ആ സൂപ്പര്‍താരം എന്നെ കയറി പിടിച്ചു! ഈ വസ്ത്രത്തില്‍ അട്രാക്ടീവാണെന്ന് പറഞ്ഞു; ദുരനുഭവത്തെ കുറിച്ച് സോണിയ

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ പരാതി ഉന്നയിച്ച് കൊണ്ട് നിരവധി നടിമാരാണ് രംഗത്ത് വന്നത്. പ്രമുഖനായ സംവിധായകനും നടനുമെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വലിയ കോളിളക്കം സൃഷ്ടിച്ചു. ഇതിനൊപ്പം ഒരു സൂപ്പര്‍താരത്തിനും യുവനടനുമെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുകയാണ് നടി സോണിയ മല്‍ഹാര്‍.

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കരിയര്‍ തുടങ്ങിയ കാലത്ത് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ചായിരുന്നു സോണിയ വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ അന്ന് നടന്ന സംഭവമെന്താണെന്നുള്ളതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി.

sonia-malhar

'2013 -ല്‍ തൊടുപുഴ ഷൂട്ടിന് പോയതാണ്. വലിയൊരു നടന്റെ സിനിമയായിരുന്നു. എന്റെ ഭര്‍ത്താവാണ് ട്രെയിന്‍ കയറ്റിവിട്ടത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിക്കാന്‍ തുടങ്ങിയ കാലമായിരുന്നു അത്. ശമ്പളം കുറവായിരുന്നെങ്കിലും സിനിമയോടുള്ള താല്‍പര്യം കാരണമാണ് അഭിനയിക്കാന്‍ പോയത്. ഒരു ഓഫീസ് സ്റ്റാഫിന്റെ വേഷമായിരുന്നു.

മേക്കപ്പ് ചെയ്ത ശേഷം ടോയിലെറ്റില്‍ പോയി തിരികെ വരുന്ന വഴി ഈ സൂപ്പര്‍സ്റ്റാര്‍ കയറിപിടിച്ചു. ആദ്യമായാണ് അയാളെ കാണുന്നത്. വളരെയേറെ ആരാധിച്ച ആളായിരുന്നു. ഞാനാദ്യം പേടിച്ചുപോയി. ഞാന്‍ തള്ളിമാറ്റിയ ശേഷം, എന്തിനാണിങ്ങനെ ചെയ്തത് എന്ന് ചോദിച്ചു. നിങ്ങളുടെ ഈ ഡ്രസ്സും കണ്ണുമൊക്കെ അട്രാക്ടീവാണ്, വന്നപ്പോഴേ ശ്രദ്ധിച്ചുവെന്നാണ് അയാളെന്നോട് പറഞ്ഞത്.

ഞാന്‍ നോക്കിക്കോളാം, സിനിമയിലൊരുപാട് അവസരം തരാം എന്നൊക്കെ പറഞ്ഞു. ആ ഒരു നിമിഷത്തില്‍ അങ്ങനെ തോന്നി എന്നും പറഞ്ഞു. പിന്നീട് ക്ഷമ ചോദിച്ചു. അദ്ദേഹമെന്നോട് മാപ്പുപറഞ്ഞു. ഞാന്‍ ആളുടെ പേര് പറയുന്നില്ല. അയാളിപ്പോള്‍ കല്യാണം കഴിഞ്ഞ് രണ്ടു കുട്ടികളുമായി സുഖമായി ജീവിക്കുകയാണ്.

sonia-malhar

ഇതറിഞ്ഞ് അവര്‍ക്ക് പ്രശ്‌നമൊന്നും ഉണ്ടാവരുത്. എന്റെ കുടുംബത്തിനും ഞാനേയുള്ളൂ. ഇതിനു പിറകേ എനിക്ക് നടക്കാന്‍ സമയമില്ലെങ്കിലും പുറത്തുപറയാതിരിക്കാന്‍ പറ്റില്ലെന്ന് തോന്നി. ഒരാളെ പെര്‍മിഷന്‍ ഇല്ലാതെ കേറിപ്പിടിക്കാനുള്ള അനുമതിയാണോ താരങ്ങള്‍ക്കുളളത്.

അന്ന് ഞാന്‍ എതിര്‍ത്ത് സംസാരിച്ചു. എന്നോട് ഫോണ്‍ നമ്പര്‍ ചോദിച്ചെങ്കിലും ഞാന്‍ കൊടുത്തില്ല. വീട്ടിലെത്തി നടന്ന കാര്യങ്ങള്‍ ഭര്‍ത്താവിനോട് പറഞ്ഞു. നാല് ദിവസം ഷൂട്ടിന് പോയിരുന്നു. പിന്നീട് അയാള്‍ മാപ്പ് പറഞ്ഞു. ഇപ്പോള്‍ ഇത് തുറന്ന് പറഞ്ഞത് ആളുകള്‍ക്ക് പെണ്‍കുട്ടികളെ ചൂഷ്ണം ചെയ്യാന്‍ എളുപ്പത്തില്‍ കിട്ടും എന്നുള്ള ധാരണ മാറണം എന്നത് കൊണ്ടാണ്.

താല്പര്യത്തിന്റെയും ആഗ്രഹത്തിന്റെയും പുറത്താണ് അഭിനയിക്കാന്‍ പോകുന്നത്. ഇപ്പോഴും സെറ്റിലേക്ക് പോകാന്‍ ഭയമാണ്. ഒപ്പം ആരെങ്കിലും ഇല്ലാതെ പോകാറില്ല. ഞാന്‍ സംഘടനകളിലൊന്നുമില്ല. പല സിനിമകളില്‍ നിന്നും മാറ്റപ്പെട്ടിട്ടുണ്ട്. എനിക്കിപ്പോള്‍ കേസിന് പോകാനുള്ള സാമ്പത്തിക സ്ഥിതിയോ മനസികാവസ്ഥയോ ഇല്ലെന്നുമാണ്' സോണിയ പറഞ്ഞത്.

Read more about: hema committee report
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X