»   » ജയസൂര്യയുടെ ചിത്രത്തിലെ ദിലീപിന്റെ കഥാപാത്ര രഹസ്യം പുറത്ത് വിട്ടു!

ജയസൂര്യയുടെ ചിത്രത്തിലെ ദിലീപിന്റെ കഥാപാത്ര രഹസ്യം പുറത്ത് വിട്ടു!

By: ഗൗതം
Subscribe to Filmibeat Malayalam


വ്യത്യസ്ത കഥാപാത്രങ്ങളെയും പ്രമേയങ്ങളെയും തേടിയുള്ള യാത്രയിലാണ് ജനപ്രിയ നായകന്‍ ദിലീപ്. അടുത്തിടെ ജയസൂര്യ സംവിധാനം ചെയ്യുന്ന പുതിയ ത്രില്ലര്‍ ചിത്രത്തില്‍ ദിലീപ് അഭിനയിക്കുന്നതായി കേട്ടിരുന്നു. സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിന് ശേഷം ദിലീപും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ജോര്‍ജേട്ടന്‍സ് പൂരം എന്ന ചിത്രത്തിന് ശേഷം ദിലീപ് നായകനാകുന്നുവെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രത്തില്‍ മൂന്ന് വ്യത്യസ്ത ലുക്കിലാണ് ദിലീപ് എത്തുക. ജാക്ക് എന്നാണ് കഥാപാത്രത്തിന്റെ പേര്. എന്നാല്‍ ചിത്രത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. തുടര്‍ന്ന് വായിക്കൂ...

ജാക്ക് എന്ന കഥാപാത്രം

ജാക്ക് എന്നാണ് കഥപാത്രത്തെയാണ് ദിലീപ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നടന്‍ മൂന്ന് വ്യത്യസ്ത ഗെറ്റപ്പില്‍ എത്തുന്നുവെന്ന പ്രത്യേകതയുണ്ട്. ആളുകളെ പറ്റിക്കുന്ന ഒരു കഥാപാത്രമായിരിക്കും ഇത്.

കഥാപാത്രങ്ങളും മറ്റ് വിവരങ്ങളും

സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിന് ശേഷം ദിലീപിനെ നായകനാക്കി ജയസൂര്യ ഒരുക്കുന്ന ചിത്രം. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല. കാസ്റ്റിങ് മറ്റും നടന്ന് വരികയാണ്.

വ്യത്യസ്തമായിരിക്കും

ദിലീപിന്റെ കരിയറിലെ ഒരു വ്യത്യസ്ത കഥാപാത്രമായിരിക്കും ഇത്. പണി പൂര്‍ത്തിയായി ചിത്രം ആഗസ്റ്റില്‍ തിയേറ്ററുകളില്‍ എത്തുമെന്നാണ് അറിയുന്നത്.

റിലീസ് കാത്ത് ജോര്‍ജേട്ടന്‍സ്

കെ ബിജു സംവിധാനം ചെയ്യുന്ന ജോര്‍ജേട്ടന്‍സ് പൂരമാണ് റിലീസ് കാത്ത് കഴിയുന്ന ദിലീപ് ചിത്രം. ജനുവരി 26ന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പല കാരണങ്ങളാലും റിലീസ് നീട്ടി. പുതിയ റിലീസ് പുറത്ത് വിട്ടിട്ടില്ല.

English summary
Here Is An Interesting Update On Dileep's Role In His Upcoming Film!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam