കിനേനി

നായകനായി അഖില്‍ അക്കിനേനി

ഹലോയില്‍ നായകനായി അഭിനയിച്ചതിന്റെ ത്രില്ലിലാണ് അഖില്‍ അക്കിനേനി. സംവിധായകനായ വിക്രം കുമാറിനും മാതാപിതാക്കള്‍ക്കും പിന്തുണയുമായി കൂടെ നിന്ന താരങ്ങള്‍ക്കും താരപുത്രന്‍ നന്ദി അറിയിച്ചു.

 പ്രിയദര്‍ശന്റെ സഹസംവിധായകന്‍

പ്രിയദര്‍ശന്റെ സഹസംവിധായകന്‍

പ്രിയദര്‍ശന്റെ സഹസംവിധായകരില്‍ പ്രധാനിയായ വിക്രം കുമാറാണ് ഹലോയുടെ സംവിധായകന്‍. ശിഷ്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മകള്‍ നായികയായി അരങ്ങേറുകയാണ്. വികാരഭരിതനായാണ് പ്രിയദര്‍ശന്‍ ചടങ്ങില്‍ സംസാരിച്ചത്.

അമല അക്കിനേനിയും പങ്കെടുത്തു

അമല അക്കിനേനിയും പങ്കെടുത്തു

കേവലം രണ്ട് ചിത്രങ്ങളിലൂടെ തന്നെ മലയാളി മനസ്സ് കീഴടക്കിയ നായികയാണ് അമല. എന്റെ സൂര്യപുത്രി, ഉള്ളടക്കം ഈ രണ്ട് ചിത്രങ്ങള്‍ കണ്ട പ്രേക്ഷകര്‍ ഇന്നും താരത്തെ ഓര്‍ത്തിരിക്കുന്നുണ്ട്. അമലയും ഓഡിയ ലോഞ്ചില്‍ പങ്കെടുത്തിരുന്നു.

അഞ്ച് ഗാനങ്ങള്‍

അഞ്ച് ഗാനങ്ങള്‍

അനൂപ് റൂബെന്‍സ് ഒരുക്കിയ 5 ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഏറെ ശ്രദ്ധിക്കപ്പെടുന്ന തരത്തിലുള്ള ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ലൈവ് പെര്‍ഫോമന്‍സ്

ലൈവ് പെര്‍ഫോമന്‍സ്

അഖില്‍ അക്കിനേനിയുടെ ലൈവ് പെര്‍ഫോമന്‍സാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ഹൈലൈറ്റ്. നൃത്തം മാത്രമല്ല ലൈവായി പാടുന്ന രംഗവും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

താരപുത്രനും താരപുത്രിയും

താരപുത്രനും താരപുത്രിയും

അഖില്‍ അക്കിനേനിയും കല്യാണി പ്രിയദര്‍ശനും തന്നെയാണ് ചിത്രത്തിലെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങള്‍. സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുമാണ് ഇരുവരും സിനിമയില്‍ തുടക്കം കുറിക്കുന്നത്.

റിലീസിനായുള്ള കാത്തിരിപ്പ്

റിലീസിനായുള്ള കാത്തിരിപ്പ്

ഹലോയുടെ റിലീസിനായി കാത്തിരിക്കുകയാണ് തെലുങ്ക് പ്രേക്ഷകര്‍. ലോകമറിയപ്പെടുന്ന താരങ്ങളുടെ മക്കള്‍ നായികാനായകന്‍മാരായി എത്തുന്ന സിനിമയെ പ്രേക്ഷകര്‍ ഏറ്റെടുക്കുമോയെന്ന് കാത്തിരുന്ന് കാണാം. ഡിസംബര്‍ 22നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.

യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതെത്തി

ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞ ഹലോയുടെ ടീസര്‍ ഇതിനോടകം തന്നെ യൂട്യബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതെത്തിക്കഴിഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X