ബാഹുബലി ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത! രാജമൗലിയുടെ അടുത്ത സിനിമ ഇതായിരിക്കും...
ഇന്ത്യന്‍ സിനിമയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയ്ക്ക് വേണ്ടി കാത്തിരുന്ന ആരാധകരുടെ എണ്ണം ഞെട്ടിക്കുന്നതായിരുന്നു. രണ്ട് ഭാഗങ്ങളായി നിര്‍മ്മിച്ച സിനിമ 2000 കോടിയ്ക്ക് മുകളിലായിരുന്നു കളക്ഷന്‍ നേടിയിരുന്നത്. സിനിമ പോലെ തന്നെ ചിത്രത്തിലെ താരങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയങ്കരായി മാറിയിരുന്നു.
ഇപ്പോള്‍ ബാഹുബലിയുടെ ആരാധകര്‍ക്ക് മറ്റൊരു സന്തോഷ വാര്‍ത്തയുമായി സംവിധായകന്‍ എസ് എസ് രാജമൗലി രംഗത്തെത്തിയിരിക്കുകയാണ്. എല്ലാവരും പ്രതീക്ഷിക്കുന്നത് പോലെ അടുത്ത സിനിമകളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് രാജമൗലി. രണ്ട് സിനിമകളായിരിക്കും അടുത്തതായി രാജമൗലി സംവിധാനം ചെയ്യാന്‍ പോവുന്നത്.

രാജമൗലിയുടെ സിനിമ
രാജമൗലിയുടെ സംവിധാനത്തില്‍ നിര്‍മ്മിച്ച ബാഹുബലിയുടെ ചരിത്ര വിജയത്തിന് ശേഷം സംവിധായകന്റെ അടുത്ത സിനിമ എതാണെന്നുള്ള ചോദ്യത്തിന് ഉത്തരമായിരിക്കുകയാണ്. പുതിയ സിനിമയെ കുറിച്ച് സംവിധായകന്‍ പറയുന്നതിങ്ങനെയാണ്...

സിനിമയുടെ പ്രഖ്യാപനം
ബഹുബലിയ്ക്ക് ശേഷം രാജമൗലി രണ്ട് സിനിമകളാണ് ഏറ്റെടുത്തിരിക്കുന്നത്. അടുത്ത് തന്നെ നിര്‍മ്മിക്കുന്ന സിനിമ ദെസമുരുഡു എന്ന സിനിമയുടെ നിര്‍മാതാവായിരുന്ന ദനയ്യയാണ് രാജമൗലിയുടെ പുതിയ സിനിമയുടെ നിര്‍മാതാവ്.

മഹേഷ് ബാബുവിന്റെ സിനിമ
മഹേഷ് ബാബു നായകനായി അഭിനയിക്കുന്ന അടുത്ത സിനിമ 'ഭാരത് ആനെ നെനു' എന്ന സിനിമ നിര്‍മ്മിക്കുന്നതും ദനയ്യ ആണ്. സിനിമയ്ക്ക് ശേഷമായിരിക്കും രാജമൗലിയുടെ സിനിമ നിര്‍മ്മിക്കുന്നത്.

നായകന്‍ ആരാണ്??
ചിത്രത്തില്‍ നായകന്‍ ആരായിരിക്കുമെന്ന കാര്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. അതിനെ കുറിച്ച് തനിക്കും ഒരു ധാരണ ഇതുവരെ വന്നിട്ടില്ലെന്നാണ് രാജമൗലിയും പറയുന്നത്.

സോഷ്യല്‍ ഡ്രാമ
രാജമൗലി സിനിമയെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അതൊരു സോഷ്യല്‍ ഡ്രാമ ആയിരിക്കുമെന്നാണ് പറയുന്നത്. ഏത് ഭാഷയിലാണ് സിനിമ നിര്‍മ്മിക്കുന്നതെന്നും ഇനിയും വ്യക്തമാക്കിയിട്ടില്ല.

രാജമൗലി
ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനമായി മാറിയ സംവിധായകനായിരുന്നു രാജമൗലി. ഈച്ച, മഹാധീര എന്നിങ്ങനെ വിസ്മയമായി മാറിയ സിനിമകക്ക് പിന്നാലെയായിരുന്നു ബാഹുബലിയും നിര്‍മ്മിച്ചിരുന്നത്.

ബാഹുബലി
ജനപ്രിയമായി മാറിയ സൂപ്പര്‍ ഹിറ്റ് സിനിമയായിരുന്നു ബാഹുബലി. നിലവില്‍ ഉണ്ടായിരുന്ന റെക്കോര്‍ഡുകളെല്ലാം തകര്‍ത്തായിരുന്നു ബാഹുബലി ഞെട്ടിച്ചത്. ആദ്യമായി ബോക്‌സ് ഓഫീസില്‍ ആയിരം കോടി നേടിയ ചിത്രം രണ്ടായിരം കോടിയും മറികടന്നിരുന്നു.

മഹേഷ് ബാബു നായകനാവുന്നു?
രാജമൗലിയുടെ അടുത്ത സിനിമയില്‍ മഹേഷ് ബാബു നായകനാവുന്നു എന്ന വാര്‍ത്ത മുമ്പ് പ്രചരിച്ചിരുന്നു. എന്നാല്‍ അക്കാര്യം സംവിധായകന്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ബാഹുബലിയിലെ താരങ്ങള്‍ അടുത്ത സിനിമയിലും ഉണ്ടോ എന്ന കാര്യമാണ് പ്രേക്ഷകര്‍ക്ക് അറിയാനുള്ള കാര്യം.


Click it and Unblock the Notifications











