നിവിന്റെ അടുത്ത സൂപ്പര്‍ ഹിറ്റ് ഇത് തന്നെ, ടീസര്‍ കാണൂ
നിവിന്‍ പോളി നായകനാകുന്ന ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. ഷൂട്ടിങിനിടെ സംഭവിച്ച ചില ഹാസ്യ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയാണ് ടീസര്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഒട്ടും അമാന്തിക്കാതെ പറയാം, നിവിന്‍ പോളിയുടെ അടുത്ത സൂപ്പര്‍ഹിറ്റ് ഒരു വടക്കന്‍ സെല്‍ഫി തന്നെയാണെന്ന്.
വിനീത് ശ്രീനിവാസനും അജു വര്‍ഗീസും നീരജ് മാധവും മറ്റ് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിതച്രത്തില്‍ നായികയായെത്തുന്ന മഞ്ജിമ മോഹനാണ്. പ്രിയം, മധുര നൊമ്പര കാറ്റ് എന്നീ ചിത്രങ്ങളിലൂടെ ബാലതാരമായെത്തിയ മഞ്ജിമ നായികയായി അരങ്ങേറുന്ന ആദ്യത്തെ ചിത്രമാണ് ഒരു വടക്കന്‍ സെല്‍ഫി.

വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അദ്ദേഹത്തിന്റെ ശിഷ്യന്‍ ജി പ്രജിത്താണ്. വിനോദ് ഷൊര്‍ണൂര്‍ നിര്‍മിയ്ക്കുന്ന ചിത്രത്തിന് വേണ്ടി ജോ മോന്‍ ടി ജോണ്‍ ക്യാമറ ചലിപ്പിയ്ക്കുന്നു. ഷാന്‍ റഹ്മാന്റെയാണ് സംഗീതം.
തലശ്ശേരി പശ്ചാത്തലമാക്കിയൊരുക്കുന്ന ഒരു മനോഹര പ്രണയകഥയാണ് ഒരു വടക്കന്‍ സെല്‍ഫി. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്, തട്ടത്തിന്‍ മറയത്ത് എന്നീ ചിത്രങ്ങളുടെ ടീം വര്‍ക്ക് വീണ്ടും പ്രേക്ഷകര്‍ക്ക് കാണാം. ചിത്രം വിഷുവിന് തിയേറ്ററിലെത്തും.


Click it and Unblock the Notifications











