കേള്‍വിയില്‍ ഹേമന്ദ് മേനോന്‍ നായകന്‍
കൊച്ചി: ഡോക്ടര്‍ ലവ്, ചട്ടക്കാരി, ചാപ്‌ടേഴ്‌സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹേമന്ദ് മേനോന്‍ നായക വേഷത്തിലേയ്ക്ക്. ഹാഷിം മരയ്ക്കാര്‍ സംവിധാനം ചെയ്യുന്ന കേള്‍വി എന്ന ചിത്രത്തിലാണ് ഹേമന്ദ് പ്രധാന വേഷത്തിലെത്തുന്നത്. ചട്ടക്കാരിയില്‍ നയകനായ ശശിയെ അവതരിപ്പിച്ചെങ്കിലും ചിത്രം വിജയിച്ചില്ല.
കേള്‍വിയില്‍ ഒരു കൊളെജ് വിദ്യാര്‍ത്ഥിയായ കഥാപാത്രമായാണ് ഹേമന്ദ് എത്തുന്നത്. കൊളെജിന്റെ അഭിമാനമായി മാറുന്ന ഒരു വിദ്യാര്‍ത്ഥി പെട്ടന്ന് ചില പ്രശ്‌നങ്ങളില്‍ അകപ്പെടുകയും അതിനെത്തുടര്‍ന്ന് അയാള്‍ എത്തപ്പെടുന്ന മേഖലകളുമാണ് ചിത്രത്തില്‍.

ഹേമന്ദിനെക്കൂടാതെ മനോജ് കെ ജയന്‍, ശ്വേതാ മേനോന്‍, പിയ വാജ്‌പേയി, മുംതാസ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. യുവാതരങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രം കൂടിയാണ് കേള്‍വി. സിദ്ധാര്‍ത്ഥ ശിവയുടെ ഓഫ് ബീറ്റ് ചിത്രമായ സെന്‍ട്രല്‍ തീയേറ്ററിലും പ്രധാനപ്പെട്ട വേഷത്തില്‍ അഭിനയിച്ചത് ഹേമന്ദ് ആയിരുന്നു. ലിവിംഗ് ടുഗദര്‍, ഓര്‍ഡിനറി, അയാളും ഞാനും തമ്മില്‍ എന്നീ ചിത്രങ്ങളിലും ഹേമന്ദ് അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











