ഇതാണ് അല്‍ഫോണ്‍സ് പുത്രന്റെ വധു, അലീന മേരി ആന്റണി
നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ വിവാഹിതനാകുന്നു എന്ന വാര്‍ത്തകള്‍ ഇതിനോടകം മാധ്യമങ്ങളില്‍ വന്നു കഴിഞ്ഞു. ആരാണ് അല്‍ഫോണ്‍സിന്റെ വധു, പ്രേമ വിവാഹമാണോ തുടങ്ങി ചോദ്യങ്ങളൊക്കെ ആരാധകര്‍ക്കിടയിലുണ്ട്. എന്നാല്‍ കേട്ടോളൂ, നിര്‍മാതാവ് ആലിവിന്‍ ആന്റണിയുടെ മകള്‍ അലീന മേരി ആന്റണിയെയാണ് അല്‍ഫോണ്‍സ് പുത്രന്‍ വിവാഹം ചെയ്യാന്‍ പോകുന്നത്.

ഇതാണ് അല്‍ഫോണ്‍സ് പുത്രന്റെ വധു, അലീന മേരി ആന്റണി
ഇതാണ് അല്‍ഫോണ്‍സ് പുത്രന്‍ വിവാഹം ചെയ്യാന്‍ പോകുന്ന വധു അലീന മേരി ആന്റണി. അല്‍വിന്‍ ആന്റണിയുടെ മകളാണ് അലീന. ഓം ശാന്തി ഓശാന, ജൂലൈ 4, ഡാഡി കൂള്‍ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ് ആല്‍വിന്‍.

ഇതാണ് അല്‍ഫോണ്‍സ് പുത്രന്റെ വധു, അലീന മേരി ആന്റണി
പ്രേമം എന്ന ചിത്രത്തിന് ശേഷമാണ് അല്‍ഫോണ്‍സിന്റെ വിവാഹ വാര്‍ത്ത വന്നത്. ഇതും ഒരു ലവ് കം അറേഞ്ച് മാരേജാണ്. ചെന്നൈയില്‍ ബിരുദാനന്തര ബിരുദം പഠിക്കുകയാണ് അലീന. അവിടെ വച്ചാണ് അല്‍ഫോണ്‍സിനെ പരിചയപ്പെട്ടത്. പിന്നീട് വീട്ടുകാര്‍ ആലോചിച്ച് വിവാഹക്കാര്യം തീരുമാനിക്കുകയായിരുന്നു.

ഇതാണ് അല്‍ഫോണ്‍സ് പുത്രന്റെ വധു, അലീന മേരി ആന്റണി
പോളിന്റേയും ഡെയ്‌സി ചാക്കോയുടേയും മകനാണ് ആലുവക്കാരനായ അല്‍ഫോണ്‍സ് പുത്രന്‍. നേരം എന്ന സിനിമയിലൂടെ സംവിധാന രംഗത്ത് എത്തിയ അല്‍ഫോണ്‍സ് മലയാളത്തില്‍ റെക്കോഡ് വിജയം നേടിയ പ്രേമം എന്ന ചിത്രത്തിന്റെ അമരക്കാരനായി

ഇതാണ് അല്‍ഫോണ്‍സ് പുത്രന്റെ വധു, അലീന മേരി ആന്റണി
ഓഗസ്റ്റ് 17 ന് വിവാഹ നിശ്ചയം നടക്കും. നിശ്ചയത്തില്‍ സിനിമാ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്. 22 നാണ് വിവാഹം


Click it and Unblock the Notifications